Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ - ഓസ്ട്രേലിയ ആദ്യ ട്വന്‍റി 20 ഇന്ന്, കുട്ടിക്രിക്കറ്റിലും ആധിപത്യം ഉറപ്പിക്കാന്‍ കോലി ആര്‍മി!

റാഞ്ചി: ഇന്ത്യ - ഓസ്ട്രേലിയ ട്വന്‍റി 20 പരന്പരയിലെ ഒന്നാമത്തെ മത്സരം ഇന്ന് (ഒക്ടോബര്‍ 7 ശനിയാഴ്ച) റാഞ്ചിയില്‍ നടക്കും. മൂന്ന് മത്സരങ്ങളാണ് പരന്പരയില്‍ ഉള്ളത്. ടെസ്റ്റിലും ഏകദിനത്തിലും ലോക ഒന്നാം നന്പറായ ഇന്ത്യന്‍ ടീമിന് കുട്ടി ക്രിക്കറ്റിലും കരുത്ത് കാട്ടാനുള്ള ഒരു അവസരമാണ് സ്വന്തം നാട്ടില്‍ കൈവന്നിരിക്കുന്നത്. ഐ സി സി ട്വന്‍റി 20 റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ, ഓസ്ട്രേലിയ ഏഴാം റാങ്കിലും. ന്യൂസിലന്‍‍ഡാണ് ഒന്നാം റാങ്കില്‍.

കരുത്തരായ ഓസ്ട്രേലിയയെ 4 - 1 ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തോടെയാണ് വിരാട് കോലിയും സംഘവും റാഞ്ചിയില്‍ ആദ്യ ട്വന്‍റി 20 മത്സരത്തിന് ഇറങ്ങുന്നത്. നാല് കളികളിലും മികച്ച മാര്‍ജിനില്‍ ജയിച്ച ഇന്ത്യ ബെംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തില്‍ മാത്രമാണ് തോറ്റത്. ബാറ്റിംഗിലും ബൗളിംഗിലും ഓസ്ട്രേലിയയ്ക്ക് മേല്‍ ആധിപത്യം നേടാന്‍ വിരാട് കോലി നായകനായ ഇന്ത്യന്‍ ടീമിന് സാധിച്ചു. ഏകദിന പരന്പരയില്‍ നിന്നും വലിയ മാറ്റങ്ങളില്ലാതെയാണ് ഇരുടീമുകളും റാഞ്ചിയിലും ഇറങ്ങുന്നത്.

ബൗളിംഗില്‍ ആശിശ് നെഹ്റയുടെയും ബാറ്റിംഗില്‍ ശിഖര്‍ ധവാന്‍റെയും തിരിച്ചുവരവാണ് ഇന്ത്യന്‍ ടീമിലെ കാതലായ മാറ്റങ്ങള്‍. ദിനേശ് കാര്‍ത്തിക്കും ടീമില്‍ തിരിച്ചെത്തിയെങ്കിലും അവസരം ലഭിക്കാനിടയില്ല. ഏകദിന പരന്പരയില്‍ മികച്ച ഫോമില്‍ കളിച്ച രഹാനെയ്ക്ക് പകരം ടീമിലെത്തിയ ധവാന്‍ എന്തായാലും കളിച്ചേക്കും. ഭുമ്ര, ഭുവനേശ്വര്‍ എന്നീ ട്വന്‍റി 20 സ്പെഷലിസ്റ്റുകള്‍ ഉള്ളപ്പോള്‍ നെഹ്റ കളിക്കുന്ന കാര്യം സംശയത്തിലാണ്. വൈകുന്നേരം 7 മണി മുതലാണ് കളി. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ തത്സമയം.

Story first published: Saturday, October 7, 2017, 9:22 [IST]
Other articles published on Oct 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+