ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം ആഗസ്്റ്റില്‍... കരീബിയന്‍ പ്രീമിയര്‍ ലീഗ് നീട്ടി വെച്ചു
ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആഗസ്റ്റില്‍ ആരംഭിക്കും. പര്യടനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചതോടെയാണ് ആഗസ്റ്റില്‍ ഇന്ത്യ-വിന്‍ഡീസ് പരമ്പരയില്‍ തീരുമാനമായത്. ഇന്ത്യ-വിന്‍ഡീസ് മല്‍സര ഷെഡ്യൂള്‍ മെയ് 13ന് ചേരുന്ന വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മീറ്റിങ്ങിനു ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ടി-ട്വന്റി പരമ്പരയും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ഇതോടെ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ മല്‍സരക്രമത്തിലും മാറ്റംവരുത്തി. ആഗസ്റ്റ് 21ന് ആരംഭിക്കാനിരുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യ-വിന്‍ഡീസ് പര്യടനം മൂലം സെപ്റ്റംബര്‍ നാലിലേക്കാണ് നീട്ടി വെച്ചിരിക്കുന്നത്.
Story first published: Wednesday, May 1, 2019, 13:37 [IST]
Other articles published on May 1, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications