Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നു ലോകകപ്പ്, ടീം ഇന്ത്യക്കു രണ്ടു സന്നാഹങ്ങള്‍... ഒന്ന് കടുപ്പം

ടീം ഇന്ത്യക്കു രണ്ടു സന്നാഹങ്ങള്‍ | Oneindia Malayalam

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ നാലു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് വീണ്ടുമൊരു ലോകകപ്പ് വരികയാണ്. ഇംഗ്ലണ്ടിലാണ് മെയ് അവസാനമാണ് ഐസിസിയുടെ ഏകദിന ലോകകപ്പിന് തുടക്കമാവുന്നത്. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ലോകകപ്പിന് ഇനി നാലു മാസം മാത്രം ശേഷിക്കെ ടീമുകള്‍ അവസാന വട്ട ഒരുക്കത്തിലാണ്.

മുന്‍ ചാംപ്യന്‍മാരും ഇത്തവണ കിരീട ഫേവറിറ്റുകളിലൊന്നുമായ ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെ കാത്തിരിക്കുന്നത്. ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ അങ്കം.

ന്യൂസിലാന്‍ഡും ബംഗ്ലാദേശും എതിരാളികള്‍

ന്യൂസിലാന്‍ഡും ബംഗ്ലാദേശും എതിരാളികള്‍

ഇപ്പോള്‍ ഇന്ത്യ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡുമായും ഏഷ്യയിലെ മികച്ച ടീമുകളിലൊന്നുമായ ബംഗ്ലാദേശുമാണ് സന്നാഹ മല്‍സരത്തില്‍ വിരാട് കോലിയുടെയും സംഘത്തിന്റെയും എതിരാളികള്‍. മെയ് 24നാണ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.
മെയ് 25ന് ഓവലിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സന്നാഹ മല്‍സരം. മൂന്നു ദിവസത്തിനു ശേഷം കാര്‍ഡിഫില്‍ ബംഗ്ലാദേശുമായും ഇന്ത്യ പോരടിക്കും.

15 പേരെയും ഇറക്കാം

15 പേരെയും ഇറക്കാം

ഐസിസിയുടെ മുന്‍ ലോകകപ്പ് സന്നാഹ മല്‍സരങ്ങളുടെ അതേ രീതിയില്‍ തന്നെയാവും ഇത്തവണത്തെയും മല്‍സരങ്ങള്‍. 50 ഓവര്‍ വീതമുള്ള മല്‍സരങ്ങളെ ഐസിസിയുടെ ഏകദിന അംഗീകാരമുണ്ടാവില്ല. മാത്രമല്ല ഒരു ടീമിന് തങ്ങളുടെ സംഘത്തിലെ 15 താരങ്ങളെയും കളിയില്‍ പരീക്ഷിക്കാനും അവസരമുണ്ടായിരിക്കും.

കിടിലന്‍ സന്നാഹങ്ങള്‍

ലോകകപ്പ് പോര് പോലെ തന്നെ ആവേശകരമായ കിടിലന്‍ സന്നാഹ മല്‍സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മെയ് 24ന് നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ പാകിസ്താനുമായും മുന്‍ വിജയികളായ ശ്രീലങ്ക ദക്ഷിണാഫ്രിക്കയുമായും ഏറ്റുമുട്ടും.
മെയ് 25ന് ഓസ്‌ട്രേലിയ ഇംഗ്ലണ്ടുമായും ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസുമായും പാകിസ്താന്‍ ബംഗ്ലാദേശുമായും കൊമ്പുകോര്‍ക്കും. മെയ് 27ന് ഓസ്‌ട്രേലിയ ശ്രീലങ്കയെയും ഇംഗ്ലണ്ട് അഫ്ഗാനിസ്താനെയും വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലാന്‍ഡിനെയും നേരിടും.

Story first published: Friday, February 1, 2019, 11:39 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+