വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്രിസ്ബണ്‍ ടെസ്റ്റ്: ലയോണിന്റെ തന്ത്രം മനസിലാകുന്നില്ല; പൊട്ടിത്തെറിച്ച് വോണ്‍

ബ്രിസ്ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള നാലാമത്തെ ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലയോണിന്റെ സമീപനത്തെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് ഷെയ്ന്‍ വോണ്‍. ചേതേശ്വര്‍ പൂജാരയ്‌ക്കെതിരെ പന്തെറിയുമ്പോള്‍ ലയോണ്‍ പ്രതിരോധതന്ത്രം തിരഞ്ഞെടുക്കുന്നതില്‍ വോണ്‍ അതൃപ്തി അറിയിക്കുന്നു. ഓഫ്‌സൈഡില്‍ ബാറ്റ്-പാഡ് ഫീല്‍ഡറെ നിയമിക്കാന്‍ ലയോണ്‍ തയ്യാറാകാത്തതിന്റെ ഔചിത്യം മുന്‍ ഓസീസ് ഇതിഹാസത്തിന് മനസിലാകുന്നില്ല.

അഞ്ചാം ദിനം ലയോണിന്റെ ആദ്യ ഓവറില്‍ വിക്കറ്റിന് മുന്നില്‍ ഒരുതവണ പൂജാര പതറിയിരുന്നു; എന്നാല്‍ ഈ സമയം താരത്തെ ഭാഗ്യം തുണച്ചു. തുടര്‍ന്നങ്ങോട്ട് ലയോണിനെതിരെ ഫൂട്ട് വര്‍ക്കും ആംഗിളുംകൊണ്ട് പൂജാര മികച്ചു നിന്നു. ഈ പശ്ചാത്തലത്തിലാണ് ഷെയ്ന്‍ വോണിന്റെ പ്രതികരണം. പൂജാരയ്ക്കായി ക്ലോസ്-ഇന്‍ ഫീല്‍ഡറെ നിര്‍ത്തുന്ന കാര്യം ലയോണുമായി മുന്‍പ് സംസാരിച്ചിരുന്നു. ഈ തന്ത്രം ഫലം കാണാറുണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ അഞ്ചാം ദിനം ക്ലോസ്-ഇന്‍ ഫീല്‍ഡറെ നിര്‍ത്താന്‍ ലയോണ്‍ തയ്യാറാകാഞ്ഞത് വോണിനെ അത്ഭുതപ്പെടുത്തുന്നു.

India vs Australia 4th Test: Shane Warne Reacts On Nathan Lyons Defensive Tactic Against Cheteshwar Pujara

'ഞാന്‍ സ്തംബ്ധനാണ്. കണ്‍മുന്നില്‍ നടക്കുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. പൂജാരയ്‌ക്കെതിരെ എന്തുകൊണ്ടാണ് ലയോണ്‍ ക്ലോസ്-ഇന്‍ ഫീല്‍ഡറെ വെയ്ക്കാത്തതെന്ന ചോദ്യത്തിന് ഉത്തരമില്ല. മത്സരത്തിന് മുന്‍പ് അദ്ദേഹവുമായി ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ക്ലോസ്-ഇന്‍ ഫീല്‍ഡറെ നിര്‍ത്തിയാല്‍ പൂജാര പുറത്താകാന്‍ സാധ്യതയേറെയാണെന്ന് ലയോണ്‍ സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇന്ന് ക്ലോസ്-ഇന്‍ ഫീല്‍ഡറെ കാണാനില്ലെന്ന് മാത്രം', ഫോക്‌സ് സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ വോണ്‍ പറഞ്ഞു.

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ പ്രതാപകാലത്തിന്റെ നിഴലില്‍ മാത്രമായി ലയോണ്‍ ഒതുങ്ങുകയാണ്. നൂറു ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള ലയോണ്‍ ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ 60 -ന് മുകളിലാണ് ബൗളിങ് ശരാശരി കാഴ്ച്ചവെക്കുന്നത്. സ്‌ട്രൈക്ക് റേറ്റാകട്ടെ, 140 ഉം. പറഞ്ഞുവരുമ്പോള്‍ ഓസീസ് പേസര്‍മാരുടെ സമീപനത്തോടും ഷെയ്ന്‍ വോണിന് അതൃപ്തിയുണ്ട്. ചൊവാഴ്ച്ചത്തെ ആദ്യ സെഷനില്‍ പേസര്‍മാര്‍ ഒന്നടങ്കം നാലാം സ്റ്റംപ് ലൈനും ലെങ്തുമാണ് ഉന്നംവെച്ചത്. ഈ തന്ത്രം ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഉച്ചഭക്ഷണത്തിന് തൊട്ടുമുന്‍പ് ബൗണ്‍സര്‍ മഴ തീര്‍ത്തു. എന്തായാലും ഓസീസ് പേസര്‍മാരുടെ വെല്ലുവിളിയെ സധൈര്യം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നേരിട്ടു. ആദ്യ സെഷനില്‍ രോഹിത് ശര്‍മ വീണതൊഴിച്ചാല്‍ ഇന്ത്യയാണ് 83 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മേല്‍ക്കൈ കുറിച്ചത്.

Story first published: Tuesday, January 19, 2021, 9:42 [IST]
Other articles published on Jan 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X