Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍ക്കും ജയിക്കാം ആര്‍ക്കും തോല്‍ക്കാം.. ഇന്ത്യ ഓസ്ട്രേലിയ അവസാന ഏകദിനം ഇന്ന്..

നാഗ്പൂര്‍: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് (ഒക്‌ടോബര്‍ 1 ഞായറാഴ്ച) നടക്കും. നാഗ്പൂരിലാണ് കളി. പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ബെംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പിച്ചിരുന്നു.

തുടര്‍ച്ചയായ പത്താം ജയം എന്ന ഇന്ത്യന്‍ സ്വപ്‌നമാണ് ബെംഗളൂരുവില്‍ ഓസ്‌ട്രേലിയ തകര്‍ത്തത്. ഓസ്‌ട്രേലിയ പോലെ കരുത്തരായ എതിരാളികള്‍ക്കെതിരെ പരമ്പര തൂത്തുവാരുക എന്ന നേട്ടവും ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ച് മത്സരങ്ങളും ജയിച്ച് പരമ്പര ബ്ലൂ വാഷ് അടിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ട്വിറ്ററില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

india

മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്ക് മുമ്പത്തെ അവസാന മത്സരം എന്ന നിലയ്ക്ക് നാഗ്പൂരില്‍ എന്ത് വിലകൊടുത്തും ജയിക്കാനായിരിക്കും ഇരു ടീമുകളുടെയും ശ്രമം. പ്രധാന ബൗളര്‍മാര്‍ക്ക് ഒരുമിച്ച് വിശ്രമം അനുവദിച്ച തന്ത്രം ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. ബാറ്റ്‌സ്മാന്‍മാരും ഡെത്ത് ഓവര്‍ ബൗളിംഗും ചേര്‍ന്നാണ് നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ ജയിപ്പിച്ചത്.

335 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാന്‍ ആയിരുന്നില്ല. രോഹിത് ശര്‍മ, രഹാനെ, കോലി,പാണ്ഡ്യ, ജാദവ്, പാണ്ഡെ എന്നിങ്ങനെ ആദ്യത്തെ അഞ്ച് പേര്‍ക്കും മികച്ച തുടക്കം കിട്ടി. അവസാന ഓവറുകള്‍ വരെ വിജയപ്രതീക്ഷയുണ്ടായ ഇന്ത്യയെ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗും ഓസ്‌ട്രേലിയയുടെ മികച്ച ബൗളിംഗും ചേര്‍ന്ന് പിടിച്ച് കെട്ടുകയായിരുന്നു.

Story first published: Sunday, October 1, 2017, 11:16 [IST]
Other articles published on Oct 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+