Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുട്ടിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് മുട്ടിടിച്ചു; തോല്‍വി 337 റണ്‍സിന്, ഇന്ത്യ പരമ്പര തൂത്തുവാരി

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ദില്ലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 337 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ ഹിമാലയന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ പ്രതിരോധിച്ച് രക്ഷപ്പെടാമെന്ന ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ സ്പിന്നര്‍മാര്‍ കറക്കിവീഴ്ത്തി. 491 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക വെറും 143 റണ്‍സിന് ഓളൗട്ടായി. 337 റണ്‍സിന്റെ തോല്‍വി.

5 വിക്കറ്റുകളോടെ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. ഫാസ്റ്റ ബൗളര്‍ ഉമേഷ് യാദവ് മൂന്നും ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റെടുത്തു. 49.1 ഓവര്‍ പന്തെറിഞ്ഞ അശ്വിന്‍ വെറും 61 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ജഡേജയാകട്ടെ 46 ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റെക്കോര്‍ഡ് ബൗളിംഗ് പ്രകടനം പുറത്തെടുത്തു. ജഡേജയുടെ 33 ഓവറുകള്‍ മെയ്ഡനായി.

viratkohli

ക്യാപ്റ്റന്‍ ഹാഷിം ആംല, എ ബി ഡിവില്ലിയേഴ്‌സ്, ഫാഫ് ഡുപ്ലിസി എന്നിവര്‍ സമനിലയ്ക്ക് വേണ്ടി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 244 പന്തുകള്‍ മുട്ടിക്കളിച്ചാണ് ഹാഷിം ആംല 25 റണ്‍സെടുത്തത്. എ ബി ഡിവില്ലിയേഴ്‌സും മോശമാക്കിയില്ല 45 റണ്‍സിലെത്താന്‍ വേണ്ടി എ ബി ഡി 297 പന്തുകള്‍ കളിച്ചു. ഡുപ്ലിസിയാകട്ടെ 97 പന്തില്‍ നിന്നാണ് 10 റണ്‍സെടുത്തത്.

ദില്ലിയിലെ ജയത്തോടെ പരമ്പര ഇന്ത്യ 3 - 0 ന് സ്വന്തമാക്കി. ഏകദിന, ട്വന്റി 20 പരമ്പരകള്‍ തോറ്റ ഇന്ത്യയ്ക്ക് സമാധാനം പകരുന്നതായി ടെസ്റ്റ് പരമ്പരയിലെ ഈ ജയം. മൊഹാലിയിലെയും നാഗ്പൂരിലെയും ടെസ്റ്റുകളില്‍ ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. മഴമൂലം 1 ദിവസം മാത്രം കളി നടന്ന ബെംഗളൂരുവില്‍ ടെസ്റ്റ് സമനിലയിലായി.

Story first published: Monday, December 7, 2015, 15:15 [IST]
Other articles published on Dec 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+