വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലിക്ക് പരിക്ക് സ്ഥിരീകരിച്ചു; ടീമില്‍നിന്നും പുറത്തേക്ക് പോയാല്‍ പകരം പൃഥ്വി ഷാ

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പരിക്കിന്റെ പിടിയിലാണെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കോലിയെ ഒഴിവാക്കിയത് വിവാദമായിരുന്നു. കോലിക്ക് വിശ്രമം നല്‍കിയതാണെന്നാണ് വിശദീകരണമുണ്ടായതെങ്കിലും പരിക്കുമൂലമാണ് മാറിനിന്നതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യാ പര്യടനത്തില്‍ വിരാട് കോലി ഉണ്ടായേക്കില്ലെന്നാണ് സൂചന. കൈക്കുഴയ്ക്ക് പരിക്കേറ്റ കോലിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും വന്നുകഴിഞ്ഞാല്‍ സെലക്ടര്‍മാര്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരിക്കും വെസ്റ്റിന്‍ഡീസിനെതിരായ ടീമിനെ പ്രഖ്യാപിക്കുക.

viratkohli

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് ടീം അംഗങ്ങള്‍ പൂര്‍ണ ശാരീരികക്ഷമത നേടണമെന്നതിനാല്‍ ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും. പേസര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പകരം യുവ ബൗളര്‍മാരെ പരീക്ഷിക്കും. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ഏഷ്യാ കപ്പിലും കളിച്ച ബുംറയ്ക്ക് വിശ്രമം ആവശ്യമാണെന്ന് ബിസിസിഐ വ്യക്തമാക്കി.

അതേസമയം, അശ്വിന്‍ പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ പരാജയപ്പെട്ട ശിഖര്‍ ധവാനെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല. വിരാടിന് പകരം പൃഥ്വി ഷാ ടീമില്‍ ഇടംപിടിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ മായങ്ക് അഗര്‍വാളും വിളികാത്തുനില്‍ക്കുയാണ്. ഒക്ടോബര്‍ നാലു മുതല്‍ 8 വരെ രാജ്‌കോട്ടില്‍ വെച്ചും, 12 മുതല്‍ 16 വരെ ഹൈദരാബാദില്‍ വെച്ചുമാണ് വെസ്റ്റിന്‍ഡീസിനെതിരെ രണ്ടു ടെസ്റ്റുകള്‍ നടക്കുക.

Story first published: Saturday, September 29, 2018, 17:50 [IST]
Other articles published on Sep 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X