Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്രെയിനര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍,മരണത്തില്‍ ദുരൂഹത?

മുംബൈ: ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ട്രെയിനര്‍ രാജേഷ് സാവന്ത് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാവിലെയാണ് രാജേഷ് സാവന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ത്യ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീമുമായി അണ്ടര്‍ 19 ക്രിക്കറ്റ് ടീം തിങ്കളാഴ്ച മത്സരിക്കാനിരിക്കെയാണ് ട്രെയിനറുടെ മരണം. രാവിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ടീം പരിശീലനം ആരംഭിച്ചിരുന്നെങ്കിലും ട്രെയിനറായ രാജേഷ് ഗ്രൗണ്ടില്‍ എത്തിയിരുന്നില്ല.

death

വളരെയധികം സമയം കഴിഞ്ഞിട്ടും രാജേഷിനെ കാണാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ടീം ഒഫീഷ്യല്‍സ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്.

ഉറക്കത്തിനിടയില്‍ സംഭവിച്ച ഹൃദയാഘാതാമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇറാനി കപ്പിലെ റെസ്റ്റ് ഒാഫ് ഇന്ത്യ ടീമിന്‍റെ ഭാഗമായിരുന്ന രാജേഷ് ശനിയാഴ്ചയാണ് അണ്ടര്‍ 19 ടീമിനൊപ്പം ചേര്‍ന്നത്. മുംബൈ ഐഡിബിഐ ബാങ്കിന് വേണ്ടി കളിച്ചിട്ടുള്ള രാജേഷ് മികച്ച ഫാസ്റ്റ് ബൗളറായിരുന്നു.

Story first published: Sunday, January 29, 2017, 14:50 [IST]
Other articles published on Jan 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+