Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഡ്‌നി ടെസ്റ്റ്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പേടിക്കേണ്ടത് ഈ ബൗളറെ; കൈഫ് പറയുന്നു

സിഡ്‌നി: നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും പാറ്റ് കമ്മിന്‍സും തമ്മിലാണ് യഥാര്‍ത്ഥ പോരാട്ടമെന്ന് മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. സിഡ്‌നി ടെസ്റ്റിലെ അവസാന ദിനം കമ്മിന്‍സായിരിക്കും ഇന്ത്യയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുകയെന്ന് കൈഫ് പറയുന്നു. പരമ്പരയില്‍ ഇതുവരെ 15 വിക്കറ്റുകള്‍ കമ്മിന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റുകള്‍ എടുക്കുന്നതിനൊപ്പം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ആത്മവിശ്വാസം ചോദ്യം ചെയ്യുംവിധമുള്ള ലൈനും ലെങ്തും കമ്മിന്‍സ് തുടരെ പരീക്ഷിക്കുന്നതായും കൈഫ് വ്യക്തമാക്കി.

India vs Australia 4th Test: Mohmmad Kaif Says Indian Batsmen Should Be Cautious About Pat Cummins

'മൂന്നാം ടെസ്റ്റാണ് സിഡ്‌നിയിലേത്. പരമ്പരയില്‍ ഇതുവരെ കണ്ടത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും പാറ്റ് കമ്മിന്‍സും തമ്മിലെ പോരാട്ടമാണ്. ചേതേശ്വര്‍ പൂജാരയെപ്പോലുള്ള ബാറ്റ്‌സ്മാന്മാരെ അലട്ടാന്‍ കമ്മിന്‍സിന് സാധിക്കുന്നു. കമ്മിന്‍സിനെ നേരിടാന്‍ പൂജാരയ്ക്ക് താത്പര്യമില്ലാതാനും. പിച്ചില്‍ കുത്തിയതിന് ശേഷം പന്തുകള്‍ വേഗം കൈവരിക്കുന്നതാണ് കമ്മിന്‍സിന്റെ പ്രത്യേകത', സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് പരിപാടിയില്‍ കൈഫ് അറിയിച്ചു.

'കമ്മിന്‍സ് സൃഷ്ടിക്കുന്ന ബൗളിങ് ആംഗിളാണ് ബാറ്റ്‌സ്മാന്മാരെ ദുരിതത്തിലാക്കുന്നത്. അര്‍ധ സെഞ്ച്വറിയടിച്ച് നില്‍ക്കുകയാണെങ്കിലും സെഞ്ച്വറിയടിച്ച് നില്‍ക്കുകയാണെങ്കിലും കമ്മിന്‍സിന്റെ പന്തിനെ നേരിടുമ്പോള്‍ ആരുടെയും ഹൃദയമൊന്ന് പിടയ്ക്കും. കമ്മിന്‍സിന്റെ പന്തുകള്‍ നേരിടാതെ തരമില്ല; ലീവ് ചെയ്യുന്നത് അപകടകരമാണ്. കാര്യമായ റണ്‍സും അദ്ദേഹം വിട്ടുകൊടുക്കില്ല', കൈഫ് പറഞ്ഞു.

സിഡ്‌നി ടെസ്റ്റില്‍ അഞ്ചാം ദിനം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ജയിക്കാന്‍ കളിക്കുമോ അതോ സമനിലയ്ക്കായി ക്രീസില്‍ പ്രതിരോധിച്ച് കളിക്കുമോ ഇന്ത്യ? ആരാധകരുടെ പ്രധാന സംശയമിതാണ്. നാലാം ദിനം 407 റണ്‍സ് ലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് നീട്ടിയത്. മാര്‍നസ് ലബ്യുഷെയന്‍, സ്റ്റീവ് സ്മിത്ത്, കാമറോണ്‍ ഗ്രീന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി ഓസീസ് സ്‌കോര്‍ബോര്‍ഡിന് തുണയായി. മറുഭാഗത്ത് ഇന്ത്യയും ഭേദപ്പെട്ട തുടക്കമാണ് നാലാം ദിനം നേടിയത്. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ആദ്യ വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഗില്ലും രോഹിത്തും അവസാനഘട്ടത്തില്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. നിലവില്‍ രണ്ടിന് 98 റണ്‍സെന്ന നിലയിലാണ് ഇന്ത്യ തുടരുന്നത്. ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ക്രീസില്‍ നില്‍ക്കുന്നു. റിഷഭ് പന്തും രവീന്ദ്ര ജഡേജയും പരിക്ക് കാരണം കളിക്കില്ലെന്നത് ഇന്ത്യയുടെ പ്രധാന ആശങ്കയാണ്. ഈ സാഹചര്യത്തില്‍ ജയത്തിലുപരി സമനിലയ്ക്ക് വേണ്ടിയായിരിക്കും ഇന്ത്യ അഞ്ചാം ദിനം ബാറ്റു ചെയ്യാന്‍ സാധ്യത കൂടുതല്‍.

Story first published: Sunday, January 10, 2021, 19:42 [IST]
Other articles published on Jan 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+