കോലിയും രഹാനെയും ആഞ്ഞുപിടിച്ചു, ഇന്ത്യ കരയ്ക്കടുക്കുമോ
മെല്‍ബണ്‍: ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെ വിഷമം മൂന്നാം ടെസ്റ്റിലെങ്കിലും ഇന്ത്യ തീര്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഓസ്‌ട്രേലിയക്ക് 64 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഉണ്ട്.
തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ച്വറി പ്രകടനം ആവര്‍ത്തിച്ച വിരാട് കോലി ഒരു കാര്യം തെളിയിച്ചു. ടെസ്റ്റ് ആകട്ടെ, ഏകദിനം ആകട്ടെ, ഇന്ത്യന്‍ ടീമില്‍ താന്‍ അത്രത്തോളം നിര്‍ണായകമാണ്. കോലിക്കൊപ്പം അജിന്‍ക്യ രഹാനെയും സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകളാണ് ഉണര്‍ന്നത്.

മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റിന് 464 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. മുഹമ്മദ് ഷാമിയാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 530 റണ്‍സ് എടുത്തിട്ടുണ്ട്.
മുരളി വിജയും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. മുരളി വിജയന്‍ 68 റണ്‍സെടുത്തു. എന്നാല്‍ കന്നിക്കാരനായ കളിക്കാനിറങ്ങിയ പുതുമുഖ താരം രാഹുലിന് മൂന്ന് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

169 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രഹാനെ 147 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ഓസ്‌ട്രേലിയന്‍ നിരയില്‍ റിയാന്‍ ഹാരിസ് ആണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ആറ് മെയ്ഡന്‍ ഓവറുകളെറിഞ്ഞ ഹാരിസ് നിര്‍ണായകമായ നാല് വിക്കറ്റുകളും വീഴ്ത്തി. ധവാന്റേയും, പൂജാരയുടേയും ധോണിയുടേയും അശ്വിന്റേയും വിക്കറ്റുകളാണ് ഹാരിസ് പിഴുതത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications