Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സിങ് ഡേ ടെസ്റ്റ്: അഭിമാനപ്രശ്‌നം, സെലക്ഷന്‍ പിഴവുകള്‍ തിരുത്താന്‍ ഇന്ത്യ

മെല്‍ബണ്‍: ആദ്യ ടെസ്റ്റിലെ തോല്‍വി ഭീമന്‍ തോല്‍വിക്ക് പകരം വീട്ടണം; ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് അഭിമാനപ്രശ്‌നമാവുകയാണ്. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍ വിരാട് കോലിയെയും സംഘത്തെയും 36 റണ്‍സിന് 'ചുരുട്ടിക്കൂട്ടിയത്' ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നായി ഇടംപിടിച്ചുകഴിഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ തലക്കനവുമായി ബാറ്റു ചെയ്യാനെത്തിയ ഇന്ത്യ രണ്ടു മണിക്കൂര്‍ തികച്ചു ബാറ്റു ചെയ്തില്ല. അപ്പോഴേക്കും ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് സന്ദര്‍ശകരെ എറിഞ്ഞിട്ടു. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്താണ് അടുത്ത മത്സരം. അജിങ്ക്യ രഹാനെയ്ക്ക് കീഴില്‍ ഓസ്‌ട്രേലിയന്‍ സംഘത്തെ ഇന്ത്യ വീണ്ടും എതിരിടും.

India vs Australia 2nd Test Live Broadcaster Details

ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്/നവ്ദീപ് സെയ്‌നി എന്നീ പുതിയ 'ചീട്ടുകളുമായാകും' ടീം ഇന്ത്യ ബോക്‌സിങ് ഡേ ടെസ്റ്റിന് കടന്നുവരിക. ആദ്യ ടെസ്റ്റില്‍ വിരാട് കോലിക്കും മാനേജ്‌മെന്റിനും സെലക്ഷനില്‍ പാളിച്ച പറ്റി; മെല്‍ബണില്‍ ഈ പിഴവുകള്‍ കൂടി ഇന്ത്യ പരിഹരിക്കും.

മറുഭാഗത്ത് ഓസ്‌ട്രേലിയയുടെ കാര്യമെടുത്താല്‍, ടീം 'സെറ്റാണ്'. ഡേവിഡ് വാര്‍ണറും ഷോണ്‍ ആബോട്ടും രണ്ടാം ടെസ്റ്റില്‍ പങ്കെടുക്കാത്തതുകൊണ്ട് പ്ലേയിങ് ഇലവനെ കുറിച്ച് ആശയക്കുഴപ്പമില്ല. ആദ്യ ടെസ്റ്റില്‍ കളിച്ച സംഘംതന്നെ രണ്ടാം ടെസ്റ്റിലും പങ്കെടുക്കുമെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍ അറിയിച്ചുകഴിഞ്ഞു.

ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് മെല്‍ബണില്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാം ടെസ്റ്റ്. മൂന്നാം ടെസ്റ്റിന് സിഡ്‌നി വേദിയാകും. ജനുവരി 7 മുതല്‍ 11 വരെയാണ് മൂന്നാം ടെസ്റ്റ് അരങ്ങേറുക. നാലാം ടെസ്റ്റ് ജനുവരി 15 മുതല്‍ 19 വരെ ബ്രിസ്ബനില്‍ നടക്കും.

ടെസ്റ്റ് പരമ്പര എവിടെ കാണാം?

ഇന്ത്യയില്‍ സോണി നെറ്റ്‌വര്‍ക്ക് ചാനലുകള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര തത്സമയം സംപ്രേക്ഷണം ചെയ്യും. സോണി സിക്‌സ്, സോണി ടെന്‍ വണ്‍, സോണി ടെന്‍ ത്രീ ചാനലുകളിലാണ് മത്സരം കാണാന്‍ സാധിക്കുക. ഇതിന് പുറമെ സോണി ലിവ് ആപ്പ്/വെബ്‌സൈറ്റ് വഴി മത്സരം തത്സമയം സ്ട്രീം ചെയ്യാനും ആരാധകര്‍ക്ക് അവസരമുണ്ട്. എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ്, ജിയോ വരിക്കാര്‍ക്ക് ടെസ്റ്റ് പരമ്പര സൗജന്യമായി കാണാം. ഇതിനായി എയര്‍ടെല്‍ സ്ട്രീം, ജിയോ ടിവി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാം.

Story first published: Thursday, December 24, 2020, 16:36 [IST]
Other articles published on Dec 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+