വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നി ഏകദിനം: ഇന്ത്യ പൊരുതി വീണു, ഓസ്‌ട്രേലിയക്ക് 66 റണ്‍സ് ജയം

India vs Australia 1st ODI Live Updates, Match Details and Ball-by-Ball Commentary From Sydney

സിഡ്‌നി: ഹാര്‍ദിക് പാണ്ഡ്യയും ശിഖര്‍ ധവാനും പൊരുതി നോക്കി, ഇന്ത്യയെ ജയിപ്പിക്കാന്‍. മത്സരത്തില്‍ ഏറിയപങ്കും സമയം ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ഓസ്‌ട്രേലിയക്കാളും മുന്നിലുമായിരുന്നു. എന്നാല്‍ തുടക്കത്തിലെ നഷ്ടപ്പെട്ട നാലു വിക്കറ്റുകള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ഹാര്‍ദിക്കും ധവാനും പോയതോടെ ഇന്ത്യയുടെ പോരാട്ടവീര്യവും ചോര്‍ന്നു. സിഡ്‌നി ഏകദിനത്തില്‍ 66 റണ്‍സിന്റെ ജയമാണ് ഓസ്‌ട്രേലിയ കൈപ്പിടിയിലാക്കിയത്. 375 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 308 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

74 റണ്‍സടിച്ച ശിഖര്‍ ധവാനും 90 റണ്‍സടിച്ച ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ടീമിലെ ടോപ്‌സ്‌കോറര്‍മാര്‍. ഒരുഘട്ടത്തില്‍ 101/4 എന്ന നിലയ്ക്ക് അധഃപതിച്ച ഇന്ത്യയെ ധവാന്‍ - ഹാര്‍ദിക് കൂട്ടുകെട്ടാണ് വന്‍ദുരന്തത്തില്‍ നിന്നും കരകയറ്റിയത്. ജോസ് ഹേസല്‍വുഡും ആദം സാംപയുമാണ് ഓസ്‌ട്രേലിയന്‍ നിരയിലെ വിക്കറ്റുവേട്ടക്കാര്‍. സാംപയ്ക്ക് നാലു വിക്കറ്റുണ്ട്. ഹേസല്‍വുഡിന് മൂന്നും. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയ ലീഡ് നേടി.

India vs Australia 1st ODI Live Updates, Match Details and Ball-by-Ball Commentary From Sydney

നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ ആരോണ്‍ ഫിഞ്ച് (114), ഡേവിഡ് വാര്‍ണര്‍ (69), സ്റ്റീവ് സ്മിത്ത് (105), ഗ്ലെന്‍ മാക്‌സ്‌വെല്‍ (45) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് സ്‌കോര്‍ബോര്‍ഡില്‍ കൂറ്റന്‍ റണ്‍സ് അടിച്ചുകയറ്റിയത്. അഞ്ച് ബൗളര്‍മാരുമായി ഓസ്‌ട്രേലിയയെ നേരിടാനിറങ്ങിയ കോലിക്ക് മത്സരത്തില്‍ കാര്യമായി നിയന്ത്രണം സ്ഥാപിക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ആവശ്യത്തിലേറെ തല്ലുവാങ്ങി. മൂന്നു വിക്കറ്റെടുത്ത ഷമി മാത്രമാണ് തമ്മില്‍ ഭേദം. ബുംറ, സെയ്‌നി, ചഹാല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുവീതമുണ്ട്.

India vs Australia 1st ODI Live Updates, Match Details and Ball-by-Ball Commentary From Sydney

രോഹിത് ശര്‍മയില്ലാതെയാണ് ടീം ഇന്ത്യ ആദ്യ ഏകദിനം കളിക്കുന്നത്. രോഹിത്തിന് പകരം മായങ്ക് അഗർവാൾ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ നിരയിലെത്തി. സിഡ്നിയിൽ ടോസ് ജയിച്ച ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ആദ്യം ബാറ്റു ചെയ്യാനാണ് തീരുമാനിച്ചത്. ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ഇന്ത്യ:

ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (നായകന്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി.

ഓസ്‌ട്രേലിയ:

ആരോണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

Nov 27, 2020, 5:40 pm IST

50 ഓവർ പൂർണം. ഓസ്ട്രേലിയക്ക് 66 റൺസ് ജയം.

Nov 27, 2020, 5:37 pm IST

അവസാന ഓവറിലെ മൂന്നാം പന്തിൽ മുഹമ്മദ് ഷമി പുറത്ത്.

Nov 27, 2020, 5:36 pm IST

49 ഓവർ പൂർത്തിയായി. ഇന്ത്യ: 305/7.

Nov 27, 2020, 5:32 pm IST

ഇന്ത്യ 300 തികച്ചു.

Nov 27, 2020, 5:21 pm IST

രവീന്ദ്ര ജഡേജ പുറത്ത്. 37 പന്തിൽ 25 റൺസുമായി ജഡേജ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ, 281/7.

Nov 27, 2020, 5:16 pm IST

44 ഓവർ പൂർണം. ഇന്ത്യ: 265/6

Nov 27, 2020, 5:02 pm IST

66 പന്തിൽ 128 റൺസാണ് ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത്. ജഡേജയെ ആശ്രയിച്ചായിരിക്കും ഇനി ഇന്ത്യയുടെ പോരാട്ടം മുഴുവൻ.

Nov 27, 2020, 5:02 pm IST

നവ്ദീപ് സെയ്നിയാണ് പുതിയ ബാറ്റ്സ്മാൻ. 39 ഓവർ പൂർത്തിയായി. ഇന്ത്യ: 248/6

Nov 27, 2020, 5:01 pm IST

ഹാർദിക് പാണ്ഡ്യയും പൊരുതി വീണു. സാംപയെറിഞ്ഞ 39 ആം ഓവറിലെ അഞ്ചാം പന്തിൽ ലോങ് ഓണിലേക്ക് വമ്പനടിക്ക് ശ്രമിച്ച പാണ്ഡ്യയെ സ്റ്റാർക്ക് പിടികൂടി. 4 സിക്സും 7 ഫോറും ഉൾപ്പെടെ 76 പന്തിൽ 90 റൺടസിച്ചാണ് പാണ്ഡ്യ മടങ്ങുന്നത്.

Nov 27, 2020, 4:42 pm IST

ശിഖർ ധവാൻ പുറത്ത്. 35 ആം ഓവറിലെ മൂന്നാം പന്തിൽ ആദം സാംപ ധവാനെ വീഴ്ത്തി. 86 പന്തിൽ 74 റൺസുമായാണ് ധവാന്റെ മടക്കം. ഇന്ത്യ: 229/5

Nov 27, 2020, 4:35 pm IST

33 ഓവർ പൂർണം. ഇന്ത്യ: 222/4. ജയിക്കാൻ വേണ്ടത് 102 പന്തിൽ 154 റൺസ്. ശിഖർ ധവാനും ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോവുകയാണ്.

Nov 27, 2020, 4:19 pm IST

30 ഓവർ പൂർണം. ഇന്ത്യ: 208/4

Nov 27, 2020, 4:13 pm IST

29 ഓവർ പൂർണം. ഇന്ത്യ: 201/4

Nov 27, 2020, 3:51 pm IST

ശിഖർ ധവാനും അർധ സെഞ്ച്വറി. 55 പന്തിലാണ് താരം 50 തികച്ചത്.

Nov 27, 2020, 3:49 pm IST

24 ഓവർ കഴിഞ്ഞു. ഇന്ത്യ: 173/4

Nov 27, 2020, 3:44 pm IST

23 ഓവർ പൂർത്തിയായി. ഇന്ത്യ: 169/4

Nov 27, 2020, 3:44 pm IST

ഹാർദിക് പാണ്ഡ്യയ്ക്ക് അർധ സെഞ്ച്വറി. 31 പന്തിൽ നിന്നാണ് പാണ്ഡ്യ 50 തികച്ചത്. 4 സിക്സും 3 ഫോറും പാണ്ഡ്യയുടെ ഇന്നിങ്സിൽ നിന്ന് ഇതുവരെ കണ്ടുകഴിഞ്ഞു.

Nov 27, 2020, 3:05 pm IST

ഹാർദിക് പാണ്ഡ്യ ക്രീസിൽ.

Nov 27, 2020, 3:03 pm IST

കെഎൽ രാഹുലും പുറത്ത്. ഇന്ത്യ പ്രതിസന്ധിയിൽ. 14 ആം ഓവറിലെ മൂന്നാം പന്തിൽ ആദം സാംപയാണ് രാഹുലിനെ പറഞ്ഞയച്ചത്. 15 പന്തിൽ 12 റൺസാണ് കെഎൽ രാഹുലിന്റെ സമ്പാദ്യം.

Nov 27, 2020, 2:44 pm IST

പത്തോവർ പൂർണം. ഇന്ത്യ: 80/3

Nov 27, 2020, 2:43 pm IST

കെഎൽ രാഹലും ശിഖർ ധവാനും ക്രീസിൽ.

Nov 27, 2020, 2:42 pm IST

ശ്രേയസ് അയ്യറും പുറത്ത്.

Nov 27, 2020, 2:40 pm IST

10 ആം ഓവറിലെ മൂന്നാം പന്തിൽ ഹേസൽവുഡിനാണ് കോലിയുടെ വിക്കറ്റ്. 21 പന്തിൽ 21 റൺസുമായാണ് ഇന്ത്യൻ നായകന്റെ മടക്കം.

Nov 27, 2020, 2:39 pm IST

വിരാട് കോലി പുറത്ത്!

Nov 27, 2020, 2:31 pm IST

എട്ടോവറിൽ ഇന്ത്യ 67/1.

Nov 27, 2020, 2:27 pm IST

ഏഴോവർ പൂർണം. ഇന്ത്യ: 64/1

Nov 27, 2020, 2:21 pm IST

മായങ്ക് അഗർവാൾ (18 പന്തിൽ 22) പുറത്ത്. വിരാട് കോലി ക്രീസിലെത്തി.

Nov 27, 2020, 2:07 pm IST

മൂന്നോവറിൽ ഇന്ത്യ 39/0

Nov 27, 2020, 2:03 pm IST

രണ്ടോവർ പൂർണം. ഇന്ത്യ: 32/0

Nov 27, 2020, 1:58 pm IST

ആദ്യ ഓവറിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. സ്റ്റാർക്കിന്റെ ഓവറിൽ 20 റൺസ് മായങ്കും ധവാനും കൂടി നേടി.

Nov 27, 2020, 1:48 pm IST

ഇന്ത്യയുടെ ഇന്നിങ്സിന് തുടക്കമാവുന്നു.

Nov 27, 2020, 1:22 pm IST

ഓസ്ട്രേലിയൻ നിരയിൽ ആരോണ്‍ ഫിഞ്ച് (114), ഡേവിഡ് വാര്‍ണര്‍ (69), സ്റ്റീവ് സ്മിത്ത് (105), ഗ്ലെന്‍ മാക്‌സ്‌വെല്‍ (45) എന്നിവർ തിളങ്ങി.

Nov 27, 2020, 1:19 pm IST

50 ഓവർ പൂർണം. ഓസ്ട്രേലിയ: 374/6

Nov 27, 2020, 1:18 pm IST

പാറ്റ് കമ്മിൻസും അലെക്സ് കാരിയും ക്രീസിൽ.

Nov 27, 2020, 1:17 pm IST

സ്റ്റീവ് സ്മിത്ത് പുറത്ത്. 66 പന്തിൽ 105 റൺസടിച്ചാണ് സ്മിത്ത് മടങ്ങുന്നത്. ഷമിക്കാണ് സ്മിത്തിന്റെ വിക്കറ്റ്.

Nov 27, 2020, 1:14 pm IST

49 ഓവർ പൂർണം. ഓസ്ട്രേലിയ: 368/5

Nov 27, 2020, 1:12 pm IST

62 പന്തിൽ നിന്നാണ് സ്മിത്ത് 100 തികച്ചത്. 10 ഫോറും 4 സിക്സും സ്മിത്തിന്റെ ബാറ്റിൽ നിന്നും പിറന്നു. സ്ട്രൈക്ക് റേറ്റ്: 161.29.

Nov 27, 2020, 1:11 pm IST

സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി!

Nov 27, 2020, 1:09 pm IST

48 ഓവർ പൂർണം. ഓസ്ട്രേലിയ 355/5. സെഞ്ച്വറിക്ക് തൊട്ടരികിൽ സ്റ്റീവ് സ്മിത്ത് നിൽക്കുന്നു.

Nov 27, 2020, 1:05 pm IST

47 ഓവർ പൂർണം. ഓസ്ട്രേലിയ: 342/5

Nov 27, 2020, 12:56 pm IST

ലബ്യുഷെയ്ൻ (2) പുറത്ത്. സെയ്നിയുടെ സ്ലോ ബോളിൽ ധവാനാണ് ലബ്യുഷെയ്നെ പിടിച്ചെടുത്തത്.

Nov 27, 2020, 12:53 pm IST

45 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ 330/4.

Nov 27, 2020, 12:52 pm IST

മാക്സ്വെൽ പുറത്ത്! ഷമിയുടെ 45 ആം ഓവറിലെ അവസാന പന്തിൽ ജഡേജയ്ക്ക് ക്യാച്ച് നൽകി മാക്സ്വെൽ മടങ്ങി. 19 പന്തിൽ 3 സിക്സും 5 ഫോറുമടക്കം 45 റൺസ് താരം അടിച്ചു. ലബ്യുഷെയ്ൻ ക്രീസിൽ.

Nov 27, 2020, 12:45 pm IST

44 ഓവർ പൂർണം. ഓസ്ട്രേലിയ: 317/3

Nov 27, 2020, 12:29 pm IST

41 ഓവർ പൂർണം. ഓസ്ട്രേലിയ: 272/3.

Nov 27, 2020, 12:28 pm IST

ഗ്ലെൻ മാക്സ്വെൽ പുതിയ ബാറ്റ്സ്മാൻ.

Nov 27, 2020, 12:27 pm IST

നേരിട്ട ആദ്യപന്തിൽത്തന്നെ സ്റ്റോയിനിസ് പുറത്ത്. ചഹാലിനാണ് സ്റ്റോയിനിസിന്റെ വിക്കറ്റ്. ഓസ്ട്രേലിയ: 271/3.

Nov 27, 2020, 12:24 pm IST

മാർക്കസ് സ്റ്റോയിനിസ് ക്രീസിൽ.

Nov 27, 2020, 12:23 pm IST

ആരോൺ ഫിഞ്ച് (124 പന്തിൽ 114) പുറത്ത്. ബുംറയുടെ 40 ആം ഓവറിലെ അവസാന പന്തിൽ കീപ്പർക്ക് ക്യാച്ച് നൽകിയാണ് ഫിഞ്ചിന്റെ മടക്കം.

Nov 27, 2020, 12:16 pm IST

ഓസീസ് നായകൻ ആരോൺ ഫിഞ്ചിന് സെഞ്ച്വറി. 117 പന്തിൽ നിന്നാണ് താരം 100 പിന്നിട്ടത്. 2 സിക്സും 7 ഫോറും ഇദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ട്. സ്ട്രൈക്ക് റേറ്റ്: 86.44.

Nov 27, 2020, 12:11 pm IST

സ്റ്റീവ് സ്മിത്തിന് അർധ സെഞ്ച്വറി. 36 പന്തിലാണ് സ്മിത്തിന്റെ അർധ സെഞ്ച്വറി. എട്ടു ബൌണ്ടറികൾ സ്മിത്തിന്റെ ബാറ്റിൽ നിന്നും മത്സരം ഇതുവരെ കണ്ടുകഴിഞ്ഞു.

Nov 27, 2020, 12:08 pm IST

37 ഓവർ പൂർണം. ഓസ്ട്രേലിയ: 226/1.

Nov 27, 2020, 11:54 am IST

സ്റ്റീവ് സ്മിത്തിന്റെ ബൌണ്ടറിയോടെ ഓസ്ട്രേലിയ 200 തികച്ചു.

Nov 27, 2020, 11:53 am IST

33 ഓവർ പൂർണം. ഓസ്ട്രേലിയ: 195/1.

Nov 27, 2020, 11:39 am IST

30 ഓവർ പൂർണം. ഓസ്ട്രേലിയ: 169/1

Nov 27, 2020, 11:35 am IST

ഷമിയെ പിൻവലിച്ച് സെയ്നിയെ വിരാട് കോലി കൊണ്ടുവന്നിരിക്കുന്നു.

Nov 27, 2020, 11:28 am IST

സ്റ്റീവ് സ്മിത്ത് ക്രീസിൽ.

Nov 27, 2020, 11:26 am IST

ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീണു. 28 ആം ഓവറിലെ അവസാന പന്തിൽ ഷമി വാർണറെ കുടുക്കുകയായിരുന്നു. ഷമിയുടെ പന്ത് ബാറ്റിലുരസി കീപ്പറുടെ കൈകളിലെത്തി. ഡിആർഎസ് തീരുമാനത്തിലൂടെയാണ് ഇന്ത്യ ആദ്യ വിക്കറ്റ് കയ്യടക്കിയത്. 76 പന്തിൽ 69 റൺസുമായി വാർണർ മടങ്ങി. 6 ഫോറുകൾ വാർണറുടെ ഇന്നിങ്സിലുണ്ട്. സ്ട്രൈക്ക് റേറ്റ് 90.79.

Nov 27, 2020, 11:12 am IST

സ്പിൻ ഫലിക്കുന്നില്ലെന്ന് കണ്ട് ചഹാലിനെ മാറ്റി ഷമി തിരികെകൊണ്ടുവന്നിരിക്കുകയാണ് വിരാട് കോലി.

Nov 27, 2020, 11:11 am IST

25 ഓവർ പൂർണം. ഓസ്ട്രേലിയ: 134/0

Nov 27, 2020, 11:08 am IST

24 ആം ഓവറിൽ ചഹാൽ പിടിമുറുക്കി. കേവലം 1 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്.

Nov 27, 2020, 11:03 am IST

ഡേവിഡ് വാർണർക്ക് അർധ സെഞ്ച്വറി. 54 പന്തിൽ നിന്നാണ് താരം 50 തികച്ചത്. 4 ബൌണ്ടറി വാർണറുടെ ഇന്നിങ്സിൽ കണ്ടുകഴിഞ്ഞു.

Nov 27, 2020, 11:01 am IST

സ്വിങ് കണ്ടെത്താൻ ഇതുവരെ ഇന്ത്യൻ പേസ് താരങ്ങൾക്ക് കഴിഞ്ഞിട്ടില്ല. 6 ഓവർ എറിഞ്ഞ ബുംറ ഇതുവരെ 33 റൺസ് വിട്ടുനൽകി.

Nov 27, 2020, 11:01 am IST

22 ഓവർ പൂർണം. ഓസ്ട്രേലിയ: 118/0

Nov 27, 2020, 10:53 am IST

20 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ 103/0. ആരോൺ ഫിഞ്ച് അർധ സെഞ്ച്വറി തികച്ചു. ഡേവിഡ് വാർണർ അർധ സെഞ്ച്വറിക്കരികെ നിൽക്കുന്നു.

Nov 27, 2020, 10:48 am IST

19 ഓവർ പൂർണം. ഓസ്ട്രേലിയ 100/0.

Nov 27, 2020, 10:39 am IST

17 ഓവർ പൂർണം. ഓസ്ട്രേലിയ: 84/0

Nov 27, 2020, 10:30 am IST

സെയ്നിക്ക് പകരം രവീന്ദ്ര ജഡേജ ആക്രമണം ഏറ്റെടുക്കുന്നു. ചഹാലിനെയും ജഡേജയെയും മാറി മാറി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കോലി.

Nov 27, 2020, 10:29 am IST

14 ഓവർ പൂർണം. ആദ്യ വിക്കറ്റിനായുള്ള അന്വേഷണം ഇന്ത്യ തുടരുന്നു. ഡേവിഡ് വാർണർ - ആരോൺ ഫിഞ്ച് കൂട്ടുകെട്ട് മത്സരത്തിൽ പിടിമുറുക്കുകയാണ്. ഓസ്ട്രേലിയ: 72/0.

Nov 27, 2020, 10:15 am IST

ചഹാലിന് മികച്ച തുടക്കം. വിട്ടുനൽകിയത് കേവലം രണ്ടു റൺസ്.

Nov 27, 2020, 10:12 am IST

സ്പിൻ ആക്രമണം തിരഞ്ഞെടുത്ത് വിരാട് കോലി. ചഹാലാണ് 12 ആം ഓവറിൽ പന്തെറിയുന്നത്.

Nov 27, 2020, 10:10 am IST

ഓസ്ട്രേലിയൻ ഇതിഹാസം ഡീൻ ജോൺസിന് ആദരമർപ്പിച്ചുകൊണ്ട് കയ്യിൽ കറുത്ത ബാൻഡ് ധരിച്ചാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്.

Nov 27, 2020, 10:05 am IST

പത്തോവർ പൂർണം. ആദ്യ വിക്കറ്റിനായുള്ള കാത്തിരിപ്പ് ഇന്ത്യ തുടരുന്നു. പവർപ്ലേ കഴിയുമ്പോൾ ഓസ്ട്രേലിയ 51/0.

Nov 27, 2020, 9:55 am IST

എട്ടോവർ പൂർത്തിയാകുമ്പോൾ ഓസ്ട്രേലിയ 40/0. ആദ്യ വിക്കറ്റു കണ്ടെത്താൻ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി പേസ് ത്രയത്തിന് ഇതുവരെ സാധിച്ചില്ല. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ക്രീസിൽ നിലയുറച്ച് നിൽക്കുന്നു.

Nov 27, 2020, 9:38 am IST

അഞ്ചോവർ പൂർണം. ഓസ്ട്രേലിയ: 27/0.

Nov 27, 2020, 9:28 am IST

ബുംറയെ ഫോറടിച്ച് വരവേറ്റ് ആരോൺ ഫിഞ്ച്.

Nov 27, 2020, 9:27 am IST

മൂന്നാം ഓവറിൽ ഷമി വഴങ്ങിയത് കേവലം 1 റൺസ്. മൂന്നോവർ കഴിയുമ്പോൾ ഓസ്ട്രേലിയ 8/0.

Nov 27, 2020, 9:24 am IST

വീണ്ടും ഷമി കടന്നുവരുന്നു.

Nov 27, 2020, 9:23 am IST

ബുംറയുടെ അവസാന പന്തിൽ വാർണറുടെ സ്വീപ് കവർ ഷോട്ട് --- ഫോർ! ഓവറിൽ 6 റൺസ് ബുംറ വഴങ്ങി.

Nov 27, 2020, 9:18 am IST

രണ്ടാം ഓവറിൽ ബുംറ പന്തെറിയുന്നു.

Nov 27, 2020, 9:17 am IST

ആദ്യ ഓവർ പൂർണം. കേവലം 1 റൺസ് മാത്രം ഇന്ത്യ വിട്ടുനൽകി.

Nov 27, 2020, 9:14 am IST

ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ക്രീസിൽ. പന്തെടുത്തിരിക്കുന്നത് ഷമിയും.

Nov 27, 2020, 9:08 am IST

അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരുമായാണ്‌ വിരാട് കോലി ഇന്നിറങ്ങുന്നത്. ഹാർദിക് പാണ്ഡ്യ പന്തെറിയുന്നില്ലെങ്കിൽ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി എന്നിവർ 10 ഓവറുകളുടെ ക്വോട്ട പൂർത്തിയാക്കേണ്ടതുണ്ട്.

Nov 27, 2020, 9:05 am IST

മത്സരത്തിന് മുൻപുള്ള ചില നിമിഷങ്ങൾ.

Nov 27, 2020, 8:53 am IST

പുതിയ ജഴ്സിയിൽ നായകൻ വിരാട് കോലി.

Nov 27, 2020, 8:45 am IST

ഓസ്ട്രേലിയക്ക് ടോസ്. ഇന്ത്യയ്ക്ക് എതിരെ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുത്തു.

Nov 27, 2020, 8:41 am IST

ടോസിന് ഇനി ഏതാനും നിമിഷങ്ങൾ മാത്രം

Nov 27, 2020, 8:24 am IST

ഇന്ത്യൻ സമയം രാവിലെ 8.40 -നാണ് ടോസ്. 9.10 -ന് ഓസ്ട്രേലിയ - ഇന്ത്യ ആദ്യ ഏകദിനത്തിന് തുടക്കമാവും.

Nov 27, 2020, 8:22 am IST

ആദ്യ ഏകദിനത്തിന് മുന്നോടിയായി സിഡ്നിയിലെ എസ്സിജി സ്റ്റേഡിയത്തിന് പുറത്തെ കാഴ്ച്ച.

Nov 27, 2020, 8:17 am IST

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി തിളങ്ങിയ ടി നടരാജൻ ഇന്ത്യയുടെ ഏകദിന സ്ക്വാഡിലും ഇടംകണ്ടെത്തി. നവ്ദീപ് സെയ്നിക്ക് 'ബാക്കപ്പായാണ്' നടരാജൻ സ്ക്വാഡിലെത്തുന്നത്. നേരത്തെ, ട്വന്റി-20 സ്ക്വാഡിൽ മാത്രമായിരുന്നു ടി നടരാജൻ ഉൾപ്പെട്ടിരുന്നത്.

Nov 27, 2020, 8:05 am IST
ഓസ്ട്രേലിയൻ സ്ക്വാഡ്

ആരോണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്, സീന്‍ അബോട്ട്, ആഷ്ടണ്‍ അഗര്‍, കാമറോണ്‍ ഗ്രീന്‍, മോയിസസ് ഹെന്റിക്ക്‌സ്, ആന്‍ഡ്രൂ ടൈ, ഡാനിയേല്‍ സാംസ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പര്‍).

Nov 27, 2020, 8:03 am IST
ഇന്ത്യൻ സ്ക്വാഡ്

വിരാട് കോലി (നായകന്‍), ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ (ഉപനായകന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ശാര്‍ദ്ധുല്‍ താക്കൂര്‍.

Story first published: Friday, November 27, 2020, 17:43 [IST]
Other articles published on Nov 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X