അക്ഷര്‍ പട്ടേല്‍ തിരിച്ചെത്തി... ഒരു കളി പോലും കളിക്കാതെ രവീന്ദ്ര ജഡേജ ടീമിന് പുറത്ത്!
മുംബൈ: ഓസ്‌ട്രേലിയയ്ക്ക് എതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം പരമ്പരയ്കര്ക്ക് ഇടയ്ക്ക് വെച്ച് ടീമിന് പുറത്തായ അക്ഷര്‍ പട്ടേല്‍ തിരിച്ചെത്തിയത് മാത്രമാണ് ടീമിലെ ഏക മാറ്റം. അക്ഷര്‍ പട്ടേലിന് പകരക്കാരനായി ടീമിലെത്തിയ ജഡേജ ഒരു കളി പോലും കളിക്കാതെ വീണ്ടും ടീമിന് പുറത്തായി. രണ്ട് കളികളിലും പകരക്കാരന്‍ ഫീല്‍ഡറുടെ റോളില്‍ ജഡേജ ഗ്രൗണ്ടിലിറങ്ങിയിരുന്നു.

അഞ്ച് മത്സരങ്ങളുടെ പരമ്പര ആദ്യ മൂന്ന് കളിയും ജയിച്ച് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഇനിയുള്ള കളികളില്‍ ബഞ്ചിന്റെ ശക്തി പരീക്ഷിക്കുമെന്ന് മൂന്നാം ഏകദിനത്തിന് ശേഷം വിരാട് കോലി പറഞ്ഞിരുന്നു. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുവേന്ദ്ര ചാഹലുമാണ് ആദ്യ മൂന്ന് കളികളും കളിച്ചത്. അക്ഷര്‍ പട്ടേലിന്റെ പേര് കോലി എടുത്തു പറഞ്ഞിരുന്നു. ബാക്കിയുള്ള മത്സരങ്ങളില്‍ അക്ഷര്‍ കളിക്കുന്ന കാര്യം ഉറപ്പാണ്. കുല്‍ദീപോ ചാഹലോ പുറത്തിരിക്കും.
ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്ക് പരമ്പരയില്‍ ഇത് വരെ അവസരം കിട്ടിയിട്ടില്ല. ജസ്പ്രീത് ഭുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പകരം ഇവരില്‍ ആരെങ്കിലും ഒരാള്‍ നാലാം ഏകദിനത്തില്‍ കളിച്ചേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലാണ് പതിനഞ്ചംഗ ടീമില്‍ ഉണ്ടായിട്ടും കളിക്കാന്‍ അവസരം കിട്ടാത്ത മറ്റൊരാള്‍. മധ്യനിരയിലോ, ഓപ്പണറായോ രാഹുലും കളിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications