വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: മിന്നും പ്രകടനവുമായി ജഡേജ, സഞ്ജയ് മഞ്ജരേക്കറെ ട്രോളി വസിം ജാഫര്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 13 റണ്‍സിന്റെ ജയം നേടിയപ്പോള്‍ ശ്രദ്ധേയമായത് ഹര്‍ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും പ്രകടനമായിരുന്നു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 150 റണ്‍സാണ് ഇന്ത്യക്ക് സമ്മാനിച്ചത്. കൃത്യ സമയത്ത് ഫോമിലേക്കുയര്‍ന്ന ജഡേജ 50 ബോളില്‍ 5 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സാണ് അടിച്ചെടുത്തത്.

സഞ്ജയ് മഞ്ജരേക്കര്‍ കഴിഞ്ഞ ദിവസം കൂടി ജഡേജയെപ്പോലുള്ള ഓള്‍റൗണ്ടര്‍മാരുടെ ഏകദിനത്തിലെ പ്രകടനത്തെ വിമര്‍ശിച്ചിരുന്നു. അതിനാല്‍ സഞ്ജയ് മഞ്ജരേക്കര്‍ക്കുള്ള മറുപടിയായിരുന്നു ജഡേജയുടെ പ്രകടനം. ഇപ്പോഴിതാ ജഡേജയുടെ മിന്നും ബാറ്റിങ് പ്രകടനത്തിന് പിന്നാലെ സഞ്ജയെ ട്രോളിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ട്വിറ്ററിലൂടെയാണ് വസിം സഞ്ജയെ പരിഹസിച്ചത്.

sanjaymanjrekarjadejawasimjaffer

'കളത്തില്‍ സംഭാവന നല്‍കിയവരെ നമ്മള്‍ അഭിനന്ദിക്കുമ്പോള്‍ എന്റെ നല്ല സുഹൃത്തായ സഞജയ് മഞ്ജരേക്കറെ പോലുള്ളവര്‍ നല്‍കിയ സംഭാവനകള്‍ മറന്ന് പോകരുത്' എന്നായിരുന്നു വസീം ജാഫറിന്റെ പരിഹാസം. നിലവില്‍ ഓസ്‌ട്രേലിയ-ഇന്ത്യ പരമ്പരയ്ക്കുള്ള കമന്ററി പാനലില്‍ അംഗമാണ് സഞ്ജയ്. 2019ലെ ലോകകപ്പിനിടെയാണ് സഞ്ജയും ജഡേജയും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത്. കമന്ററി ബോക്‌സിലിരുന്ന് ജഡേജയുടെ നിലവാരത്തെ കുറ്റപ്പെടുത്തുകയും വ്യക്തിപരമായ കാര്യങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തതാണ് ജഡേജയെ പ്രകോപിപ്പിച്ചത്.

ട്വിറ്ററില്‍ ഇരുവരും തമ്മില്‍ വലിയ വാക്കേറ്റം ഉണ്ടാവുകയും വലിയ വിവാദമാവുകയും ചെയ്തു. ഹര്‍ഷ ഭോഗ്്‌ലയുടെ യോഗ്യതയെ സഞ്ജയ് ചോദ്യം ചെയ്തതും വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് 12 മാസത്തോളം സഞ്ജയ്‌നെ ബിസിസി ഐ കമന്ററി പാനലില്‍ നിന്ന് പുറത്താക്കി. പിന്നീട് നിരവധി തവണ മാപ്പ് അപേക്ഷയുമായി സഞ്ജയ് രംഗത്തെത്തിയിരുന്നെങ്കിലും വഴങ്ങാന്‍ ബിസിസി ഐ തയ്യാറായില്ല.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കമന്ററി പാനലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ സഞ്ജയ് അപേക്ഷ നല്‍കിയെങ്കിലും ബിസിസി ഐ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്ക് പരിഗണിക്കുകയായിരുന്നു. ഇനിയും ഇത്തരത്തിലുള്ള മോശം പ്രയോഗങ്ങളോ വ്യക്തിപരമായ അധിക്ഷേപങ്ങളോ ഉണ്ടായാല്‍ സഞ്ജയ് ജീവിതത്തില്‍ പിന്നീട് മടങ്ങിവരാന്‍ സാധിക്കാത്ത തരത്തില്‍ വിലക്ക് ലഭിച്ചേക്കും.

മൂന്നാം ഏകദിനത്തില്‍ ജയിച്ചത് വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യക്ക് അശ്വാസമാവും. ടോപ് ഓഡര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇതുവരെ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കെ എല്‍ രാഹുലില്‍ നിന്ന് പ്രതീക്ഷകളേറെയായിരുന്നെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ രാഹുലിനായില്ല. ടി20യില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായി രാഹുല്‍ എത്തിയേക്കും. ഏകദിനത്തില്‍ അഞ്ചാം നമ്പറിലാണ് രാഹുല്‍ കളിച്ചത്. ഒരു അര്‍ധ സെഞ്ച്വറി നേടിയെങ്കിലും രണ്ട് മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ രാഹുലിനായില്ല.

Story first published: Thursday, December 3, 2020, 11:54 [IST]
Other articles published on Dec 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X