Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഡ്‌നി ടെസ്റ്റ്: സ്മിത്തിന് 'ഗുട്ടന്‍സ്' പിടികിട്ടി; അശ്വിനെതിരെ ഫലിച്ച് പുതുതന്ത്രം

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ രണ്ടും കല്‍പ്പിച്ച മട്ടിലാണ് ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡിലെയും മെല്‍ബണിലെയും പിഴവുകള്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ തിരുത്തി; ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ആഴത്തിലുള്ള ഗൃഹപാഠം ആതിഥേയര്‍ നടത്തിയിരിക്കുന്നു. മഴ രസംകൊല്ലിയായ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടിന് 166 എന്ന നിലയില്‍ ഓസ്‌ട്രേലിയ മേല്‍ക്കൈ നേടിയത് കാണാം.

സിഡ്‌നിയില്‍ ടോസ് ജയിച്ചത് ടിം പെയ്‌നാണ്. ഇന്ത്യയ്‌ക്കെതിരെ ബാറ്റു ചെയ്യാന്‍ പെയ്ന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. പരിക്ക് മാറി തിരിച്ചെത്തിയ ഡേവിഡ് വാര്‍ണറും അരങ്ങേറ്റക്കാരന്‍ വില്‍ പുക്കോവ്‌സ്‌കിയും ഓസ്‌ട്രേലിയക്കായി ക്രീസിലെത്തി.

ടോസ്

തുടക്കത്തിലെ അതിവേഗം സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാനൊരുങ്ങിയ ഓസ്‌ട്രേലിയയെ മുഹമ്മദ് സിറാജാണ് പിടിച്ചുനിര്‍ത്തിയത്. നാലാം ഓവറില്‍ത്തന്നെ ഡേവിഡ് വാര്‍ണറെ സിറാജ് പുറത്താക്കി. തുടര്‍ന്ന് ഗംഭീരന്‍ മഴ. കാര്‍മേഘങ്ങള്‍ നീങ്ങി ആരംഭിച്ച രണ്ടാം സെഷനില്‍ മാര്‍നസ് ലബ്യുഷെയ്‌നും വില്‍ പുക്കോവ്‌സ്‌കിയും ചേര്‍ന്നാണ് ഓസ്‌ട്രേലിയക്ക് ആധിപത്യം സമ്മാനിച്ചത്. ഇതിനിടെ രണ്ടു തവണ പുക്കോവ്‌സ്‌കിയുടെ ക്യാച്ച് റിഷഭ് പന്ത് താഴെയിടുന്നതും മത്സരം കണ്ടു.

തുടക്കം

രണ്ടാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തയിന് ശേഷമാണ് പുക്കോവ്‌സ്‌കിയുടെ മടക്കം. അരങ്ങേറ്റക്കാരന്‍ നവ്ദീപ് സെയ്‌നി പുക്കോവ്‌സ്‌കിയുടെ വലിയ സ്വപ്‌നങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുക്കോവ്‌സ്‌കി മടങ്ങിയതിന് ശേഷം ലബ്യുഷെയ്ന്‍ – സ്മിത്ത് ജോടിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.

ആദ്യ ദിനം മോശം ബൗളിങ്ങായിരുന്നില്ല ഇന്ത്യ കാഴ്ച്ചവെച്ചത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് താളം കണ്ടെത്താനുള്ള സാവകാശം സന്ദര്‍ശകര്‍ നല്‍കി. മഴയ്ക്ക് ശേഷമാണ് ഓസ്‌ട്രേലിയ 'ഗിയര്‍' മാറിയത്. ഇന്ത്യയില്‍ നിന്നും മോശം പന്തുകള്‍ക്കായി ആതിഥേയര്‍ ക്ഷമയോടെ കാത്തു.

മഴ

രണ്ടാം ദിനം സ്‌കോര്‍ബോര്‍ഡില്‍ വലിയ സംഖ്യ കുറിക്കുകയാണ് ഇനി ഓസ്‌ട്രേലിയയുടെ ലക്ഷ്യം. കയ്യില്‍ എട്ടു വിക്കറ്റ് മിച്ചമുണ്ട്. ക്രീസില്‍ സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നും. ആദ്യ ദിനം രവിചന്ദ്രന്‍ അശ്വിനെതിരെ മികച്ച ബാറ്റിങ് പുറത്തെടുക്കാനായതില്‍ സ്റ്റീവ് സ്മിത്തിന് സന്തോഷമുണ്ട്. മത്സരശേഷം താരം ഇക്കാര്യം പറയുകയും ചെയ്തു.

അശ്വിനെതിരെ

അഡ്‌ലെയ്ഡിലും മെല്‍ബണിലും അശ്വിന് മുന്നിലായിരുന്നു സ്മിത്ത് പതറിയത്. അശ്വിനെതിരെ അമിത പ്രതിരോധത്തിന് പോയത് പലപ്പോഴും സ്മിത്തിന് വിനയായി. എന്നാല്‍ സിഡ്‌നിയില്‍ സ്മിത്ത് തന്ത്രം മാറ്റിപ്പിടിച്ചു. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറെ അങ്ങോട്ടുചെന്ന് ആക്രമിക്കാനാണ് സ്മിത്ത് തുടക്കം മുതലെ തുനിഞ്ഞത്. ക്രീസില്‍ നിന്നും നിരവധി തവണ ഇറങ്ങിയ സ്മിത്ത് അശ്വിനെ കാര്യമായി പ്രഹരിക്കുകയും ചെയ്തു.

തന്ത്രം ഫലിക്കുന്നു

'മാര്‍നസ് ലബ്യുഷെയ്‌നുമായി നല്ലൊരു കൂട്ടുകെട്ട് കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അശ്വിനെ തുടക്കത്തിലെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചെന്നതും കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ അശ്വിനെതിരെ കരുതലോടെ കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത്തവണ ആക്രമണ ഷോട്ടുകള്‍ കളിച്ച് അദ്ദേഹത്തെ ആദ്യമേ പ്രതിരോധത്തിലാക്കി', ആദ്യ ദിനത്തെ മത്സരത്തിന് ശേഷം സ്മിത്ത് പറഞ്ഞു.

'ഗ്രിപ്പില്‍ കൂടുതല്‍ ദൃഢമായി പിടിമുറുക്കാനാണ് ഇന്ന് ശ്രമിച്ചത്. ഇക്കാരണത്താല്‍ത്തന്നെ മികച്ച പൊസിഷനുകള്‍ കണ്ടെത്താന്‍ തുടക്കത്തിലെ സാധിച്ചു. ക്രിസ്മസ് കാലത്തു നടത്തിയ ബാറ്റിങ് പരിശീലനം ഇപ്പോള്‍ ഫലം ചെയ്യുന്നു', സ്മിത്ത് കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ 60 റണ്‍സാണ് സ്മിത്തും ലബ്യുഷെയ്‌നും ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ബോര്‍ഡില്‍ സമര്‍പ്പിച്ചത്.

Story first published: Thursday, January 7, 2021, 16:54 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+