Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം സെലക്ഷനില്‍ തലവേദന ഇല്ലാതെ ഇന്ത്യ, ഓസ്‌ട്രേലിയയ്ക്ക് മാറ്റം കൂടിയേ തീരൂ... സാധ്യതാ ടീം!!

ഇന്‍ഡോര്‍: സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ രണ്ട്് തവണ ആദ്യം ബാറ്റ് ചെയ്തിട്ടും ഇന്ത്യയ്ക്ക് 300 റണ്‍്‌സ് കടക്കാന്‍ പറ്റിയില്ല. ചെന്നൈയിലെ ഒന്നാമത്തെ മത്സരത്തില്‍ അപ്രതീക്ഷിതമായ ബാറ്റിംഗ് തകര്‍ച്ചയാണ് ഇന്ത്യയെ ചതിച്ചത്. കൊല്‍ക്കത്തയിലാകട്ടെ ചതിച്ചത് പിച്ചും. എന്നാലും ബൗളിംഗ് മികവില്‍ രണ്ട് കളികളും ജയിക്കാനായി എന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്.

india-

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ഏക ആശങ്ക ബാറ്റിംഗ് മാത്രമാണ്. രോഹിത് ശര്‍മയ്ക്ക് രണ്ട് കളിയിലും മികച്ചൊരു സ്‌കോര്‍ കണ്ടെത്താന്‍ പറ്റിയില്ല. മധ്യനിരയില്‍ മനീഷ് പാണ്ഡെ രണ്ട് കളിയിലും പരാജയപ്പെട്ടു. കോലി, ധോണി, രഹാനെ, ജാദവ് എന്നിവര്‍ തരക്കേടില്ലാത്ത ഫോമില്‍ കളിക്കുന്നുണ്ട്. പാണ്ഡ്യയ്ക്കും വലിയൊരു സ്‌കോര്‍ കണ്ടെത്താന്‍ പറ്റിയില്ല. മറുവശത്ത് ഓസ്‌ട്രേലിയ്ക്കാകട്ടെ ബാറ്റിംഗില്‍ ആദ്യം മുതലേ പ്രശ്‌നങ്ങളാണ്.

അക്ഷര്‍ പട്ടേലിന് പകരം ടീമിലെത്തിയ രവീന്ദ്ര ജഡേജ മൂന്നാം ഏകദിനത്തിലും കളിക്കാന്‍ ഇടയില്ല. ഇന്‍ഡോറില്‍ ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിന് ഇറക്കുന്ന ഇങ്ങനെയാകും - രഹാനെ, രോഹിത്, കോലി, പാണ്ഡെ, ധോണി, ജാദവ്, പാണ്ഡ്യ, ഭുവനേശ്വര്‍, കുല്‍ദീപ്, ചാഹല്‍, ഭുമ്ര. ഓസ്‌ട്രേലിയ ഓപ്പണര്‍ ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റിനെ എന്തായാലും ഒഴിവാക്കാനാണ് സാധ്യത.

Story first published: Saturday, September 23, 2017, 19:53 [IST]
Other articles published on Sep 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+