Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ഏകദിനം നാളെ: ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര.. ഓസ്‌ട്രേലിയ തോറ്റാല്‍ നാണക്കേടിന്റെ പടുകുഴി!!

ഇന്‍ഡോര്‍: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം നാളെ (സെപ്തംബര്‍ 24 ഞാറാഴ്ച) ഇന്‍ഡോറില്‍ നടക്കും. ചെന്നൈയില്‍ നടന്ന ഒന്നാം ഏകദിനത്തിലും കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തിലും ജയിച്ച ഇന്ത്യയ്ക്ക് ഇന്‍ഡോറിലും ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ചെന്നൈയില്‍ ഓസ്‌ട്രേലിയയെ 26 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ കൊല്‍ക്കത്തയില്‍ മാര്‍ജിന്‍ 50 റണ്‍സാക്കി ഉയര്‍ത്തിയിരുന്നു. രണ്ട് കളിയിലും ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ ഓസീസിനെ മുട്ട് കുത്തിച്ചത്.

india-

ആതിഥേയരായ ഇന്ത്യയ്ക്ക് ജയിച്ചാല്‍ പരമ്പരയാണ് കയ്യില്‍. എന്നാല്‍ അങ്ങനെ അങ്ങ് തോറ്റുകൊടുക്കാന്‍ ഓസ്‌ട്രേലിയയ്ക്കും കഴിയില്ല. തോറ്റാല്‍ പരമ്പര പോകും എന്നത് ഒരു കാര്യം. ഇതിനെക്കാള്‍ വലിയ നാണക്കേടാണ് സ്വന്തം നാടിന് പുറത്ത് ജയം അറിയാതെ ഒരു ഡസന്‍ മത്സരങ്ങളായി എന്നതും. പതിമൂന്നാം മത്സരത്തിലെങ്കിലും ജയിക്കാന്‍ കഴിയുമോ എന്നതാണ് ഓസ്‌ട്രേലിയന്‍ ക്യാംപിനെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും കുഴക്കുന്ന ചോദ്യം.

ഓസീസ് ബാറ്റിംഗ് നിരയും ഇന്ത്യന്‍ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമാണ് പരമ്പരയില്‍ കാണുന്നത്. കൊല്‍ക്കത്തയില്‍ ഭുവനേശ്വറിന് മുന്നില്‍ തുടക്കത്തിലും ചാഹല്‍, കുല്‍ദീപ് എന്നിവര്‍ക്ക് മുന്നില്‍ മധ്യ ഓവറുകളിലും ഓസീസ് ചൂളുകയായിരുന്നു. ബൗളിംഗില്‍ ഓസ്‌ട്രേലിയയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ ബാറ്റിംഗ് അവരെ ചതിക്കുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് കളി. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

Story first published: Saturday, September 23, 2017, 14:48 [IST]
Other articles published on Sep 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+