Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെല്‍ബണ്‍ ടെസ്റ്റ്: റിഷഭ് പന്തിന്റെ പ്ലാന്‍ അച്ചട്ട്, അശ്വിനെ 'പഠിപ്പിച്ച്' യുവതാരം

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ വൃധിമാന്‍ സാഹയെ ഇന്ത്യന്‍ മാനേജ്‌മെന്റ് പുറത്തിരുത്തി; റിഷഭ് പന്താണ് വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കുന്നത്. ഓസ്‌ട്രേലിയയില്‍ വന്നിട്ട് മാസം രണ്ടായെങ്കിലും പന്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നത് ഇപ്പോഴാണ്. കിട്ടിയ അവസരം പന്ത് വിനിയോഗിക്കുമോ? വൈകാതെയറിയാം. എന്നാല്‍ ഇതിനിടെ ആദ്യ ദിനം ആദ്യ സെഷനില്‍ രവിചന്ദ്രന്‍ അശ്വിന് റിഷഭ് പന്ത് നല്‍കിയ നിര്‍ദ്ദേശം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധനേടുകയാണ്.

ആദ്യ ദിനം

ഓസ്‌ട്രേലിയയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്ന മാത്യു വെയ്ഡിനെ എങ്ങനെ പുറത്താക്കണമെന്ന് 23 -കാരനായ പന്ത് അശ്വിന് പറഞ്ഞുകൊടുക്കുകയായിരുന്നു. 13 ആം ഓവറിലാണ് ഈ സംഭവം. പന്തിന്റെ വാക്ക് അതേപടി കേട്ട അശ്വിന്‍ തൊട്ടടുത്ത പന്തില്‍ വെയ്ഡിനെ പുറത്താക്കുന്നതും ആരാധകര്‍ കണ്ടു. ജസ്പ്രീത് ബുംറയും ഉമേഷ് യാദവും ചേര്‍ന്ന് പേസാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കവെയാണ് രഹാനെ അപ്രതീക്ഷിതമായി അശ്വിനെ അവതരിപ്പിക്കുന്നത്.

ആക്രമണം

ഉമേഷ് യാദവില്‍ നിന്നുള്ള റണ്ണൊഴുക്ക് തടയുകയായിരുന്നു ഉദ്ദേശ്യം. ആദ്യ ഓവറില്‍ താരം കേവലം ഒരു റണ്‍സ് മാത്രം വഴങ്ങി. തുടര്‍ന്ന് 13 ആം ഓവറില്‍ അശ്വിന്‍ വീണ്ടുമെത്തി. ഇത്തവണ അശ്വിനെതിരെ 'ടോപ് ഗിയറിലേക്ക്' കടക്കാനാണ് മാത്യു വെയ്ഡ് തീരുമാനിച്ചത്. ഓവറിലെ നാലാം പന്തില്‍ അശ്വിനെ സ്വീപ് ഷോട്ടിലൂടെ വെയ്ഡ് അതിര്‍ത്തി പായിച്ചു.

വിക്കറ്റ്

ഈ അവസരത്തിലാണ് റിഷഭ് പന്ത് അശ്വിന് നിര്‍ദ്ദേശം നല്‍കുന്നത്. 'സ്റ്റംപിന് നേര്‍ക്കുതന്നെ എറിയുക. ഇവന്‍ അടിക്കും', ഹിന്ദിയിലുള്ള പന്തിന്റെ ഗെയിം പ്ലാന്‍ സ്റ്റംപ് മൈക്കാണ് പിടിച്ചെടുത്തത്. എന്തായാലും പന്ത് പറഞ്ഞപ്രകാരംതന്നെ അശ്വിന്‍ ബൗള്‍ ചെയ്തു. തൊട്ടടുത്ത പന്തില്‍ വമ്പനടിക്കായി മാത്യൂ വെയ്ഡ് ക്രീസില്‍ നിന്നും രണ്ടുചുവടിറങ്ങി. എന്നാല്‍ സ്റ്റംപിന് നേര്‍ക്ക് കുത്തിയുയര്‍ന്ന പന്തില്‍ കൃത്യമായ ടൈമിങ് കണ്ടെത്താന്‍ വെയ്ഡിന് സാധിച്ചില്ല.

ഗെയിം പ്ലാൻ

പിച്ചിലെ ബൗണ്‍സും ഇവിടെ അശ്വിന് തുണയായി. ലോങ് ഓണിലേക്കുള്ള കൂറ്റന്‍ ഷോട്ട് പിഴച്ചു. ബാറ്റിന്റെ മുകളില്‍ത്തട്ടി പന്ത് ലെഗ് സൈഡിലേക്ക് ഉയര്‍ന്നുപൊങ്ങുന്നതാണ് പിന്നെ കണ്ടത്.മിഡ് ഓണില്‍ നിന്ന് രവീന്ദ്ര ജഡേജയും മിഡ് വിക്കറ്റില്‍ നിന്ന് അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്ലും പന്തിനായി ഓടിയെത്തി.

ക്യാച്ച്

ക്യാച്ച് താനെടുത്തോളാമെന്ന് ജഡേജ ഉറക്കെ വിളിച്ചുപറഞ്ഞെങ്കിലും ഗില്ല് കേട്ടില്ല. പന്തില്‍ നിന്നും കണ്ണെടുക്കാതെ ഓടിയെത്തിയ ജഡേജ ക്യാച്ച് വിജയകരമായി നേടി. എന്നാല്‍ തൊട്ടുപിന്നാലെ വന്ന ഗില്ല് ജഡേജയുമായി കൂട്ടിയിടിച്ച് നിലത്ത് വീണു. എന്തായാലും ജഡേജ മനസാന്നിധ്യം കൈവിട്ടില്ല; പന്തിനെ കൈപ്പിടിയില്‍ത്തന്നെ ഭദ്രമാക്കി.

Image Source: Twitter / BCCI

Story first published: Saturday, December 26, 2020, 10:30 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+