ബ്രിസ്‌ബേന്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍ത്ത് കളിക്കുന്ന ഇര്‍ഫാന്‍ പത്താനേയും പാര്‍ഥിവ് പട്ടേലിനേയും ഇന്ത്യന്‍ ടീമിലെടുത്തു. അടുത്തിടെ വിരമിച്ച ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക് ഓസ്‌ട്രേലിയന്‍ ടീമിലും ഇടംനേടി.
വെറുതെ പറഞ്ഞതല്ല, കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഗാബയിലെ സ്‌കോര്‍ബോര്‍ഡ് കണ്ടാല്‍ ഈ പറഞ്ഞത് ശരിവയ്ക്കും. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 4.5 ഓവറില്‍ 23/1 എന്ന നിലയില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഗാബയിലെ സ്‌കോര്‍ബോര്‍ഡില്‍ ഇര്‍ഫാന്‍ പത്താനും പാര്‍ഥിവ് പട്ടേലും ടീമില്‍ എത്തിയത്. ഓസ്‌ട്രേലിയന്‍ ടീം ലിസ്റ്റില്‍ മൈക്കല്‍ ക്ലര്‍ക്കും.

ഇത് വാര്‍ത്തയായപ്പോള്‍ ഒരിക്കലും നടക്കാന്‍ ഇടയില്ലാത്തതെന്നാണ് മൈക്കള്‍ ക്ലര്‍ക്കിന്റെ ട്വീറ്റ്. ചിത്രം എന്തായാലും വൈറല്‍ ആയിട്ടുണ്ട്.