ഇന്ത്യ - യുഎഇ ശനിയാഴ്ച: കളി പെറ്റമ്മയും പോറ്റമ്മയും തമ്മില്‍?
ഇന്ത്യയ്ക്ക് ലോകകപ്പ് കിട്ടണമെന്ന് ആഗ്രഹിക്കുന്നതാരാ, ഇന്ത്യക്കാര്‍. യു എ ഇ ജയിക്കണമെന്ന് ആഗ്രഹിക്കുന്നതോ, അത് യു എ ഇക്കാര്‍ മാത്രമല്ല, ഒരുപാട് മലയാളികളുമുണ്ട്. ലോകകപ്പില്‍ ശനിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും യു എ ഇയും പരസ്പരം വരുമ്പോള്‍ ആര്‍ക്ക് ജയ് വിളിക്കണമെന്ന് സംശയിച്ചുനില്‍ക്കുന്ന മലയാളികള്‍ ഒരുപാടാണ്.
പെറ്റമ്മയല്ലെങ്കിലും മലയാളികളടക്കം ഒട്ടനവധി ഇന്ത്യക്കാരുടെ പോറ്റമ്മയാണ് യു എ ഇ. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമാണ് ഇന്ത്യ. യു എ ഇയോട് തോറ്റാലും ഇന്ത്യയ്ക്ക് നഷ്ടമൊന്നുമില്ല. ഇന്ത്യ പാട്ടുംപാടി ക്വാര്‍ട്ടറിലെത്തും. എന്നാല്‍ ഇന്ത്യയോട് ജയിച്ചുകഴിഞ്ഞാല്‍ യു എ ഇ ക്രിക്കറ്റിന് കിട്ടാന്‍ പോകുന്ന മൈലേജ് ഭയങ്കരമാണ്. വേറെയുമുണ്ട് കാരണങ്ങള്‍. കാണൂ.

മലയാളി ഇന്ത്യയിലല്ല, യു എ ഇയില്‍
ഈ ലോകകപ്പില്‍ കളിക്കുന്ന ഏകമലയാളി ഇന്ത്യന്‍ ടീമിലല്ല. യു എ ഇ ടീമിലാണ് കൃഷ്ണ ചന്ദ്ര എന്ന മലയാളി കളിക്കുന്നത്. അപ്പോള്‍ പിന്നെ മലയാളിയെ പിന്തുണക്കണോ ഇന്ത്യന്‍ ടീമിനെ പിന്തുണക്കണോ

തോറ്റാലും ഇന്ത്യയ്ക്ക് പ്രശ്‌നമില്ല
ആദ്യകളികളില്‍ പാകിസ്താനോടും രണ്ടാമത്തെ കളിയില്‍ ദക്ഷിണാഫ്രിക്കയോടും ജയിച്ച ഇന്ത്യ അനായാസം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും എന്ന കാര്യം ഉറപ്പാണ്. ബി ഗ്രൂപ്പില്‍ ഇപ്പോള്‍ ഒന്നാമതാണ് ഇന്ത്യ.

യു എ ഇ പൊരുതും
അയര്‍ലന്‍ഡിനെതിരെ കഷ്ടിച്ചാണ് യു എ ഇ തോറ്റത്. അവസാനം വരെ പൊരുതിയ ടീമിനെയും സെഞ്ചുറി അടിച്ച ഷൈമാന്‍ അന്‍വറും കാണികളുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

പാകിസ്താനെ പോലല്ല യു എ ഇ
അയല്‍ക്കാരാണെങ്കിലും പാകിസ്താനെ ഇന്ത്യയ്ക്ക് കണ്ടുകൂട. എപ്പോള്‍ കളിച്ചാലും തോല്‍പിക്കണം എന്നേയുള്ളൂ. എന്നാല്‍ പാവങ്ങളായ യു എ ഇ ടീമിനോട് ഈ വാശിയൊന്നും ഇല്ല

പക്ഷേ ഇന്ത്യ തോല്‍ക്കില്ല
അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിക്കണം ഇന്ത്യ കളി തോല്‍ക്കാന്‍. പാകിസ്താനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ച ഇന്ത്യയ്ക്ക് യു എ ഇ ഒരു ഇരയേ അല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications