For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാംഗ്ലൂര്‍ ടെസ്റ്റ്; ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍; 109 റണ്‍സിന് പുറത്ത്

ബെംഗളുരു: ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഇന്നിങ്‌സില്‍ 109 റണ്‍സിന് പുറത്തായി. സ്പിന്നര്‍മാരായ ആര്‍ അശ്വിനാണ് അഫ്ഗാനിസ്ഥാന്റെ തകര്‍ത്തത്. അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇശാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും രണ്ടുവിക്കറ്റുകള്‍വീതം വീഴ്ത്തി.

cricket

24 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷഹ്‌സാദ്, റഹ്മത്ത് ഷാ എന്നിവര്‍ 14 റണ്‍സ് വീതം നേടി. ഇന്നിങ്‌സിന്റെ അവസാനം ആഞ്ഞടിച്ച ബൗളര്‍ മുജീബ് റഹ്മാന്‍ 15 റണ്‍സെടുത്തതോടെയാണ് അഫ്ഗാന്‍ സ്‌കോര്‍ 100 കടന്നത്. 28 ഓവറില്‍ അഫ്ഗാന്റെ എല്ലാ കളിക്കാരും പുറത്തായി. നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 474 റണ്‍സിന് പുറത്തായിരുന്നു.

ഇന്ത്യയ്ക്കുവേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും(107), മുരളി വിജയിയും(105) സെഞ്ച്വറി നേടി. ലോകേഷ് രാഹുല്‍ 54ഉം, ഹര്‍ദിക് പാണ്ഡ്യ 71ഉം റണ്‍സും നേടി. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. ശിഖര്‍ ധവാനെ പുറത്താക്കിയ അഹമ്മദ്‌സായ് അഫ്ഗാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ധവാനും സ്വന്തമായി.

അഫ്ഗാന്‍ നിരയില്‍ യാമിന്‍ അഹമ്മദ്‌സായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ആദ്യ ടെസ്റ്റില്‍ മികച്ചുനിന്നു. വഫാദാര്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടുവിക്കറ്റു വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍മാരായ മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Story first published: Friday, June 15, 2018, 14:49 [IST]
Other articles published on Jun 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+