For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നി ടെസ്റ്റ്: ഇന്ത്യയ്ക്ക് ഇനിയൊരു തിരിച്ചുവരവില്ല; തോല്‍വി ഉറപ്പിച്ച് അജയ് ജഡേജ

സിഡ്‌നി: നാലാം ടെസ്റ്റില്‍ ഇനിയൊരു തിരിച്ചുവരവ് ഇന്ത്യയ്ക്കുണ്ടാകില്ല, പറയുന്നത് മറ്റാരുമല്ല, മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ തന്നെ. നാലാം ദിനം ആദ്യ സെഷന്‍ കഴിഞ്ഞപ്പോഴെ കാര്യങ്ങള്‍ ഇന്ത്യയുടെ കയ്യില്‍ നിന്നും വഴുതി. പ്രതിരോധത്തില്‍ ഊന്നിയാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയ തന്ത്രപരമായി നിന്നു. ആദ്യ സെഷനില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും ആതിഥേയര്‍ പതറിയില്ലെന്ന് അജയ് ജഡേജ ചൂണ്ടിക്കാട്ടി. ഇന്ത്യ തോല്‍ക്കുമെന്ന പക്ഷക്കാരനാണ് മുന്‍ ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും. സിഡ്‌നിയില്‍ അഞ്ചാം ദിനം ബാറ്റിങ് ദുഷ്‌കരമായിരിക്കും. അഞ്ചാം ദിനം മിച്ചമുള്ള എട്ടു വിക്കറ്റുകള്‍ വീഴ്ത്താന്‍ ഓസ്‌ട്രേലിയക്ക് പ്രയാസമുണ്ടാകില്ലെന്ന് മഗ്രാത്ത് അറിയിച്ചു.

India vs Australia 4th Test: India Will Not Have Comeback, Says Ajay Jadeja

നാലാം ദിനം ലെഗ് സൈഡ് കെണിയൊരുക്കി ഇന്ത്യ കാത്തുനില്‍ക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റിനായി. ആദ്യ ഏഴോവറില്‍ ഓസ്‌ട്രേലിയക്ക് കടിഞ്ഞാണിടാന്‍ ഇന്ത്യയ്ക്ക് സാധിക്കുകയും ചെയ്തു. പക്ഷെ തുടര്‍ന്നങ്ങോട്ട് അനായാസം റണ്‍സ് കണ്ടെത്താന്‍ ഓസ്‌ട്രേലിയക്കായി. ഇന്ത്യ പ്രതിരോധത്തിലേക്ക് കടന്നത് തിരിച്ചറിഞ്ഞ സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നും ബാറ്റിങ് സമീപനം മാറ്റിയതായി ജഡേജ അറിയിച്ചു.

നാലാം ദിനം 407 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. സ്റ്റീവ് സ്മിത്ത് (81), മാര്‍നസ് ലബ്യുഷെയ്ന്‍ (73), കാമറോണ്‍ ഗ്രീന്‍ (84) എന്നിവരുടെ ബാറ്റിങ് പ്രകടനം ആതിഥേയര്‍ക്ക് തുണയായി. നാലാം ദിനം തുടക്കത്തില്‍ത്തന്നെ മാര്‍നസ് ലബ്യുഷെയ്‌നെ തിരിച്ചയക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. ഈ സമയം ലബ്യുഷെയ്ന്‍ അര്‍ധ സെഞ്ച്വറി കുറിച്ചിരുന്നില്ല. ബുംറയൊരുക്കിയെ ലെഗ് സൈഡ് കെണിയില്‍ ലബ്യുഷെയ്ന്‍ 'തല വെച്ചെങ്കിലും' ക്യാച്ച് കൈപ്പിടിയിലാക്കാന്‍ ഹനുമാ വിഹാരിക്ക് സാധിച്ചില്ല. തുടര്‍ന്ന് 73 റണ്‍സടിച്ചിട്ടാണ് ലബ്യുഷെയ്ന്‍ പുറത്തായത്. സെയ്‌നി ലംബ്യുഷെയ്‌ന്റെ പ്രയാണത്തിന് തടയിട്ടു.

സെഞ്ച്വറി നോട്ടമിട്ട് ബാറ്റു ചെയ്ത സ്മിത്തിനെ അശ്വിന്‍ പുറത്താക്കുമ്പോഴേക്കും ഓസ്‌ട്രേലിയ 300 റണ്‍സിന് മുകളില്‍ ലീഡ് കരസ്ഥമാക്കി. സ്മിത്തിന് ശേഷം ക്രീസില്‍ ഒരുമിച്ച കാമറോണ്‍ ഗ്രീന്‍ - ടിം പെയ്ന്‍ ജോടി ഓസ്‌ട്രേലിയയെ ടോപ് ഗിയറിലേക്ക് കൊണ്ടുവന്നു. മൂന്നാം സെഷനില്‍ ഇരുവരും തുന്നിച്ചേര്‍ത്ത അതിവേഗ 100 റണ്‍സ് കൂട്ടുകെട്ടില്‍ ആതിഥേയരുടെ ലീഡ് 400 കടന്നു. ഇന്ത്യയ്ക്ക് മുന്നില്‍ ഇനി മൂന്നു സെഷനുകളാണ് ബാക്കിയുള്ളത്. ശുഭ്മാന്‍ ഗില്ലിനെയും രോഹിത് ശര്‍മയെയും ടീമിന് നഷ്ടപ്പെട്ടു കഴിഞ്ഞു. അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ജയിക്കാന്‍ കളിക്കുമോ അതോ സമനിലയ്ക്കായി കളിക്കുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Story first published: Sunday, January 10, 2021, 14:31 [IST]
Other articles published on Jan 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+