കോലിയില്ലാതെ ഇന്ത്യ ഓസ്‌ട്രേലിയയെ ഓളൗട്ടാക്കി.. ചൈനാമാന്‍ കുല്‍ദീപ് യാദവാണ് കിടുക്കിയത്!!
ധരംശാല: നാലാമത്തെയും അവസാനത്തെയും ടെസ്്റ്റില്‍ ഓസ്‌ട്രേലിയയെ ഒന്നാം ദിവസം തന്നെ ഓളൗട്ടാക്കി ഇന്ത്യ കരുത്ത് കാട്ടി. പരിക്കേറ്റ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയ ഒന്നാം ദിവസം ഓസ്‌ട്രേലിയയെ വെളളം കുടിപ്പിച്ചത് അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് യാദവാണ്. ഒന്നാം ദിവസത്തെ കളി വിശേഷങ്ങളിലേക്ക്.
Read Also: കാസര്‍കോട് മൗലവി കൊലക്കേസിലെ പ്രതി മോഹന്‍ലാലിനൊപ്പം!! ഇത് മമ്മൂട്ടി എങ്ങാനും ആയിരുന്നെങ്കില്‍??
Read Also: മീര ജാസ്മിന്റെ മീശ, മഞ്ജു വാര്യരുടെ വിഗ്ഗ്... ആമിയല്ല ഇത് അമ്മായി... മഞ്ജുവിനെ വലിച്ചുകീറുന്നു.. എന്തിനീ പക??

ഓസീസ് 300 ഓളൗട്ട്
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിവസം തന്നെ ഓളൗട്ടായി അതും കൃത്യം 300 റണ്‍സിന്. ഓസീസ് നിരയില്‍ ആറ് പേര്‍ രണ്ടക്കം കാണാതെ മടങ്ങി.

താരമായത് ക്യാപ്റ്റന്‍
സെഞ്ചുറിയോടെ സ്റ്റീവ് സ്മിത്ത് ഡ്രീം റണ്‍ തുടരുകയാണ്. 173 പന്തില്‍ 111 റണ്‍സാണ് സ്മിത്തിന്റെ സംഭാവന. വാര്‍ണര്‍ 56ഉം വിക്കറ്റ് കീപ്പര്‍ വേഡ് 57 ഉം റണ്‍സെടുത്തു.

യാദവാണ് മുത്ത്
അരങ്ങേറ്റ മത്സരം കളിക്കുന്ന ഇടങ്കൈ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവാണ് ഓസ്‌ട്രേലിയയെ ഞെട്ടിച്ചത്. 23 ഓവര്‍ പന്തെറിഞ്ഞ യാദവ് 68 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി. മനോഹരമായ ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ യാദവ് കംഗാരുക്കളെ ശരിക്കും അമ്പരപ്പിച്ചു.

ബാക്കി വീതം വെച്ചു
ബാക്കിയുള്ള ആറ് വിക്കറ്റുകളില്‍ ഒന്ന് റണ്ണൗട്ടായിരുന്നു. രണ്ട് വിക്കറ്റ് ഉമേഷ് യാദവ് വീഴ്ത്തി. അശ്വിന്‍, ജഡേജ, ഭുവനേശ്വര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കുവെച്ചു.

കോലിക്ക് പകരം രഹാനെ
തോളിന് പരിക്കേറ്റ വിരാട് കോലിക്ക് നാലാം ടെസ്റ്റ് നഷ്ടമായി. പകരം രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. പരമ്പരയിലെ ഓരോ ടെസ്റ്റ് വീതം ഇന്ത്യയും ഓസ്‌ട്രേലിയയും ജയിച്ചു. മൂന്നാം ടെസ്റ്റ് സമനിലയിലായി. ഈ ടെസ്റ്റ് ജയിക്കുന്നവര്‍ക്ക് പരമ്പര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications