വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നി ഏകദിനം: കോലി 'അടിച്ചിട്ടും' ഇന്ത്യ തോറ്റു, ഓസ്‌ട്രേലിയക്ക് 51 റണ്‍സ് ജയം, പരമ്പര

India vs Australia 2nd ODI Live Updates, Match Details And Commentary From Sydney
Glenn Maxwell Approves Marriage Proposal At SCG: Viral Video

സിഡ്‌നി: രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 390 ലക്ഷ്യം മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ പോരാട്ടം 338 റൺസിൽ അവസാനിച്ചു. കമ്മിൻസ് എറിഞ്ഞ 47 ആം ഓവറിൽ ജഡേജയും ഹാർദിക്കും തുടരെ പുറത്തായതോടെയാണ് ഇന്ത്യയുടെ ജയപ്രതീക്ഷകൾ കെട്ടണഞ്ഞത്. 51 റൺസ് ജയത്തോടെ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. സ്കോർ: ഓസ്ട്രേലിയ 389/4, ഇന്ത്യ 338/9.

India vs Australia 2nd ODI Live Updates, Match Details And Commentary From Sydney

ഇന്ത്യൻ നിരയിൽ വിരാട് കോലിയും കെഎൽ രാഹുലുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. കോലി 87 പന്തിൽ 89 റൺസടിച്ചു. രാഹുൽ 66 പന്തിൽ 76 ഉം. അവസാന ഘട്ടത്തിൽ ഓസീസ് ബൌളർമാർ പിടിമുറുക്കിയതാണ് ഇന്ത്യയുടെ പ്രയാണം കടുപ്പമാക്കിയത്. ആതിഥേയർക്കായി പാറ്റ് കമ്മിൻസ് 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡിനും ആദം സാംപയ്ക്കും രണ്ടു വിക്കറ്റുവീതമുണ്ട്. മോയിസസ് ഹെൻറിക്ക്സും ഗ്ലെൻ മാക്സ്വെല്ലും ഓരോ വിക്കറ്റുവീതം കൈക്കലാക്കി.

India vs Australia 2nd ODI Live Updates, Match Details And Commentary From Sydney

നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 389 റൺസ് കണ്ടെത്തുകയായിരുന്നു. ഇന്നത്തെ മത്സരത്തിലും ഇന്ത്യൻ ബൌളർമാർക്ക് എതിരെ ഓസ്ട്രേലിയയുടെ മുൻനിര ആധിപത്യം സ്ഥാപിച്ചു. 64 പന്തിൽ 104 റൺസടിച്ച് സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയിലെ ടോപ്സ്കോറർ. മത്സരത്തിൽ ഡേവിഡ് വാർണർ (83), ആരോൺ ഫിഞ്ച് (60), മാർനസ് ലബ്യുഷെയ്ൻ (70), ഗ്ലെൻ മാക്സ്വെൽ (63) എന്നിവർ അർധ സെഞ്ച്വറി പിന്നിട്ടു. അവസാന അഞ്ചോവറിൽ മാക്സ്വെല്ലും കത്തിക്കയറിയതോടെയാണ് ആതിഥേയരുടെ സ്കോർ 350 കടന്നത്.

India vs Australia 2nd ODI Live Updates, Match Details And Commentary From Sydney

ഇന്ത്യൻ നിരയിൽ ഏഴു പേരാണ് ഇന്ന് പന്തെടുത്തത്. സെയ്നിക്ക് കാര്യമായ പ്രഹരമേറ്റപ്പോൾ പന്തെറിയാൻ മായങ്കും ഹാർദിക്കും മുന്നോട്ടു കടന്നുവരികയായിരുന്നു. സ്റ്റാർ ബൌളറായ ജസ്പ്രീത് ബുംറ പത്തോവറിൽ 79 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാർദിക്കും ഷമിയും മത്സരത്തിൽ ഓരോ വിക്കറ്റുവീതം നേടിയിട്ടുണ്ട്. ഇരു ടീമുകളുടെയും പ്ലേയിങ് ഇലവൻ ചുവടെ.

India vs Australia 2nd ODI Live Updates, Match Details And Commentary From Sydney

ഇന്ത്യ:

ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (നായകന്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍.

ഓസ്‌ട്രേലിയ:

ആരോണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മോയിസസ് ഹെന്റിക്ക്‌സ്, അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

സിഡ്‌നിയിലെ രണ്ടാം ഏകദിനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചുവടെ കാണാം.

Nov 29, 2020, 5:18 pm IST

രണ്ടാം ഏകദിനം ഓസ്ട്രേലിയ ജയിച്ചതോടെ ഏകദിന പരമ്പര ആരോൺ ഫിഞ്ചും കൂട്ടരും സ്വന്തമാക്കി.

Nov 29, 2020, 5:17 pm IST

50 ഓവർ പൂർത്തിയായി. ഓസ്ട്രേലിയക്ക് 51 റൺസ് ജയം.

Nov 29, 2020, 5:16 pm IST

രണ്ടാം പന്തിൽ സെയ്നിയുടെ വക ബൌണ്ടറി.

Nov 29, 2020, 5:15 pm IST

മാക്സ്വെല്ലാണ് അവസാന ഓവറിനായി എത്തുന്നത്.

Nov 29, 2020, 5:15 pm IST

49 ഓവർ പൂർണം. ഇന്ത്യ 329/9.

Nov 29, 2020, 5:13 pm IST

ജസ്പ്രീത് ബുംറയും പുറത്ത്.

Nov 29, 2020, 5:05 pm IST

അടുത്ത പന്തിൽ ഹാർദിക് പാണ്ഡ്യയും (31 പന്തിൽ 28) പുറത്ത്.

Nov 29, 2020, 5:03 pm IST

രവീന്ദ്ര ജഡേജ (11 പന്തിൽ 24) പുറത്ത്. കമ്മിൻസ് എറിഞ്ഞ 47 ആം ഓവറിലെ ആദ്യ പന്തിൽ ക്യാച്ച് നൽകിയാണ് ജഡേജയുടെ മടക്കം.

Nov 29, 2020, 5:01 pm IST

46 ഓവർ പൂർണം. ഇന്ത്യ 321/5. ജയിക്കാൻ വേണ്ടത് 24 പന്തിൽ 69 റൺസ്. സ്റ്റാർക്കിന്റെ കഴിഞ്ഞ ഓവറിൽ 18 റൺസ് ഇന്ത്യ നേടി.

Nov 29, 2020, 4:53 pm IST

45 ഓവർ പൂർണം. ഇന്ത്യ 303/5.

Nov 29, 2020, 4:44 pm IST

കെഎൽ രാഹുലും (66 പന്തിൽ 76) പുറത്ത്. 44 ആം ഓവറിലെ നാലാം പന്തിൽ സാംപയാണ് രാഹുലിനെ ക്യാച്ചിലൂടെ പുറത്താക്കിയത്.

Nov 29, 2020, 4:36 pm IST

42 ഓവർ പൂർത്തിയായി. ഇന്ത്യ 270/4. ജയിക്കാൻ വേണ്ടത് 48 പന്തിൽ 120. ക്രീസിൽ കെഎൽ രാഹുലും ഹാർദിക് പാണ്ഡ്യയും തുടരുന്നു.

Nov 29, 2020, 4:22 pm IST

കെഎൽ രാഹുലിന് അർധ സെഞ്ച്വറി. 52 പന്തിൽ രാഹുൽ 55 റൺസ് തികച്ചു. 39 ഓവറിൽ ഇന്ത്യ 254/4. ഇനി ജയിക്കാൻ വേണ്ടത് 66 പന്തിൽ 136.

Nov 29, 2020, 4:05 pm IST

ഹാർദിക് പാണ്ഡ്യ ക്രീസിൽ.

Nov 29, 2020, 4:03 pm IST

35 ആം ഓവറിലെ അഞ്ചാം പന്തിൽ ജോഷ് ഹേസൽവുഡാണ് കോലിയെ പുറത്താക്കിയത്. 87 പന്തിൽ 89 റൺസുമായാണ് കോലിയുടെ മടക്കം.

Nov 29, 2020, 4:02 pm IST

വിരാട് കോലി പുറത്ത്.

Nov 29, 2020, 3:54 pm IST

33 ഓവർ പൂർണം. ഇന്ത്യ 214/3

Nov 29, 2020, 3:43 pm IST

31 ഓവർ പൂർണം. ഇന്ത്യ 193/3.

Nov 29, 2020, 3:22 pm IST

26 ഓവർ പൂർണം. ഇന്ത്യ 163/3.

Nov 29, 2020, 3:09 pm IST

ശ്രേയസ് അയ്യർ (36 പന്തിൽ 38) പുറത്ത്. 24 ആം ഓവറിലെ ആദ്യ പന്തിൽ ശ്രേയസ് അയ്യറാണ് താരത്തെ പുറത്താക്കിയത്.

Nov 29, 2020, 3:07 pm IST

വിരാട് കോലിക്ക് അർധ സെഞ്ച്വറി. 53 പന്തിലാണ് കോലി 52 റൺസ് കുറിച്ചത്.

Nov 29, 2020, 2:59 pm IST

20 ഓവർ പൂർണം. ഇന്ത്യ 126/2.

Nov 29, 2020, 2:44 pm IST

16 ഓവർ പൂർണം. ഇന്ത്യ 101/2. ജയിക്കാൻ വേണ്ടത് 34 ഓവറിൽ 289 റൺസ്.

Nov 29, 2020, 2:25 pm IST

11 ഓവർ പൂർണം. ഇന്ത്യ 70/2.

Nov 29, 2020, 2:15 pm IST

ശ്രേയസ് അയ്യർ ക്രീസിൽ.

Nov 29, 2020, 2:14 pm IST

മായങ്ക് അഗർവാളും (26 പന്തിൽ 28) പുറത്ത്. ഒൻപതാം ഓവറിലെ മൂന്നാം പന്തിൽ സ്റ്റാർക്കിനാണ് മായങ്കിന്റെ വിക്കറ്റ്. ഇന്ത്യ പ്രതിസന്ധിയിൽ.

Nov 29, 2020, 2:10 pm IST

വിരാട് കോലി ക്രീസിൽ.

Nov 29, 2020, 2:09 pm IST

ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. ശിഖർ ധവാൻ (23 പന്തിൽ 30) പുറത്ത്. എട്ടാം ഓവറിലെ നാലാം പന്തിൽ ഹേസൽവുഡാണ് ധവാനെ പുറത്താകിയത്.

Nov 29, 2020, 2:06 pm IST

ഏഴോവർ പൂർണം. ഇന്ത്യ 56/0.

Nov 29, 2020, 1:36 pm IST

ആദ്യ ഓവർ പൂർണം. ഇന്ത്യ 8/0.

Nov 29, 2020, 1:34 pm IST

ഫുൾ ലെങ്തിൽ വന്ന മൂന്നാം പന്തിനെ സ്ക്വയറിലേക്ക് അതിർത്തി കടത്തിയിരിക്കുന്നു മായങ്ക് വീണ്ടും.

Nov 29, 2020, 1:33 pm IST

സ്റ്റാർക്കിന്റെ ആദ്യ പന്തിൽത്തന്നെ മായങ്കിന്റെ ഫോർ.

Nov 29, 2020, 1:31 pm IST

രണ്ടാം ഇന്നിങ്സിന് തുടക്കമാവുന്നു. മായങ്ക് അഗർവാളും ശിഖർ ധവാനും ക്രീസിൽ.

Nov 29, 2020, 1:05 pm IST

29 പന്തിലാണ് മാക്സ്വെൽ പുറത്താകാതെ 63 റൺസെടുത്തത്. നാലുവീതം സിക്സും ഫോറും മാക്സ്വെല്ലിന്റെ ഇന്നിങ്സിലുണ്ട്.

Nov 29, 2020, 1:04 pm IST

സെയ്നിയുടെ അവസാന ഓവറിൽ രണ്ടു സിക്സറടക്കം 15 റൺസ് മാക്സ്വെൽ അടിച്ചെടുത്തു.

Nov 29, 2020, 1:03 pm IST

50 ഓവർ പൂർണം. ഓസ്ട്രേലിയ 389/4.

Nov 29, 2020, 1:00 pm IST

മാക്സ്വെല്ലിന് അർധ സെഞ്ച്വറി. 26 പന്തിലാണ് താരം 50 തികച്ചത്.

Nov 29, 2020, 12:55 pm IST

മാർനസ് ലബ്യുഷെയ്ൻ (61 പന്തിൽ 70) പുറത്ത്. ബുംറയ്ക്കാണ് ലബ്യുഷെയ്ന്റെ വിക്കറ്റ്. ഓസ്ട്രേലിയ 48.5 ഓവറിൽ 374/5.

Nov 29, 2020, 12:50 pm IST

48 ഓവർ പൂർണം. ഓസ്ട്രേലിയ 364/3.

Nov 29, 2020, 12:35 pm IST

45 ഓവർ പൂർണം. ഓസ്ട്രേലിയ 326/3.

Nov 29, 2020, 12:17 pm IST

സ്റ്റീവ് സ്മിത്ത് (64 പന്തിൽ 104) പുറത്ത്. ഹാർദിക് പാണ്ഡ്യയ്ക്കാണ് സ്മിത്തിന്റെ വിക്കറ്റ്. ഓസ്ട്രേലിയ 292/3.

Nov 29, 2020, 12:15 pm IST

സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി. 62 പന്തിലാണ് താരം 100 തികച്ചത്.

Nov 29, 2020, 12:10 pm IST

ബുംറയുടെ 40 ആം ഓവറിൽ പിറന്നത് 13 റൺസ്. ഓസ്ട്രേലിയ 275/2.

Nov 29, 2020, 12:05 pm IST

39 ഓവർ പൂർണം. ഓസ്ട്രേലിയ 262/2.

Nov 29, 2020, 11:59 am IST

38 ഓവർ പൂർണം. ഓസ്ട്രേലിയ 250/2.

Nov 29, 2020, 11:50 am IST

ഓവറിൽ 5 റൺസ് മാത്രം പാണ്ഡ്യ വഴങ്ങി.

Nov 29, 2020, 11:46 am IST

36 ആം ഓവറിൽ ഹാർദിക് പാണ്ഡ്യ കടന്നുവന്നു.

Nov 29, 2020, 11:45 am IST

രണ്ടു ഫോറടക്കം ഓവറിൽ 10 റൺസ് മായങ്ക് വഴങ്ങി. ഓസ്ട്രേലിയ 230/2.

Nov 29, 2020, 11:43 am IST

35 ആം ഓവറിൽ ആറാം ബൌളറായി മായങ്ക് കടന്നുവരുന്നു.

Nov 29, 2020, 11:43 am IST

34 ഓവർ പൂർത്തിയാകുമ്പോൾ ഓസ്ട്രേലിയ 220/2.

Nov 29, 2020, 11:42 am IST

സ്റ്റീവ് സ്മിത്തിന് അർധ സെഞ്ച്വറി. 38 പന്തിലാണ് താരം 50 തികച്ചത്.

Nov 29, 2020, 11:33 am IST

33 ഓവർ പൂർണം. ഓസ്ട്രേലിയ 209/2.

Nov 29, 2020, 11:22 am IST

30 ഓവർ പൂർണം. ഓസ്ട്രേലിയ 187/2.

Nov 29, 2020, 11:11 am IST

27 ഓവർ പൂർണം. ഓസ്ട്രേലിയ 164/2. മാർനസ് ലബ്യഷെയ്നും സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.

Nov 29, 2020, 10:54 am IST

ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീണു. 23 ആം ഓവറിലെ അവസാന പന്തിൽ ഷമി ആരോൺ ഫിഞ്ചിനെ പുറത്താക്കി. ഷമിയെ ഉയർത്തിയടിക്കാനുള്ള ശ്രമം കോലിയുടെ കൈകളിലാണ് കലാശിച്ചത്. 6 ഫോറും 1 സിക്സും അടക്കം 69 പന്തിൽ 60 റൺസുമായാണ് ഫിഞ്ചിന്റെ മടക്കം. ഓസ്ട്രേലിയ 142/1.

Nov 29, 2020, 10:44 am IST

ആരോൺ ഫിഞ്ചിനും അർധ സെഞ്ച്വറി.

Nov 29, 2020, 10:28 am IST

16 ഓവറിൽ ഓസ്ട്രേലിയ 100 പിന്നിട്ടിരിക്കുന്നു.

Nov 29, 2020, 10:25 am IST

16 ആം ഓവറിൽ രവീന്ദ്ര ജഡേജ കടന്നുവരികയാണ്.

Nov 29, 2020, 10:24 am IST

15 ഓവർ പൂർണം. ആദ്യ വിക്കറ്റിനായുള്ള കാത്തിരിപ്പ് ഇന്ത്യ തുടരുന്നു. ഓസ്ട്രേലിയ 95/0. ഡേവിഡ് വാർണർ 48 പന്തിൽ 55 റൺസെടുത്ത് നിൽക്കുന്നു. ആരോൺ ഫിഞ്ച് 43 പന്തിൽ 36 റൺസുമായി അർധ സെഞ്ച്വറിയിലേക്ക് പതിയെ നീങ്ങുകയാണ്.

Nov 29, 2020, 10:20 am IST

14 ഓവർ പൂർത്തിയായി. ഓസ്ട്രേലിയ 93/0.

Nov 29, 2020, 9:33 am IST

അഞ്ചോവർ പൂർത്തിയായി. ഓസ്ട്രേലിയ, 27/0.

Nov 29, 2020, 9:30 am IST

ഡീപ് സ്ക്വയർ ലെഗിൽ സിക്സടിച്ചുകൊണ്ട് സെയ്നിയെ ഡേവിഡ് വാർണറും വരവേറ്റിരിക്കുന്നു.

Nov 29, 2020, 9:29 am IST

സെയ്നിക്കായും ഒരു സ്ലിപ്പിനെ കോലി സജ്ജീകരിച്ചിരിക്കുന്നു.

Nov 29, 2020, 9:29 am IST

അഞ്ചാമത്തെ ഓവറിൽത്തന്നെ നവ്ദീപ് സെയ്നിയെ കൊണ്ടുവരികയാണ് വിരാട് കോലി.

Nov 29, 2020, 9:28 am IST

നാലാം ഓവറിൽ ബുംറ എട്ടു റൺസ് വഴങ്ങി. നാലോവറിൽ ഓസ്ട്രേലിയ 18/0.

Nov 29, 2020, 9:23 am IST

മൂന്നോവർ പൂർണം. ഓസ്ട്രേലിയ, 10/0.

Nov 29, 2020, 9:19 am IST

ബുംറയുടെ രണ്ടാം ഓവർ മെയ്ഡൻ. ആരോൺ ഫിഞ്ചിന് ഇടംവലം തിരിയാൻ അനുവദിക്കാതെ ബുംറ പിടിച്ചുകെട്ടി.

Nov 29, 2020, 9:15 am IST

ആദ്യ ഓവർ പൂർണം. ഓവറിലെ മൂന്നാം പന്തിൽ വാർണറുടെ വക സ്ക്വയറിൽ ഫോറടിച്ചുകൊണ്ടാണ് ഓസ്ട്രേലിയൻ സ്കോർബോർഡിന് തുടക്കം. സ്കോർ: ഓസ്ട്രേലിയ 4/0.

Nov 29, 2020, 9:11 am IST

ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ക്രീസിൽ. മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി ആദ്യ ഓവർ എറിയുന്നു. ഷമിക്കായി ഒരു സ്ലിപ്പ് മാത്രമാണ് കോലി നിർത്തിയിരിക്കുന്നത്.

Nov 29, 2020, 8:53 am IST

ഇത്തവണയും അഞ്ച് ബൌളർമാരാണ് കോലിയുടെ ടീമിലുള്ളത്. ഹാർദിക് പാണ്ഡ്യ പന്തെറിയാത്ത സാഹചര്യത്തിൽ മുൻനിര ബാറ്റ്സ്മാന്മാരിൽ ആരെങ്കിലും പാർട് ടൈം ബൌളറായി കടന്നുവരുമോ?

Nov 29, 2020, 8:52 am IST
ഓസ്ട്രേലിയയുടെ പ്ലേയിങ് ഇലവൻ

ആരോണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മോയിസസ് ഹെന്റിക്ക്‌സ്, അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

Nov 29, 2020, 8:52 am IST
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ

ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (നായകന്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍.

Nov 29, 2020, 8:43 am IST

മാർക്കസ് സ്റ്റോയിനിസിന് പകരം മോയിസസ് ഹെൻറിക്ക്സ് ഓസ്ട്രേലിയൻ പക്ഷത്തെത്തി.

Nov 29, 2020, 8:43 am IST

ടോസ് ഓസ്ട്രേലിയക്ക്. നായകൻ ആരോൺ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുത്തു.

Nov 29, 2020, 8:38 am IST

ആറാം ബൌളറെ ഇന്ത്യ കണ്ടെത്തിയോ? രാവിലെ പരിശീലന സെഷനിൽ മായങ്ക് അഗർവാൾ നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു.

Nov 29, 2020, 8:36 am IST

ഇന്ത്യൻ നിരയിൽ നവ്ദീപ് സെയ്നിക്ക് പകരം ടി നടരാജനെ ഇന്ത്യ പരീക്ഷിക്കാം. ഇക്കഴിഞ്ഞ ഐപിഎല്ലിൽ യോർക്കറുകൾ തുടരെയെറിഞ്ഞ് നടരാജൻ ശ്രദ്ധനേടിയിരുന്നു. അവസരം ലഭിക്കുകയാണെങ്കിൽ ഇന്ത്യൻ ജഴ്സിയിലുള്ള താരത്തിന്റെ അരങ്ങേറ്റമായിരിക്കും ഇന്നത്തേത്.

Nov 29, 2020, 8:35 am IST

ആദ്യ ഏകദിനത്തിൽ പരിക്കേറ്റ മാർക്കസ് സ്റ്റോയിനിസ് ഓസ്ട്രേലിയൻ പക്ഷത്ത് ഇന്ന് കളിക്കുമോയെന്ന കാര്യം സംശയമാണ്.

Nov 29, 2020, 8:32 am IST

ഉച്ചവെയിലിൽ സിഡ്നി കത്തിനിൽക്കുന്നു.

Nov 29, 2020, 8:31 am IST

ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിന് ഇന്ത്യൻ സമയം രാവിലെ 9.10 -നാണ് തുടക്കമാവുക. ആദ്യ ഏകദിനം നടന്ന സിഡ്നി ക്രിക്കറ്റ് മൈതാനത്തുതന്നെയാണ് ഇന്നത്തെയും മത്സരം.

Story first published: Sunday, November 29, 2020, 17:22 [IST]
Other articles published on Nov 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X