Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച, പിടിമുറുക്കി അശ്വിന്‍

1
48441

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച. 15 ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് മൂന്നു മുന്‍നിര വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ജോ ബേണ്‍സ് (0), മാത്യു വെയ്ഡ് (30), സ്റ്റീവ് സ്മിത്ത് (0) എന്നിവര്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ തിരിച്ചെത്തി. അഞ്ചാം ഓവറില്‍ ഓപ്പണര്‍ ജോ ബേണ്‍സിനെ പിടിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. അലക്ഷ്യമായി ഷോട്ടുകള്‍ കളിച്ച ബേണ്‍സിനെ കുടുക്കാന്‍ ജസ്പ്രീത് ബുംറയ്ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല. ഓഫ് സ്റ്റംപിന് പുറത്തു നിന്ന് ഉള്ളിലേക്ക് കയറിയ പന്തിനെ പ്രതിരോധിക്കാനുള്ള ബേണ്‍സിന്റെ ശ്രമം കീപ്പര്‍ ക്യാച്ചില്‍ കലാശിച്ചു.

India vs Australia 2nd Test, Day 1: Australia Won The Toss And Elected To Bat First

ഒരറ്റത്ത് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്ന മാത്യു വെയ്ഡിനെ രവിചന്ദ്രന്‍ അശ്വിനാണ് കുടുക്കുന്നത്. അശ്വിനെ തുടക്കത്തിലെ ആക്രമിക്കാനുള്ള വെയ്ഡിന്റെ പദ്ധതി പാളുകയായിരുന്നു. 13 ആം ഓവറിലെ അവസാന പന്തില്‍ ഒരിക്കല്‍ക്കൂടി അശ്വിനെ അതിര്‍ത്തി കടത്താനാണ് വെയ്‌ഡൊരുങ്ങിയത്. ഇതിനായി താരം ക്രീസില്‍ നിന്നും രണ്ടുചുവടിറങ്ങി 'വീശി'. എന്നാല്‍ പിച്ചില്‍ കുത്തിയിടത്തുവെച്ച് പന്തിനെ കണക്ട് ചെയ്യാന്‍ വെയ്ഡിന് സാധിച്ചില്ല. 'ടൈമിങ്' തെറ്റി. പന്ത് വായുവില്‍ ഉയര്‍ന്നുപൊങ്ങി. മിഡ് വിക്കറ്റില്‍ നിന്ന രവീന്ദ്ര ജഡേജയും മിഡ് ഓണില്‍ നിന്ന ശുഭ്മാന്‍ ഗില്ലുമാണ് ക്യാച്ചിനായി ഓടിയടുത്തത്. കൂട്ടിയിടിയുടെ വക്കോളമെത്തിയ നിമിഷത്തിലും ജഡേജ വിജയകരമായി പന്ത് പിടിച്ചെടുത്തു.

15 ആം ഓവര്‍ എറിയാനെത്തിയ അശ്വിന്‍ തന്നെയാണ് സ്റ്റീവ് സ്മിത്തിനും അന്തകനായത്. ഓവറിലെ മൂന്നാം പന്തില്‍ അശ്വിന്‍ ഓഫ് ബ്രേക്ക് പരീക്ഷിച്ചപ്പോള്‍ സ്റ്റീവ് സ്മിത്ത് പാടെ കുഴങ്ങി. സ്‌ക്വയറിന് പിന്നിലേക്ക് പന്തിനെ ദിശകാട്ടാനായിരുന്നു സ്മിത്ത് ശ്രമിച്ചത്. എന്നാല്‍ ബാറ്റില്‍ത്തട്ടിയ പന്ത് വായുവില്‍ കുതിച്ചു. ലെഗ് സ്ലിപ്പില്‍ നിന്ന ചേതേശ്വര്‍ പൂജാര അവസരം കൈപ്പിടിയിലാക്കുന്നതില്‍ യാതൊരു പിഴവും വരുത്തിയില്ല. ഈ സമയം ഓസ്‌ട്രേലിയയുടെ സ്‌കോര്‍ മൂന്നിന് 38.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (നായകന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: മാത്യു വെയ്ഡ്, ജോ ബേണ്‍സ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Saturday, December 26, 2020, 6:51 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+