വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നി ടെസ്റ്റ്: ഇന്ത്യ 200 പോലും കടക്കില്ല; റിക്കി പോണ്ടിങ് പറയുന്നു

സിഡ്‌നി: സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് മുന്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്. രണ്ടാം ഇന്നിങ്‌സില്‍ 200 റണ്‍സ് പോലും കടക്കാന്‍ ടീം ഇന്ത്യയ്ക്ക് സാധിക്കില്ലെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയുടെ ബൗളിങ് നിര ശക്തമാണ്. 407 റണ്‍സ് ലക്ഷ്യം വെച്ച് ബാറ്റു ചെയ്യുന്ന ഇന്ത്യയെ അനായാസം പുറത്താക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കും, സെവന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോണ്ടിങ് പറഞ്ഞു. നാലാം ദിനം രണ്ടിന് 103 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ സ്‌കോര്‍ബോര്‍ഡില്‍ 312 റണ്‍സ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഡിക്ലയര്‍ ചെയ്തത്.

India vs Australia 4th Test: India Will Not Even Make 200 In Second Innings, Says Ricky Ponting

സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, കാമറോണ്‍ ഗ്രീന്‍ എന്നിവരുടെ പ്രകടനം ഓസ്‌ട്രേലിയക്ക് വന്‍ ലീഡ് സമ്മാനിച്ചു. മൂന്നാം സെഷനില്‍ കാമറോണ്‍ ഗ്രീന്‍ ടോപ് ഗിയറിലേക്ക് കടന്നതാണ് ലീഡ് നില 400 കടക്കാന്‍ കാരണമായത്. മൂന്നാം സെഷനില്‍ ടിം പെയ്‌നുമൊത്ത് 100 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്താന്‍ ഗ്രീനിന് കഴിഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ 20 ഓവറുകള്‍ വിക്കറ്റു കളയാതെ രോഹിത്തും ഗില്ലും നിലയുറപ്പിച്ചു. ടീം സ്‌കോര്‍ 70 പിന്നിട്ടതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ 21 -കാരന്‍ ഗില്ലാദ്യം പുറത്തായി. തുടര്‍ന്ന് രോഹിത്തും പൂജാരയുമായി ക്രീസില്‍.

തുടക്കത്തിലെ എല്‍ബിഡബ്ല്യു ഭീഷണി അതിജീവിച്ച പുജാര സാവകാശം ഒരറ്റത്ത് നിലയുറപ്പിച്ചപ്പോള്‍ സ്വതസിദ്ധമായ ശൈലിയിലായിരുന്നു രോഹിത്തിന്റെ പ്രയാണം. താരം ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കെന്ന് കരുതിയിരിക്കവെയാണ് രോഹിത് ഓസ്‌ട്രേലിയക്ക് വിക്കറ്റ് സമ്മാനിച്ചത്. പാറ്റ് കമ്മിന്‍സ് എറിഞ്ഞ ഷോര്‍ട്ട് ലെങ്ത് പന്തിനെ പുള്‍ ഷോട്ടിലൂടെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച രോഹിത്, ഡീപ്പ് ഫൈന്‍ ലെഗില്‍ നിന്ന് മിച്ചല്‍ സ്റ്റാര്‍ക്കിന് അനായാസ ക്യാച്ച് നല്‍കി പുറത്തായി. ഈ സമയം ഇന്ത്യന്‍ സ്‌കോര്‍ രണ്ടിന് 92. രോഹിത്തിന്റെ മടക്കത്തോടെ ഇന്ത്യന്‍ സംഘം പ്രതിരോധത്തിലായി.

നാലാം ദിനം അവസാന 15 മിനിറ്റുകള്‍ രഹാനെയും പുജാരയും ഓസീസ് ബൗളര്‍മാരെ ഫലപ്രദമായി പ്രതിരോധിച്ചു. എന്നാല്‍ അഞ്ചാം ദിനം ടീം ഇന്ത്യയുടെ സമീപനം എങ്ങനെയാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ജയിക്കാന്‍ കളിക്കുമോ അതോ സമനിലയ്ക്കായി കളിക്കുമോ? നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് നിര സുശക്തമല്ല. റിഷഭ് പന്തും രവീന്ദ്ര ജഡേജയും പരിക്കുകാരണം വിട്ടുനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ പുജാര - രഹാനെ കൂട്ടുകെട്ടിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ പോരാട്ടം മുഴുവന്‍. മധ്യനിരയില്‍ ഹനുമാ വിഹാരി ഇനിയും ഫോമിലേക്കുയാരത്തതും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

Story first published: Sunday, January 10, 2021, 17:42 [IST]
Other articles published on Jan 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X