Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടി20: കോലിക്ക് അര്‍ധസെഞ്ച്വറി, ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; ടി20 പരമ്പര സമനിലയില്‍

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം | IND V AUS | Match Highlights | OneInida Malayalam
1
43622

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മൂന്നാം ടി20 ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ക്രുനാലിന്റെ നാല് വിക്കറ്റ് ബൗളിങ് പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലി അര്‍ധസെഞ്ച്വറിയുമായി പടനയിച്ചപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ടി20 പരമ്പര 1-1ന് സമനിലയാക്കാനും ഇന്ത്യക്ക് കഴിഞ്ഞു. നേരത്തെ, പരമ്പരയിലെ ഒന്നാം ടി20യില്‍ ഓസീസ് വെന്നിക്കൊടി നാട്ടിയപ്പോള്‍ രണ്ടാം മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 164 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടിയില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (41) രോഹിത് ശര്‍മയും (23) മികച്ച തുടക്കം നല്‍കിയപ്പോള്‍ പിന്നാലെ വന്ന കോലിയും (61*) ദിനേഷ് കാര്‍ത്തികും (22*) ഇന്ത്യന്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ലോകേഷ് രാഹുല്‍ 14 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഗോള്‍ഡന്‍ ഡക്കായി മടങ്ങി,
പുറത്താവാതെ 41 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിങ്‌സ്. 22 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ധവാന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നു. നേരത്തെ, 29 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 33 റണ്‍സെടുത്ത ഓപ്പണര്‍ ഡാരി ഷോര്‍ട്ടാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (28), അലെക്‌സ് കാരി (27), മാര്‍കസ് സ്റ്റോയ്‌നിസ് (25*) നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ (13*), ഗ്ലെന്‍ മാക്‌സ്‌വെല്‍ (13), ക്രിസ് ലിന്‍ (13) എന്നിവരാണ് ഓസീസ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

team-india


നാല് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ നാല് വിക്കറ്റ് പ്രകടനം. കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി. മൂന്ന് മല്‍സരങ്ങളുടെ ടി20 പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്ത്യക്ക് മല്‍സരത്തില്‍ വിജയം അനിവാര്യമാണ്. ഒന്നാം ടി20യില്‍ ഓസീസ് വിജയം കൊയ്തപ്പോള്‍ രണ്ടാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പരമ്പരയില്‍ ഇന്ത്യ 0-1ന് പിന്നിലാണ്.
കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ നിന്ന് മാറ്റങ്ങള്‍ വരുത്താതെയാണ് ഇന്ത്യ മൂന്നാം ടി20യിലും കളിക്കാനിറങ്ങിയത്. എന്നാല്‍, കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ നിന്ന് ഒരു മാറ്റം ഓസീസ് വരുത്തിയിട്ടുണ്ട്. ബെഹറെന്‍ഡോഫിനു പകരം സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെയാണ് ഓസീസ് ടീമിലുള്‍പ്പെടുത്തിയത്.

Story first published: Sunday, November 25, 2018, 17:24 [IST]
Other articles published on Nov 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+