ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന് മര്‍ദ്ദനം, അറസ്റ്റ്; ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മങ്ങി!
പട്‌ന: ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇഷന്‍ കിഷാനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ പട്‌നയില്‍ വെച്ചാണ് കിഷാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇഷന്‍ കിഷാന്‍ ഓടിച്ചിരുന്ന കാര്‍ ഒരു ഓട്ടോറിക്ഷയില്‍ ഇടിച്ച് ആളുകളെ പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. പോലീസെത്തി അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇഷന്‍ കിഷാനെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അച്ഛന്റെ കാറായിരുന്നത്രെ കിഷാന്‍ ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്നു കാര്‍. കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഒരുപാട് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് നാട്ടുകാര്‍ കിഷാനെ തടഞ്ഞുവെച്ചത്. പോലീസ് സ്ഥലത്തെത്തി കിഷാനെയും കിഷാനെ മര്‍ദ്ദിച്ച ആളുകളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

അടുത്ത മാസം ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന ഇഷന്‍ കിഷാനാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ കോച്ച്. അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നേപ്പാള്‍ എന്നിവരടങ്ങിയ എ ഗ്രൂപ്പിലാണ് ഇന്ത്യ. ജനുവരി 28 നാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ നാട്ടുകാരനാണ് ഇഷന്‍ കിഷാന്‍. ജാര്‍ഖണ്ഡാണ് ഇരുവരുടെയും സ്വദേശം. ധോണിയെപ്പോലെ തന്നെ വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാനാണ് ഇഷന്‍ കിഷാനും. വിജയ് ഹസാരെ ട്രോഫിയില്‍ ധോണിക്കൊപ്പം ഇഷന്‍ കിഷാന്‍ ജാര്‍ഖണ്ഡിന് വേണ്ടി കളിച്ചിരുന്നു. കേസ് നടപടികള്‍ നീണ്ട് പോയാല്‍ ഇഷന് ലോകകപ്പ് കളിക്കാന്‍ പറ്റിയേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications