Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ യുവനിര

ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയില്‍ പര്യടനത്തിനെത്തിയ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന് ആദ്യ മത്സരത്തില്‍ ഉജ്വല വിജയം. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒന്‍പത് വിക്കറ്റിനാണ് ആതിഥേയരെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 48.3 ഓവറില്‍ 187 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 42.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ദിവ്യാന്‍ഷ് സക്‌സേന, രവി ബിഷ്‌ണോയ് എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച വിനയായി. 64 റണ്‍സെടുത്ത ബീഫോര്‍ട്ടിന് മാത്രമാണ് അര്‍ധശതകം നേടാനായത്. ആന്‍ഡ്രൂ ലോ(26), ജാക്ക് ലീസ്(27), മെറിക് ബ്രെറ്റ്(18) എന്നിവരാണ് കാര്യമായി സംഭാവന ചെയ്ത മറ്റുള്ളവര്‍. ഇന്ത്യയ്ക്കുവേണ്ടി രവി ബിഷ്‌ണോയ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക് ത്യാഗി, ശുഭാംഗ് ഹെഗ്‌ഡെ, അഥര്‍വ അങ്കോല്‍ക്കര്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റും സ്വന്തമാക്കി.

indiau

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ജയം അനായാസമാക്കി. ദിവ്യാന്‍ഷ് സക്‌സേന 86 റണ്‍സും തിലക് വര്‍മ 59 റണ്‍സുമെടുത്തപ്പോള്‍ കുമാര്‍ കുശാഗ്ര 43 റണ്‍സും നേടി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനായില്ല. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള തയ്യാറെടുപ്പു കൂടിയാണ് ഇന്ത്യയ്ക്ക് സൗത്ത് ആഫ്രിക്കന്‍ പര്യടനം. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരം ശനിയാഴ്ച നടക്കും.

Story first published: Friday, December 27, 2019, 17:10 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+