Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ യുവനിര തകര്‍ത്തു

ഡര്‍ബന്‍: നാലു രാജ്യങ്ങളുടെ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം ദക്ഷിണാഫ്രിക്കയെ 66 റണ്‍സിന് തോല്‍പ്പിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ബാറ്റിങ്ങിലും പിന്നീട് ബൗളിങ്ങിലൂടെയും ഇന്ത്യ ആതിഥേയര്‍ക്കെതിരെ മേല്‍ക്കൈ നേടി.

തുടക്കത്തില്‍തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യ ക്യാപ്റ്റന്റെ ഇന്നിങ്‌സിലൂടെയാണ് കരകയറിയത്. യശസ്വി ജയ്‌സ്വാള്‍(13), ദിവ്യാന്‍ഷ് സക്‌സേന(7) എന്നിവര്‍ പൊടുന്നനെ കൂടാരം കയറിയപ്പോള്‍ തിലക് വര്‍മ(42), ഗാര്‍ഗിനൊപ്പം(110) കൂട്ടുകെട്ടുണ്ടാക്കി. ധ്രുവ് ജുറെല്‍(65) അവസാന ഓവറുകളില്‍ പിടിച്ചുനിന്നതും ഇന്ത്യയ്ക്ക് തുണയായി. ദക്ഷിണാഫ്രിക്കയ്ക്കായി മോണ്ടിലി ഖുമാലോ 4 വിക്കറ്റ് വീഴ്ത്തി.

u19-india

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ പിടിച്ചുനിന്നെങ്കിലും മധ്യനിരയുടെ തകര്‍ച്ചയാണ് തോല്‍വിക്കിടയാക്കിയത്. ബ്രൈസി പാര്‍സണ്‍സ്(57) ആണ് ഉയര്‍ന്ന സ്‌കോറര്‍. ആന്‍ഡ്രു ലോ(45), ലൂക്ക് ബിയുഫോര്‍ട്ട്(22) എന്നിവരും കാര്യമായ സംഭാവന നല്‍കി. ഇന്ത്യയ്ക്കുവേണ്ടി സുശാന്ത് മിശ്ര 4 വിക്കറ്റും രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റും വീഴ്ത്തി. സിംബാബ് വേയും ന്യൂസിലന്‍ഡുമാണ് പരമ്പരയിലെ മറ്റു ടീമുകള്‍.

Story first published: Saturday, January 4, 2020, 9:26 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+