Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ഏകദിനം: ഇന്ത്യ ന്യൂസിലാന്‍ഡിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു

ധര്‍മശാല: വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ 85 റണ്‍സിന്റെയും അരങ്ങേറ്റ മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയുടെയും മാസ്മരിക പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആറു വിക്കറ്റ് ജയം സ്വന്തമാക്കി.

ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 43.5 ഓവറില്‍ 190 എന്ന സ്‌കോറില്‍ കീവിസിനെ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരക്കായി. 98 ബോളില്‍ നിന്നും 79 റണ്‍സ് നേടി പുറത്താകാതെ നിന്ന ടോം ലാതമിനും 55 റണ്‍സ് നേടിയ ടിം സൗതിയ്ക്കും മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നില്‍ക്കാനായത്. ഇന്ത്യയ്ക്കുവേണ്ടി പാണ്ഡ്യയെ കൂടാതെ അമിത് മിശ്രയും മൂന്നു വിക്കറ്റ് നേടി. ഉമേഷ് യാദവ്, കേദാര്‍ യാദവ് എന്നിവര്‍ ബാക്കിയുള്ള വിക്കറ്റുകള്‍ പങ്കുവെച്ചു.

India-New Zealand

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. പതിനാല് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം വീണത്. ടീം ടോട്ടല്‍ 62ല്‍ എത്തി നില്‍ക്കെ 33 റണ്‍സെടുത്ത രഹാനെയും പവലിയനിലേക്ക് മടങ്ങി. മനിഷ് പാണ്ഡെ 17ഉം നായകന്‍ ധോണി 21ഉം റണ്‍സെടുത്തു. 10 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കേദാര്‍ യാദവിനൊപ്പം ചേര്‍ന്നാണ് കോഹ് ലി ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.

അരങ്ങേറ്റ മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യയാണ് മാന്‍ ഓഫ് ദി മാച്ച്. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയ്ക്ക് 1-0ന്റെ ലീഡായി. അടുത്ത മത്സരം ഒക്ടോബര്‍ 20ന് ദില്ലിയിലാണ്.

Story first published: Sunday, October 16, 2016, 20:26 [IST]
Other articles published on Oct 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+