Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെല്‍ബണ്‍ ടെസ്റ്റ്: ജഡേജ വന്നു, ഇന്ത്യയുടെ അലസത മാറി, തകര്‍പ്പന്‍ ക്യാച്ചില്‍ നിറകയ്യടി

മെല്‍ബണ്‍: അഡ്‌ലെയ്ഡില്‍ ചോരുന്ന കൈകളുമായാണ് ഇന്ത്യ ഫീല്‍ഡ് ചെയ്തത്. ഒരിന്നിങ്‌സില്‍ മാത്രം അഞ്ച് നിര്‍ണായക ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ വിട്ടുകളഞ്ഞു. എന്നാല്‍ മെല്‍ബണില്‍ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ അലസത പാടെ മാറി. മൈതാനത്ത് രവീന്ദ്ര ജഡേജയുടെ സാന്നിധ്യം ടീം ഇന്ത്യയ്ക്ക് പുതിയ ഊര്‍ജ്ജവും പ്രസരിപ്പും സമ്മാനിക്കുകയാണ്. ആദ്യ സെഷനില്‍ ജഡേജ കൈപ്പിടിയിലാക്കിയ മാത്യു വെയ്ഡിന്റെ ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. ശുഭ്മാന്‍ ഗില്ലുമായി കൂട്ടിയിടിച്ചിട്ടും പന്തില്‍ പിടിമുറുക്കാനുള്ള ജഡേജയുടെ മനസാന്നിധ്യം കയ്യടി നേടുന്നു.

India vs Australia 2nd Test: Ravindra Jadeja Catches An Excellent Blinder

രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ 13 ആം ഓവറിലാണ് സംഭവം. ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്ത് നില്‍ക്കുന്ന സമയം. ഓവറിലെ അഞ്ചാം പന്തില്‍ വെയ്ഡിനെതിരെ 'എറൗണ്ട് ദി വിക്കറ്റാണ്' അശ്വിന്‍ പരീക്ഷിച്ചത്. അശ്വിനെ ക്രീസില്‍ നിന്ന് ഇറങ്ങിയടിക്കാന്‍ മാത്യു വെയ്ഡും തീരുമാനിച്ചു. ലോങ് ഓണിലേക്ക് പന്തിനെ അതിര്‍ത്തി കടത്താനാണ് വെയ്ഡ് ശ്രമിച്ചത്. എന്നാല്‍ ടൈമിങ് തെറ്റി; പന്തിനെ കൃത്യമായി കണക്ട് ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. ബാറ്റിന്റെ മുകള്‍ഭാഗത്ത് തട്ടി പന്ത് വായുവില്‍ ഉയര്‍ന്നു.

മിഡ് ഓണില്‍ നിന്ന് രവീന്ദ്ര ജഡേജയും മിഡ് വിക്കറ്റില്‍ നിന്ന് അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്ലും ഒരുമിച്ചാണ് പന്തിനായി ഓടിയത്. ക്യാച്ച് താനെടുത്തോളാമെന്ന് ജഡേജ ഉറക്കെ വിളിച്ചുപറഞ്ഞെങ്കിലും ഗില്ല് കേട്ടില്ല. പന്തില്‍ നിന്നും കണ്ണെടുക്കാതെ ഓടിയെത്തിയ ജഡേജ പന്തിനെ കൃത്യമായി കൈപ്പിടിയിലാക്കി. എന്നാല്‍ തൊട്ടുപിന്നാലെ വന്ന ഗില്ല് ജഡേജയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുന്നതാണ് മത്സരം കണ്ടത്. പക്ഷെ ജഡേജ മനസാന്നിധ്യം കൈവിട്ടില്ല. പന്തിനെ കൈപ്പിടിയില്‍ത്തന്നെ ഭദ്രമാക്കി.

India vs Australia 2nd Test: Ravindra Jadeja Catches An Excellent Blinder

ഓസ്‌ട്രേലിയക്ക് ആദ്യ പ്രഹരമേറ്റതും ഈ വിക്കറ്റിലാണ്. റണ്‍സൊന്നുമെടുക്കാതെ ജോ ബേണ്‍സ് പുറത്തായപ്പോള്‍ മാത്യു വെയ്ഡാണ് സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തത്. ഉമേഷ് യാദവിന്റെ സ്‌പെല്ലില്‍ മനോഹരമായ കവര്‍ ഡ്രൈവുകള്‍ താരം നേടി. 39 പന്തില്‍ 30 റണ്‍സുമായി നിന്ന വെയ്ഡിന്റെ മടങ്ങിപ്പോക്ക് ഓസ്‌ട്രേലിയയുടെ പ്രയാണത്തെ ബാധിച്ചു. ആദ്യ സെഷനില്‍ മുഹമ്മദ് സിറാജിനെക്കാളും മുന്‍പ് രവിചന്ദ്രന്‍ അശ്വിനെ അവതരിപ്പിക്കാനുള്ള നായകന്‍ അജിങ്ക്യ രഹാനെയുടെ പദ്ധതിയും ഇവിടെ പ്രശംസ അര്‍ഹിക്കുന്നുണ്ട്.

Image Source: Twitter / BCCI

Story first published: Saturday, December 26, 2020, 9:49 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+