Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഡ്‌നി ടെസ്റ്റ്: രോഹിത് ശര്‍മ വന്നു, മായങ്ക് 'തെറിച്ചു' — ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ ടീം ഇങ്ങനെ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. രണ്ടു മാറ്റങ്ങളാണ് അന്തിമ ഇലവനില്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് നടത്തിയിരിക്കുന്നത്. ഉപനായകന്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തി. നവ്ദീപ് സെയ്‌നി ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. പരിക്കേറ്റ ഉമേഷ് യാദവിന് പകരമാണ് നവ്ദീപ് സെയ്‌നി ടീമിലെ മൂന്നാം പേസറായി കടന്നുവരുന്നത്. അഡ്‌ലെയ്ഡിലും മെല്‍ബണിലും നിറംമങ്ങിയ പശ്ചാത്തലത്തില്‍ മായങ്ക് അഗര്‍വാള്‍ മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് വേണ്ടി വഴിമാറി. മെല്‍ബണില്‍ മികവ് കാഴ്ച്ചവെച്ച ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ മുറുക്കെപ്പിടിച്ചിട്ടുണ്ട്.

Rohit Sharma to Replace Mayank Agarwal For the Sydney Test | Oneindia Malayalam
India vs Australia 3rd Test, Sydney: India Announces The Playing XI Against Australia

സിഡ്‌നിയില്‍ രോഹിത് ശര്‍മ - ശുഭ്മാന്‍ ഗില്‍ ജോടിയായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം ടെസ്റ്റിലും ടീം ഇന്ത്യ വൃധിമാന്‍ സാഹയെ പുറത്തിരുത്തിയെന്നതും പ്രത്യേകം പരാമര്‍ശിക്കണം. യുവതാരം റിഷഭ് പന്തുതന്നെ വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കും. മധ്യനിരയില്‍ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി എന്നിവര്‍ക്കാണ് ബാറ്റിങ് ചുമതല. രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍ ദൗത്യം നിര്‍വഹിക്കും. രവിചന്ദ്രന്‍ അശ്വിനാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി ത്രയം ഇന്ത്യയുടെ പേസ് തന്ത്രങ്ങള്‍ അവിഷ്‌കരിക്കും. സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ചുവടെ കാണാം.

ഇന്ത്യ: രോഹിത് ശര്‍മ (ഉപനായകന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (നായകന്‍), ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി (അരങ്ങേറ്റം).

Story first published: Wednesday, January 6, 2021, 13:12 [IST]
Other articles published on Jan 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+