ഇന്ത്യയുടെ ഓസീസ് പര്യടനം; താത്ക്കാലിക ഷെഡ്യൂള്‍ പുറത്ത്, ആദ്യം ഏകദിന പരമ്പര- റിപ്പോര്‍ട്ട്
ദുബായ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയുടെ താത്ക്കാലിക ഷെഡ്യൂള്‍ പുറത്ത്. ഓസ്‌ട്രേലിയ വേദിയാകുന്ന പരമ്പരക്കുള്ള ഷെഡ്യൂള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് പുറത്തുവിട്ടത്. കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്നതിനാല്‍ മത്സരത്തിന്റെ ഷെഡ്യൂളില്‍ മാറ്റം വരാനുള്ള സാധ്യതയും ഏറെയാണ്. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. നിലവില്‍ ഐപിഎല്‍ കളിക്കുന്നതിനായി താരങ്ങളെല്ലാം യുഎഇയിലാണുള്ളത്.
നവംബര്‍ 10നാണ് ഐപിഎല്‍ അവസാനിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ദുബായില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പോകും. നാട്ടിലുള്ള ഇന്ത്യന്‍ താരങ്ങളും പരിശീലകരും ദുബായിലെത്തി ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയാവും ഓസ്‌ട്രേലിയയിലേക്ക് പോവുക. ഇന്ത്യക്കും നായകന്‍ വിരാട് കോലിക്കും അഭിമാന പരമ്പരയാണ് ഓസ്‌ട്രേലിയയിലേത്.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 26ന് ഏകദിന പരമ്പര ആരംഭിക്കും. 28,30 തീയ്യതികളിലായി രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കും.ഏകദിനത്തില്‍ എം എസ് ധോണിയുടെ അഭാവത്തില്‍ പകരക്കാരനെ തീരുമാനിക്കാനുള്ള അവസരം കൂടിയാണിത്. വിദേശത്ത് നടക്കുന്ന മത്സരമായതിനാല്‍ റിഷഭ് പന്തിന് തന്നെയാവും അവസരം ലഭിക്കുക. ഏകദിനത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒന്നിനൊന്ന് മികച്ച നിരയാണ്.
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ലാബുഷാനെ, അലക്‌സ് ക്യാരി, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റോയിനിസ് തുടങ്ങിയ കരുത്തുറ്റ നിര തന്നെ ഓസീസിനൊപ്പമുണ്ട്. ഇന്ത്യയില്‍ വിരാട് കോലി,രോഹിത് ശര്‍മ,കെഎല്‍ രാഹുല്‍ എന്നിവരുടെ പ്രകടനത്തിലാവും പ്രതീക്ഷ. നാലാം നമ്പറില്‍ സ്ഥിര താരത്തെ കണ്ടെത്തേണ്ടതും ഇന്ത്യക്ക് അത്യാവശ്യമാണ്. ടി20 പരമ്പര ആരംഭിക്കുന്നത് ഡിസംബര്‍ 4നാണ്.6,8 തീയ്യതികളില്‍ അടുത്ത രണ്ട് മത്സരങ്ങളും നടക്കും. അടുത്ത വര്‍ഷം രണ്ട് ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇരു ടീമിനും പരമ്പര ജയം നിര്‍ണ്ണായകമാണ്. ടി20 ഫോര്‍മാറ്റിലും മികച്ച ടീം കരുത്ത് ഓസീസിനുണ്ട്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കൊറോണയെത്തുടര്‍ന്ന് ടൂര്‍ണമെന്റ് മാറ്റിവെക്കുകയായിരുന്നു.
ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹം മത്സരം നടക്കും. ഇതിന് ശേഷം ഡിസംബര്‍ 17-21വരെയാവും ആദ്യ ടെസ്റ്റ് നടക്കുക. ഇത് പിങ്ക് ബോള്‍ മത്സരം (ഡേ-നൈറ്റ്) ആയിരിക്കും.അഡലെയ്ഡിലാവും മത്സരം നടക്കുക. രണ്ടാം ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റ് ആയിരിക്കും. ഡിസംബര്‍ 26 മുതല്‍ 30വരെയാവും നടക്കുക. പുതുവര്‍ഷം വിജയത്തോടെ ആരംഭിക്കുന്നത് ആരാണെന്ന് കണ്ടറിയണം. മൂന്നാം ടെസ്റ്റ് മത്സരം ജനുവരി 7-11 വരെയും മൂന്നാം ടെസ്റ്റ് 15-19വരെയും നടക്കും. 2019ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയിരുന്നു. അന്നത്തെ തോല്‍വിക്ക് മറുപടി പറയാനുറച്ചാവും ഇത്തവണ കംഗാരുപ്പട ഇറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications