വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കംഗാരുവേട്ട നടത്താന്‍ കോലിപ്പട!!! ഇത് സുവര്‍ണാവസരം... ഇന്ത്യ ചരിത്രം കുറിക്കുമോ?

രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് ഇനി മൂന്ന് നാള്‍ മാത്രം. ടി20, ടെസ്റ്റ്, ഏകദിന പരമ്പരകളാണ് ഓസീസ് മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ടി20 വെടിക്കെട്ടോടെയാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള പോര്‍മുഖം തുറക്കുന്നത്. ഈ മാസം 21നാണ് മൂന്ന് മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്.

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ വച്ച് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യക്ക് വീണുകിട്ടിയിരിക്കുന്നത്. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും വിലക്ക് വീണതോടെ ഓസീസ് ക്രിക്കറ്റ് തകര്‍ച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. സമീപകാലത്തെ ഓസീസിന്റെ പ്രകടനങ്ങള്‍ ഇത് അടിവരയിടുന്നു.

<strong>17 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടിന്റെ ലങ്കാദഹനം... ടെസ്റ്റ് പരമ്പര പോക്കറ്റില്‍ </strong>17 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടിന്റെ ലങ്കാദഹനം... ടെസ്റ്റ് പരമ്പര പോക്കറ്റില്‍

2018ല്‍ ഇന്ത്യയുടെ കുതിപ്പ്

2018ല്‍ ഇന്ത്യയുടെ കുതിപ്പ്

ഈ ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണ് ക്രിക്കറ്റില്‍ ഏറ്റവും നേട്ടങ്ങളുണ്ടാക്കിയ ടീമുകളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോട് കൂടിയാണ് ഇന്ത്യ 2018നെ വരവേറ്റത്. മൂന്ന് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-2ന് കൈവിട്ടെങ്കിലും ഏകദിനങ്ങളിലും ടി20യിലും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ വെന്നിക്കൊടി നാട്ടുകയായിരുന്നു. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ ടി20 പരമ്പരയും 2-1ന് വരുതിയിലാക്കുകയായിരുന്നു.

പിന്നീട് നടന്ന ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യ കിരീടം ചൂടി. ഏക ടെസ്റ്റ് മല്‍സരത്തിനായി അഫ്ഗാന്‍ ഇന്ത്യയിലെത്തിയപ്പോഴും ഇന്ത്യ ഇന്നിങ്‌സ് വിജയം കൊയ്തു. നീണ്ട ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി അയര്‍ലാന്‍ഡിനെതിരേ ടി20 പരമ്പരയും ഇന്ത്യ 2-0ന് തൂത്തുവാരി. ഇംഗ്ലണ്ടിനെതിരേ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയെങ്കിലും ഏകദിന, ടെസ്റ്റ് പരമ്പരകള്‍ കോലിപ്പടയ്ക്ക് അടിയറവ് പറയേണ്ടിവന്നു. എങ്കിലും ഇംഗ്ലീഷ് മണ്ണില്‍ മികച്ച പോരാട്ടമാണ് കോലിക്കു കീഴില്‍ ഇന്ത്യ കാഴ്ചവച്ചത്. പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നിവര്‍ മാറ്റുരച്ച ഏഷ്യാ കപ്പില്‍ കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയും സംഘവും കിരീടം ഇന്ത്യയുടെ സെല്‍ഫിലെത്തിച്ചു. ഫൈനലില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. പിന്നീട് വിന്‍ഡീസിനെതിരേയായിരുന്നു ഇന്ത്യയുടെ ഊഴം. വിന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ സ്വന്തമാക്കി ഇന്ത്യ വീണ്ടും കരുത്ത് തെളിയിച്ചു.

ഓസ്‌ട്രേലിയയുടെ കിതപ്പ്

ഓസ്‌ട്രേലിയയുടെ കിതപ്പ്

ഓസീസ് ക്രിക്കറ്റിന് എല്ലാം കൊണ്ടും മോശം വര്‍ഷമാണിത്. സ്റ്റാര്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റേയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറിന്റേയും വിവാദ പന്ത് ചുരുണ്ടല്‍ വിലക്ക് മുതല്‍ വിദേശത്തും നാട്ടിലും തുടര്‍ തോല്‍വികളുമായി നാണംകെട്ടിരിക്കുകയാണ് ഓസീസ്. ആഷസില്‍ ബദ്ധവൈരികളായ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയാണ് ഓസീസ് 2018നെ വരവേറ്റത്. എന്നാല്‍, ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് ഓസീസിനോട് കണക്കു ചോദിക്കുന്നതാണ് പിന്നീട് കണ്ടത്. ഓസീസിനെ അവരുടെ നാട്ടില്‍ വച്ച് 1-4ന് ഇംഗ്ലണ്ട് പകരം ചോദിച്ചു.

തൊട്ടുപിന്നാലെ നാട്ടില്‍ നടന്ന ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകളുള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ഓസീസിനെ നാണക്കേടിലാക്കുന്ന നാടകീയ സംഭവങ്ങളാണ് ദക്ഷിണാഫ്രിക്കയില്‍ കാത്തിരുന്നത്. പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് ഓസീസ് ക്രിക്കറ്റിന്റെ അവിഭാജ്യ താരങ്ങളായ സ്മിത്തും വാര്‍ണറും വിലക്കിന്റെ കെണിയില്‍ കുടുങ്ങിയതും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-2ന് കലാശിക്കുകയും ചെയ്തു. പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടനവും കംഗാരുക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്. ഓസീസിനെതിരായ ഏകദിന പരമ്പര 0-5ന് തൂത്തുവാരിയ ഇംഗ്ലണ്ട് ഏക ടി20യിലും വിജയക്കൊടി നാട്ടി.

ആതിഥേയരായ സിംബാബ്‌വെ, പാകിസ്താന്‍ ടീമുകളുള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20യിലും ഓസീസിന്റെ സ്ഥിതി മറിച്ചായിരുന്നില്ല. പാകിസ്താന് മുന്നില്‍ കിരീടം അടിയറവ് പറഞ്ഞ ഓസീസ് യുഎഇയില്‍ വീണ്ടും പാകിസ്താനുമായി കൊമ്പുകോര്‍ത്തു. യുഎഇയില്‍ പാകിസ്താനു മുന്നില്‍ ഓസീസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാനായത്. ടെസ്റ്റ്, ടി20 പരമ്പരകള്‍ പാകിസ്താന്‍ അനായാസം സ്വന്തമാക്കുകയായിരുന്നു. ഇതിനിടെ യുഎഇയ്‌ക്കെതിരേ ഏക ടി20യില്‍ വിജയിച്ച് ഓസീസ് യുഎഇ പര്യടനത്തില്‍ ഒരു വിജയം തങ്ങളുടെ പേരില്‍ ചേര്‍ത്തു.

ഇന്ത്യക്കെതിരായ പരമ്പരകള്‍ക്കു മുന്നോടിയായുള്ള അവസാന തയ്യാറെടുപ്പ് പരമ്പരയായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ളത്. എന്നാല്‍, നാട്ടിലും ഓസീസിന് രക്ഷയുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിനവും, ഏക ടി20 പരമ്പരയും കംഗാരുപ്പടയ്ക്ക് അടിയറവ്‌വയ്‌ക്കേണ്ടിവന്നു.

അവസാനമായി നേര്‍ക്കുനേര്‍

അവസാനമായി നേര്‍ക്കുനേര്‍

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും ഓസീസും അവസാനമായി ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ ഏറ്റുമുട്ടിയത്. ഇന്ത്യയിലായിരുന്നു മല്‍സരം. ടെസ്റ്റ് പരമ്പര 2-1നും ഏകദിന പരമ്പര 4-1നും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ടി20 പരമ്പര 1-1ന് കലാശിക്കുകയായിരുന്നു.

ഓസീസ് മണ്ണില്‍ ഇന്ത്യ

ഓസീസ് മണ്ണില്‍ ഇന്ത്യ

2014 ഡിസംബറിലാണ് ഇന്ത്യ ഓസീസ് മണ്ണില്‍ അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്. ടെസ്റ്റ് പരമ്പര 0-2ന് ഓസീസ് സ്വന്തമാക്കുകയും ചെയ്തു. 2016ല്‍ ഏകദിന, ടി20 പരമ്പരകള്‍ക്കായി ഇന്ത്യ വീണ്ടും ഓസീസിലെത്തി. ഏകദിന പരമ്പര 4-1ന് കൈവിട്ടെങ്കിലും ടി20യില്‍ 0-3ന് ഇന്ത്യ പരമ്പര തൂത്തുവാരി ഓസീസിന് തിരിച്ചടി നല്‍കി. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ ഇത്തവണ ഓസീസ് മണ്ണില്‍ പുതിയ ചരിത്രം കുറിക്കാം എന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന ഈ സുവര്‍ണാവസരം മുന്‍ ഇതിഹാസ താരങ്ങള്‍ കോലിയെയും സംഘത്തെയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മല്‍സര ഫിക്‌സ്ചര്‍

മല്‍സര ഫിക്‌സ്ചര്‍

നവംബര്‍ 21 ഒന്നാം ടി20 ബ്രിസ്ബണ്‍

നവംബര്‍ 23 രണ്ടാം ടി20 മെല്‍ബണ്‍

നവംബര്‍ 25 മൂന്നാം ടി20 സിഡ്‌നി

ഡിസംബര്‍ 6 ഒന്നാം ടെസ്റ്റ് അഡ്‌ലെയ്ഡ്

ഡിസംബര്‍ 14 രണ്ടാം ടെസ്റ്റ് പെര്‍ത്ത്

ഡിസംബര്‍ 26 മൂന്നാം ടെസ്റ്റ് മെല്‍ബണ്‍

ജനുവരി 03-2019 നാലാം ടെസ്റ്റ് സിഡ്‌നി

ജനുവരി 12 ഒന്നാം ഏകദിനം സിഡ്‌നി

ജനുവരി 15 രണ്ടാം ഏകദിനം അഡ്‌ലെയ്ഡ്

ജനുവരി 18 മൂന്നാം ഏകദിനം മെല്‍ബണ്‍

Story first published: Sunday, November 18, 2018, 15:41 [IST]
Other articles published on Nov 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X