നായരുടെ വിക്കറ്റ് നായര്‍ വീഴ്ത്തി, സഞ്ജുവിന് ഫിഫ്റ്റി... മലയാളി ഡാ.. കളി ഇന്ത്യ 86 റണ്‍സിന് ജയിച്ചു!
ണ്‍സ് വില്‍: ഓസ്‌ട്രേലിയ നാഷണല്‍ പെര്‍ഫോമന്‍സ് സ്‌ക്വാഡിനെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ മലയാളി താരങ്ങളുടെ മികവില്‍ ഇന്ത്യ എ ടീമിന് ജയം. കരുണ്‍ നായര്‍, സഞ്ജു സാംസണ്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. 86 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 7 വിക്കറ്റിന് 304 റണ്‍സെടുത്തു. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ് 218 റണ്‍സിന് അവസാനിച്ചു.
Read Also: ജർമനിയുടെ ബി ടീമിനോട് ജയിച്ചതിനാണോ ബ്രസീൽ ഫാൻസ് ഈ തുള്ളുന്നത്.. ട്രോളുകൾ.. മെസ്സിക്കും നെയ്മറിനും ട്രോളുകൾ!
ടോസ് നേടിയ ഓസ്‌ട്രേലിയ നാഷണല്‍ പെര്‍ഫോമന്‍സ് സ്‌ക്വാഡ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സിംബാബ്‌വെയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച കരുണ്‍ നായരും ഫൈസ് ഫൈസലും ചേര്‍ന്നാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. കരുണ്‍ നായര്‍ 72ഉം ശ്രേയാംസ് അയ്യര്‍ 45ഉം ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ 31ഉം കേദാര്‍ ജാദവ് 45ഉം റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ സഞ്ജു സാംസണ്‍ 54 റണ്‍സെടുത്തു. 42 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററായ മറുനാടന്‍ മലയാളി കരുണ്‍ നായരെ ഓസ്‌ട്രേലിയയിലെ മലയാളി താരമായ അര്‍ജുന്‍ നായര്‍ പുറത്താക്കിയത് മത്സരത്തില്‍ രസമായി. നായരുടെ വിക്കറ്റ് നായര്‍ വീഴ്ത്തിയത് കമന്റേറ്റര്‍മാരിലും ചിരിയുണര്‍ത്തി.
Read Also: രാധിക ആപ്തെയുടെനഗ്‌നവീഡിയോ വാട്സ് ആപ്പില്‍ വൈറല്‍, ഇത്തവണ നടി എന്ത് പറയും?
305 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍ കാര്‍ട്ട്‌റൈറ്റ്, വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാന്‍ ഹീസ്ലെറ്റ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കാര്‍ട്ട്‌റൈറ്റ് 65ഉം ഹീസ്ലെറ്റ് 60ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഉനദ്കത്ത്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ മൂന്ന് വീതവും ചാഹല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications