For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഡ്‌ലെയ്ഡ് ടെസ്റ്റ്: രണ്ടാം ദിനം ഓസ്‌ട്രേലിയയെ 'ചുരുട്ടിക്കൂട്ടി', ഇന്ത്യയ്ക്ക് 62 റണ്‍സ് ലീഡ്

1
48440

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയ കരുതിയില്ല പിങ്ക് പന്തില്‍ സ്പിന്‍കൊണ്ട് ഇന്ത്യ പിടിമുറുക്കുമെന്ന്. രണ്ടാം ദിനം ആദ്യ സെഷനില്‍ 244 -ന് പുറത്തായ ഇന്ത്യ, അതേ നാണയത്തില്‍ തിരിച്ചടിച്ചു. രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്നിന് മുന്നില്‍ മൂന്നു സെഷന്‍ തികച്ചു നില്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല. 73 ആം ഓവറില്‍ ജോഷ് ഹേസല്‍വുഡിനെ ഉമേഷ് യാദവ് പുറത്താക്കുമ്പോള്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 191 റണ്‍സില്‍ അവസാനിച്ചു; ഇന്ത്യയ്ക്ക് 53 റണ്‍സിന്റെ ലീഡ്.

Advantage India After The End Of Day 2 First Test Vs Australia | Oneindia Malayalam
ആദ്യ ഇന്നിങ്സ്

ഒരറ്റത്ത് നായകന്‍ ടിം പെയ്ന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അപരാജതിനായി തുടര്‍ന്നത് മാത്രമാണ് ആതിഥേയര്‍ക്ക് ആശ്വസിക്കാനുള്ള ഏക വക. ടിം പെയ്ന്‍ 99 പന്തില്‍ 73 റണ്‍സെടുത്തു. മുഹമ്മദ് ഷമിയൊഴികെ ഇന്ത്യയ്ക്കായി പന്തെടുത്ത മറ്റു മൂന്നുപേരും വിക്കറ്റുകള്‍ കണ്ടെത്തി. രവിചന്ദ്രന്‍ അശ്വിന് നാലു വിക്കറ്റുണ്ട്. ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനമാണ് അശ്വിന്‍ അഡ്‌ലെയ്ഡിലെ ആദ്യ ഇന്നിങ്‌സില്‍ കാഴ്ച്ചവെച്ചത് (4/55). മത്സരത്തില്‍ ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റുകള്‍ കണ്ടെത്തി. ഇതാദ്യമായാണ് ഓസ്‌ട്രേലിയ പിങ്ക് ബോള്‍ ടെസ്റ്റില്‍ ലീഡ് നേടാന്‍ പരാജയപ്പെടുന്നതെന്ന കാര്യവും ഇവിടെ എടുത്തുപറയണം.

രണ്ടാം ഇന്നിങ്സ്

ഇതുവരെ കളിച്ച എട്ടു പിങ്ക് ബോള്‍ ടെസ്റ്റിലും ലീഡ് കയ്യടക്കിയാണ് കംഗാരുക്കള്‍ രണ്ടാം ഇന്നിങ്‌സില്‍ കടന്നിട്ടുള്ളത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഈ ചരിത്രവും വഴിമാറി.

ഇതേസമയം, രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യയ്ക്കും ചിത്രം ആശ്വാസകരമല്ല. ഓപ്പണര്‍ പൃഥ്വി ഷായെ (4) നാലാം ഓവറിലെ ആദ്യ പന്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഇന്നിങ്‌സിന്റെ തനിയാവര്‍ത്തനമായിരുന്നു ഷായുടെ രണ്ടാം ഇന്നിങ്‌സിലെ വിക്കറ്റും. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുന്നതിലെ പോരായ്മ പാറ്റ് കമ്മിന്‍സ് മുതലെടുത്തു. നിലവില്‍ മായങ്ക് അഗര്‍വാളും ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡുണ്ട്.

പതർച്ച

നേരത്തെ, വലിയ ലീഡ് മോഹവുമായി ബാറ്റു ചെയ്യാനെത്തിയ ഓസ്‌ട്രേലിയയെ കാത്തിരുന്നതും ഇടര്‍ച്ചയായിരുന്നു. ജസ്പ്രീത് ബുംറയുടെ ഇരട്ടപ്രഹരത്തില്‍ ഓപ്പണര്‍മാരായ മാത്യു വെയ്ഡും (8) ജോ ബേണ്‍സും (8) തുടരെയുള്ള ഇടവേളകളില്‍ പുറത്താകുന്നത് ആതിഥേയര്‍ കണ്ടു. തുടര്‍ന്ന് രവിചന്ദ്രന്‍ അശ്വിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കി. സ്റ്റീവ് സ്മിത്തിനെ (1) പറഞ്ഞയച്ചുകൊണ്ടാണ് അശ്വിന്‍ വേട്ട തുടങ്ങിയത്. ഈ സമയം ഓസ്‌ട്രേലിയ സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സ് പോലും കടന്നിരുന്നില്ല.

വീഴ്ച്ച

മധ്യനിര പ്രതിരോധം തീര്‍ക്കുമെന്നാണ് ഓസ്‌ട്രേലിയ പിന്നെ കരുതിയത്. പക്ഷെ ഇവിടെയും നിരാശതന്നെ ഫലം. ട്രാവിസ് ഹെഡിനും (7) കാമറോണ്‍ ഗ്രീനിനും (11) അശ്വിന് മുന്നില്‍ അധികംനേരം പിടിച്ചുനില്‍ക്കാനായില്ല. നിമിഷനേരംകൊണ്ട് അഞ്ചിന് 79 എന്ന നിലയിലേക്ക് കംഗാരുക്കള്‍ അധഃപതിച്ചു.
ഇന്ത്യന്‍ നിരയിലെ മൂന്നാം പേസറായ ഉമേഷ് യാദവാണ് ആതിഥേയരുടെ അവസാന പ്രതീക്ഷകള്‍ ചുരുട്ടിക്കൂട്ടിയത്. സാവധാനം സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുകൊണ്ടുപോയ മാര്‍നസ് ലബ്യുഷെയ്‌നെ (47) ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കി. ഇതേഓവറില്‍ത്തന്നെ പാറ്റ് കമ്മിന്‍സും പുറത്തായി (0). ഇതോടെ ഏഴിന് 111 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ പ്രതിരോധത്തിലായി.

തിരശ്ശീല വീണു

61 ആം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ (15) പൃഥ്വി ഷാ റണ്ണൗട്ടാക്കി. 67 ആം ഓവറില്‍ നതാന്‍ ലയോണിനെ (10) വിരാട് കോലിയുടെ കൈകളിലെത്തിച്ച് അശ്വിന്‍ നാലാം വിക്കറ്റ് കരസ്ഥമാക്കി. അഞ്ചാം വിക്കറ്റിനായി അശ്വിന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഉമേഷ് യാദവാണ് ഓസ്‌ട്രേലിയയുടെ പെട്ടിയില്‍ അവസാന ആണിയടിച്ചത്.

നേരത്തെ, കേവലം 23 മിനിറ്റു മാത്രമാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റു ചെയ്തത്. ഇതിനിടെ നാലു വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സും ചേര്‍ക്കപ്പെട്ടു.

പ്ലേയിങ് ഇലവൻ

ഓസീസ് നിരയില്‍ നാലു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് പ്രധാന വേട്ടക്കാരന്‍. 21 ഓവറില്‍ 5 മെയ്ഡന്‍ ഓവറും പൂര്‍ത്തിയാക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പാറ്റ് കമ്മിന്‍സിന് മൂന്നു വിക്കറ്റുണ്ട്. 7 മെയ്ഡന്‍ ഓവറുകളില്‍ കമ്മിന്‍സില്‍ നിന്നും ഇന്ത്യ കണ്ടു. ജോഷ് ഹേസല്‍വുഡ്, നതാന്‍ ലയോണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുവീതമുണ്ട്.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ഇന്ത്യ: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (നായകന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ഓസ്ട്രേലിയ: ജോ ബേണ്‍സ്, മാത്യു വെയ്ഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Friday, December 18, 2020, 17:14 [IST]
Other articles published on Dec 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+