Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന് ഇന്നിങ്‌സ് തോല്‍വി; രണ്ടാം ദിനം ഇന്ത്യയോട് മുട്ടുകുത്തി

ബെംഗളുരു: ടെസ്റ്റ് പദവി ലഭിച്ചശേഷം ആദ്യ മത്സരത്തിനായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് ഇന്നിങ്‌സ് തോല്‍വി. ഒരു ഇന്നിങ്‌സിനും 262 റണ്‍സിനുമാണ് ഇന്ത്യയോട് അഫ്ഗാനിസ്ഥാന്‍ തോറ്റത്. ബെംഗളുരുവില്‍ നടന്ന മത്സരത്തിന്റെ രണ്ടാംദിനം രണ്ട് ഇന്നിങ്‌സുകളും കളിച്ച അഫ്ഗാന് ഇന്ത്യയുടെ സ്‌കോര്‍ എത്തിപ്പിടിക്കാന്‍ ആയില്ല.

crickt

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യാദവ് മൂന്നും ഇശാന്ത് ശര്‍മ 2 വിക്കറ്റുകളും നേടിയപ്പോള്‍ ശേഷിക്കുന്ന വിക്കറ്റ് അശ്വിന് ലഭിച്ചു. ആദ്യ ഇന്നിങ്‌സ് 28 ഓവറില്‍ അവസാനിപ്പിച്ച അഫ്ഗാന് രണ്ടാം ഇന്നിങ്‌സിലും കാര്യമായ ചെറുത്ത് നില്‍പ് നടത്താനായില്ല. രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സെടുത്ത് അഫ്ഗാന് പുറത്തായി. ഹാഷ്മത്തുള്ള 36 റണ്‍സെടുത്തു. അസ്ഗര്‍ സ്റ്റാനിക്‌സായി 25 റണ്‍സും നേടി.

നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 474 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും(107), മുരളി വിജയിയും(105) സെഞ്ച്വറി നേടി. ലോകേഷ് രാഹുല്‍ 54ഉം, ഹര്‍ദിക് പാണ്ഡ്യ 71ഉം റണ്‍സും നേടി. ശിഖര്‍ ധവാനെ പുറത്താക്കിയ അഹമ്മദ്‌സായ് അഫ്ഗാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ധവാനും സ്വന്തമായി.

അഫ്ഗാന്‍ നിരയില്‍ യാമിന്‍ അഹമ്മദ്‌സായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ആദ്യ ടെസ്റ്റില്‍ മികച്ചുനിന്നു. വഫാദാര്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടുവിക്കറ്റു വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍മാരായ മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 109 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. സ്പിന്നര്‍ ആര്‍ അശ്വിനാണ് അഫ്ഗാനിസ്ഥാന്റെ തകര്‍ത്തത്. അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇശാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും രണ്ടുവിക്കറ്റുകള്‍വീതം വീഴ്ത്തി. 24 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷഹ്‌സാദ്, റഹ്മത്ത് ഷാ എന്നിവര്‍ 14 റണ്‍സ് വീതം നേടി. ഇന്നിങ്‌സിന്റെ അവസാനം ആഞ്ഞടിച്ച ബൗളര്‍ മുജീബ് റഹ്മാന്‍ 15 റണ്‍സെടുത്തതോടെയാണ് അഫ്ഗാന്‍ സ്‌കോര്‍ 100 കടന്നത്.

Story first published: Friday, June 15, 2018, 17:52 [IST]
Other articles published on Jun 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+