രാജ്‌കോട്ട് ഏകദിനം: നറുക്കു വീണത് കെഎസ് ഭരത്തിന്, ആന്ധ്ര താരം ഇന്ത്യന്‍ ടീമില്‍
രാജ്‌കോട്ട്: ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ പ്രതിസന്ധിയോ? നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ റിഷഭ് പന്തിന് പരുക്കേറ്റതോടെയാണ് ആര് വിക്കറ്റു കാക്കുമെന്ന ചോദ്യമുയര്‍ന്നത്. സഞ്ജു സാംസണും ഇഷന്‍ കിഷനും ന്യൂസിലാന്‍ഡിലാണ്, ഇന്ത്യ 'എ' ടീമിന്റെ ഭാഗമായി. കെഎല്‍ രാഹുല്‍ ഗ്ലൗസണിയുമെങ്കിലും താരത്തിന് പരുക്കേറ്റാല്‍ സ്‌ക്വാഡില്‍ വേറെ കീപ്പറില്ല.

ഈ സാഹചര്യത്തില്‍ ആന്ധ്രയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎസ് ഭരത്തിന് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് അപ്രതീക്ഷിത നറുക്ക് വീണിരിക്കുകയാണ്. രാജ്‌കോട്ടിലെ രണ്ടാം ഏകദിനത്തിന് തൊട്ടുമുന്‍പാണ് മാനേജ്‌മെന്റ് പുതിയ തീരുമാനം അറിയിച്ചത്. പരമ്പരയിലെ ആദ്യ ഏകദിനം ഓസ്‌ട്രേലിയ ജയിച്ച സ്ഥിതിക്ക് രാജകോട്ട് ഏകദിനം ടീം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
Most Read: റിക്കി പോണ്ടിങ്ങിനെ ബുദ്ധിമുട്ടിച്ച ബൗളര്‍മാര്‍, പട്ടികയില്‍ ഇന്ത്യന്‍ താരവും

നേരത്തെ, റിഷഭ് പന്തിന് പകരക്കാരനെ ടീമിലെടുക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചിരുന്നു. ജനുവരി 19 -ന് ബെംഗളൂരുവില്‍ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ പന്ത് തിരിച്ചെത്തുമെന്ന് വിവരമുണ്ട്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയില്‍ തുടരുകയാണ് താരം. വാംഖഡേയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഹെല്‍മറ്റില്‍ പന്തു കൊണ്ടാണ് റിഷഭ് പന്തിന് ആഘാതമേല്‍ക്കുന്നത്. ഇതിനെത്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഗ്രൗണ്ടിലിറങ്ങാന്‍ യുവതാരത്തിനായില്ല.

ചൊവാഴ്ച്ച കെഎല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. രാജ്‌കോട്ടിലും രാഹുല്‍ തന്നെ വിക്കറു കാക്കും.ടീമില്‍ ബാക്ക് അപ്പ് കീപ്പറായാണ് കെഎസ് ഭരത്തിനെ മാനേജ്‌മെന്റ് കൂട്ടിയിരിക്കുന്നത്. കളിയില്‍ രാഹുലിന് പരുക്കേറ്റാല്‍ കെഎസ് ഭരത്തായിരിക്കും ഗ്ലൗസണിയുക. സഞ്ജു സാംസണും ഇഷന്‍ കിഷന്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്നതു പ്രമാണിച്ചാണ് കെഎസ് ഭരത്തിന് ടീമിലേക്ക് വിളിയെത്തിയിരിക്കുന്നത്.

ആന്ധ്രയ്ക്കായി 74 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കെഎസ് ഭരത് കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ 4,143 റണ്‍സാണ് ഈ 26 -കാരന്റെ സാമ്പദ്യവും. ഒന്‍പതു സെഞ്ച്വറികള്‍ ഇതുവരെ ഇദ്ദേഹം നേടി. ബാറ്റിങ് ശരാശരി 37.66. വാംഖഡേയിലെ തോല്‍വി മുന്‍നിര്‍ത്തി ടീമില്‍ ചെറിയ മാറ്റങ്ങളുമായാണ് ടീം ഇന്ത്യ രണ്ടാം ഏകദിനം കളിക്കുന്നത്.
Most Read: ധോണിക്ക് പിന്നാലെ മിതാലി രാജിനും പണികൊടുത്ത് ബിസിസിഐ; എ ഗ്രേഡില്‍ നിന്ന് തഴഞ്ഞു

ശാര്‍ദ്ധുല്‍ താക്കൂറിന് പകരം നവ്ദീപ് സെയ്‌നിയും റിഷഭ് പന്തിന് പകരം മനീഷ് പാണെഡയും ടീമില്‍ ഇടംപിടിച്ചു. ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെയാണ് ബാറ്റിങ്ങിന് അയച്ചത്. മറുഭാഗത്ത് ഓസ്‌ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളൊന്നുമില്ല. വാംഖഡേയില്‍ കളിച്ച ടീമിനെത്തന്നെ ഫിഞ്ച് രാജ്‌കോട്ട് ഏകദിനത്തിലും നിലനിര്‍ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications