Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ പര്യടനത്തില്‍ നിന്നും ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറി, കാരണം ഇന്ത്യയെന്ന് പാക് മന്ത്രി

ഇസ്‌ലാമബാദ്: പാകിസ്താന്‍ പര്യടനത്തില്‍ നിന്നും ശ്രീലങ്കന്‍ താരങ്ങള്‍ പിന്‍മാറാന്‍ കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാക് മന്ത്രി. പാകിസ്താനെതിരെ പരമ്പര കളിക്കുന്നതില്‍ നിന്നും ശ്രീലങ്കന്‍ താരങ്ങളെ ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന് പാകിസ്താന്റെ ശാസ്ത്ര - സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി ഇന്ന് ആരോപിച്ചു.

ഇന്ത്യ ഭീഷണിപ്പെടുത്തി

'പാക് മണ്ണില്‍ പരമ്പര കളിക്കാന്‍ ചെന്നാല്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കരാര്‍ നഷ്ടപ്പെടുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായാണ് അറിവ്. കായിക രംഗം മുതല്‍ ബഹിരാകാശത്തു വരെ ഇന്ത്യ യുദ്ധതാത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ഇത്തരമൊരു സമീപനം അംഗീകരിക്കാനാവില്ല', പാക് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

നടക്കാനിരിക്കുന്ന പാക് പര്യടനത്തില്‍ നിന്നും പത്തു താരങ്ങള്‍ പിന്മാറിയെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സുരക്ഷാ ആശങ്ക

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഏകദിന നായകന്‍ ദിമുത് കരുണരത്‌നെ, ട്വന്റി-20 നായകന്‍ ലസിത് മലിംഗ ഉള്‍പ്പെടെ പത്തു താരങ്ങള്‍ പാക് പര്യടനത്തില്‍ നിന്നും പിന്മാറിയത്. 2009 മാര്‍ച്ചില്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേരെ ആയുധധാരികള്‍ വെടിയുതിര്‍ത്ത സംഭവം മുന്‍നിര്‍ത്തിയാണ് താരങ്ങളുടെ തീരുമാനം. പാക് പര്യടനത്തില്‍ പങ്കെടുക്കാന്‍ താരങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കയുടെ പാക് പര്യടനം

ഇതേസമയം, മുന്‍നിര താരങ്ങള്‍ പിന്മാറിയാലും പാകിസ്താന്‍ - ശ്രീലങ്ക പര്യടനം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്നറിയിച്ചു.മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി-20 മത്സരങ്ങളുമാണ് ശ്രീലങ്കയുടെ പാക് പര്യടനത്തിലുള്ളത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്‍പതു വരെയാണ് പാകിസ്താന്‍ - ശ്രീലങ്ക പരമ്പര.

അക്കാര്യം മാത്രം ഇനിയും പറയരുത്.. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് അപേക്ഷിച്ച് ഷക്കീബ്

പിന്മാറിയവർ

നിരോഷന്‍ ദിക്ക്‌വെല, കുശാല്‍ ജനിത് പെരേര, ധനഞ്ജയ ഡി സില്‍വ, തിസാര പെരേര, അഖില ധനഞ്ജയ, ലസിത് മലിംഗ, ആഞ്ചലോ മാത്യൂസ്, സുരംഗ ലക്മല്‍, ദിനേശ് ചന്തിമല്‍, ദിമുത് കരുണരത്‌നെ എന്നിവരാണ് പാക് പര്യടനത്തില്‍ നിന്നും പിന്മാറിയ ശ്രീലങ്കന്‍ താരങ്ങള്‍. കുശാല്‍ മെന്‍ഡിസും പാക് പര്യടനത്തില്‍ നിന്നും പിന്മാറുമെന്ന് അറിയിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്കിടെ പരുക്കേറ്റതിനെ തുടര്‍ന്നാണിത്.

Story first published: Tuesday, September 10, 2019, 18:43 [IST]
Other articles published on Sep 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+