Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അംപയര്‍ ഒന്നാമത്; പെർത്തിൽ ഇന്ത്യ തോല്‍ക്കാന്‍ വേറെയും 5 കാരണങ്ങള്‍!

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍പരമ്പരയിലെ ആദ്യത്തെ മത്സരം. എന്നിട്ടും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 309 റണ്‍സടിക്കാന്‍ കഴിഞ്ഞു. ഫാസ്റ്റ് ബൗളിംഗിനെ സഹായിക്കുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍, പ്രത്യേകിച്ച് പെര്‍ത്തിലെ വിക്കറ്റില്‍ ഇന്ത്യ ജയിക്കുമമെന്ന് പ്രതീക്ഷ നല്‍കാനും കാരണം ഇത് തന്നെയാണ്. രോഹിത് ശര്‍മയും വിരാട് കോലിയും തകര്‍ത്തടിച്ചതാണ് ഇന്ത്യയ്ക്ക് നല്ല സ്‌കോര്‍ കിട്ടാന്‍ കാരണം.

എന്നാല്‍ ഇന്ത്യ തോറ്റു. തോറ്റു എന്ന് മാത്രമല്ല, ഓസീസ് ഇന്നിംഗ്‌സ് പകുതി ഓവറുകള്‍ പിന്നിട്ടപ്പോഴേ ഈ കളി ഇന്ത്യ ജയിക്കാന്‍ പോകുന്നില്ല എന്ന കാര്യം വ്യക്തമായിരുന്നു. 309 റണ്‍സ് കയ്യിലിരുന്നിട്ടും ഒന്ന് പൊരുതിനോക്കാന്‍ പോലും പറ്റാതെ ഇന്ത്യ തോറ്റത് എങ്ങനെയാണ്. ഒന്നാമത്തെ പന്തില്‍ ഔട്ടായിട്ടും അംപയര്‍ രക്ഷിച്ച ജോര്‍ജ് ബെയ്‌ലിയില്‍ തുടങ്ങുന്നു ഈ കാരണങ്ങള്‍.

ഒന്നാമത്തെ പന്തില്‍ പുറത്തായ ബെയ്‌ലി

ഒന്നാമത്തെ പന്തില്‍ പുറത്തായ ബെയ്‌ലി

തകര്‍പ്പിന്‍ ഫോമില്‍ പന്തെറിയുകയായിരുന്ന ബരീന്ദര്‍ സ്രാന്‍ ജോര്‍ജ് ബെയ്‌ലിയെ പുറത്താക്കിയതാണ്. അതും നേരിട്ട ഒന്നാമത്തെ പന്തില്‍. എന്നാല്‍ അംപയര്‍ കൊടുത്തില്ല. 112 റണ്‍സോടെ ബെയ്‌ലി ഇന്ത്യയുടെ കഥ കഴിക്കുകയും ചെയ്തു. ബെയ്‌ലിയുടെ ഔട്ട് കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ കളിയില്‍ പിടി മുറുക്കിയേനെ.

25 - 30 റണ്‍സ് കുറവ്

25 - 30 റണ്‍സ് കുറവ്

പറയുന്നത് കുറച്ച് ക്രൂരമാണ് എന്നറിയാം. പക്ഷേ ഇന്ത്യയ്ക്ക് കിട്ടിയത് വേണ്ടതിലും 25 - 30 റണ്‍സ് കുറവാണ്. രോഹിതും കോലിയും കൂടി 207 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയിട്ടും 30 - 34 ഓവറുകളില്‍ ഇന്ത്യയ്ക്ക് അധികം റണ്‍സ് കിട്ടിയില്ല. 330 വരെയെങ്കിലും സ്‌കോര്‍ എത്തിയിരുന്നെങ്കില്‍ ഇന്ത്യ കളി ജയിക്കുമായിരുന്നു.

തുടക്കം മുതലാക്കാനാകാതെ ഫാസ്റ്റ് ബൗളര്‍മാര്‍

തുടക്കം മുതലാക്കാനാകാതെ ഫാസ്റ്റ് ബൗളര്‍മാര്‍

മികച്ച തുടക്കമാണ് ബരീന്ദര്‍ സ്രാന്‍ ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ അത് മുതലാക്കാന്‍ ടീമിലെ മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പറ്റിയില്ല. സീനിയര്‍ ബൗളര്‍മാരായ ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറും ഇന്ത്യയ്ക്ക് വേണ്ട ബ്രേക് ത്രൂ നല്‍കുന്നതില്‍ പരാജയപ്പെട്ടു.

നിരാശപ്പെടുത്തിയ ഫീല്‍ഡിങ്

നിരാശപ്പെടുത്തിയ ഫീല്‍ഡിങ്

അടുത്ത കാലത്തായി ഇന്ത്യയുടെ ഫീല്‍ഡിങ് വളരെ ഉയര്‍ന്ന നിലവാരമാണ് പുലര്‍ത്തുന്നത്. എന്നാല്‍ പെര്‍ത്തില്‍ ഇത് ഭീകരമായി പരാജയപ്പെട്ടു. മനീഷ് പാണ്ഡെ, കോലി, രഹാനെ, ജഡേജ എന്നിവരെല്ലാം ഉണ്ടായിട്ടും ഇഷ്ടം പോലെ എക്‌സ്ട്രാ റണ്ണുകള്‍ വഴങ്ങി. റണ്ണൗട്ട് അവസരങ്ങളും പാഴാക്കി.

സ്പിന്നര്‍മാര്‍ ദയനീയം

സ്പിന്നര്‍മാര്‍ ദയനീയം

ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാരെക്കുറിച്ച് ഇത്രയ്ക്കിത്രയ്ക്ക് പ്രതീക്ഷയേ വേണ്ടൂ. എന്നാല്‍ കളി ജയിപ്പിക്കാന്‍ സാധ്യതയുണ്ടായിരുന്ന അശ്വിന്‍ തീര്‍ത്തും നിരാശപ്പെടുത്തി. അവസാന ഓവറുകളില്‍ രണ്ട് വിക്കറ്റ് കിട്ടിയത് മാത്രമാണ് ആശ്വാസം. അപ്പോഴേക്ക് പക്ഷേ കളി കൈവിട്ടുപോയിരുന്നു. ജഡേജയുടെ കാര്യം പറയാനുമില്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Wednesday, January 13, 2016, 11:18 [IST]
Other articles published on Jan 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+