മാധ്യമ പ്രവര്‍ത്തകന് കോലിയുടെ അധിക്ഷേപം; മാപ്പു പറഞ്ഞ് ഒതുക്കിത്തീര്‍ത്തു
പെര്‍ത്ത്: ലോകകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ നാലാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ നേരിയാന്‍ ഒരുങ്ങവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പെര്‍ത്തില്‍ പരിശീലനത്തിനുശേഷം ഡ്രസ്സിങ് റൂമിലേക്ക് ടീം അംഗങ്ങള്‍ക്കൊപ്പം മടങ്ങവെയാണ് സംഭവമുണ്ടായത്.
മറ്റ് അംഗങ്ങള്‍ക്കൊപ്പം നടന്നു നീങ്ങവെയാണ് ദേശീയ മാധ്യമത്തിന്റെ പ്രതിനിധി കോലിക്കടുത്തെത്തിയത്. ഏവരെയും അമ്പരപ്പിച്ച് കോലി അദ്ദേഹത്തനുനേരെ അധിക്ഷേപ വാക്കുകള്‍ ചൊരിയുകയായിരുന്നു. ഇന്ത്യന്‍ ടീം അംഗങ്ങളും മാധ്യമപ്രവര്‍ത്തകനും കോലിയുടെ അപ്രതീക്ഷതമായ പ്രതികരണത്തില്‍ അമ്പരന്നു.

സംഭവം വിവാദമാകുമെന്നു കണ്ടതോടെ കോലി മാപ്പു പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. കോലിയെയും കാമുകി അനുഷ്‌കയെയും സംബന്ധിച്ച ഒരു സ്‌റ്റോറി അടുത്തിടെ പ്രസ്തുത മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഇതേ മാധ്യമപ്രവര്‍ത്തകനാണെന്നു കരുതിയാണ് കോലി അധിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ആളുമാറിയെന്നു മനസിലായതോടെ കോലി തന്റെ തെറ്റിന് മാപ്പു പറയുകയായിരുന്നു. ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രി ഇത്തരം വിഷയങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ കോലിയെ ഉപദേശിച്ചു. ഇപ്പോള്‍ ടീമിന്റെ വിജയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഭാവി ക്യാപ്റ്റനായ കോലി കുറേക്കൂടി പക്വത കാണിക്കണമെന്നും രവിശാസ്ത്രി ഉപദേശിച്ചതായാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications