Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10 വിക്കറ്റ് തോല്‍വി; ഈ സിംബാബ്‌വെ ഒന്നും ഇന്ത്യയ്ക്ക് ഒരു ഇരയേ അല്ല!

ഹരാരെ: ഇന്ത്യയുടെ രണ്ടാം നിര ടീമിനെ കണ്ട് സിംബാബ്‌വെ ആരാധകര്‍ എന്തെങ്കിലും പ്രതീക്ഷിച്ചെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്തെങ്കിലും കുറ്റം പറയുന്നെങ്കില്‍ അത് പറയേണ്ടത് സിംബാബ്‌വെ കളിക്കാരെയാണ്. അരങ്ങേറ്റം പോലും കഴിഞ്ഞിട്ടില്ലാത്ത താരങ്ങളെ വെച്ചാണ് എം എസ് ധോണി പരമ്പര തൂത്തുവാരിയത്. സിംബാബ്‌വെയ്ക്കാകട്ടെ താരതമ്യേന മികച്ച ടീമും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യങ്ങളും ഉണ്ടായിട്ടും ഒന്ന് പൊരുതാന്‍ പോലും സാധിച്ചില്ല.

മൂന്നാം ഏകദിനത്തില്‍ 10 വിക്കറ്റിനാണ് സിംബാബ്‌വെ ഇന്ത്യയോട് തോറ്റത്. ഒന്നാം ഏകദിനത്തില്‍ 9 വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ 9 വിക്കറ്റിനും തോറ്റ അവര്‍ക്ക് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ഒന്ന് പരീക്ഷിക്കാന്‍ പോലും സാധിച്ചില്ല. പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റു. രണ്ട് കളിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന സിംബാബ്‌വെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

india

ഒരൊറ്റ മത്സരത്തില്‍ പോലും 200 തികയ്ക്കാന്‍ അവര്‍ക്ക് പറ്റിയില്ല. മൂന്നാം ഏകദിനത്തിലായിരുന്നു ഏറ്റവും ദയനീയ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 123 റണ്‍സ് വരെ മാത്രമേ എത്തിയുള്ളൂ. ഒരൊറ്റ ബാറ്റ്‌സ്മാന് പോലും 50 കടക്കാന്‍ പറ്റിയില്ല. 38 റണ്‍സെടുത്ത സിബാന്ദ, 27 റണ്‍സെടുത്ത ചിബാബ എന്നിവരാണ് സിംബാബ്‌വെയെ 100 കടത്തിയത്. ഭുമ്ര 4 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഇന്ത്യ ലക്ഷ്യത്തിലെത്തി. ആദ്യ പരമ്പര കളിക്കുന്ന രാഹുലും ആദ്യ മത്സരം കളിക്കുന്ന ഫൈസലും അര്‍ധസെഞ്ചുറികളോടെ പുറത്താകാതെ നിന്നു. രാഹുലാണ് മാന്‍ ഓഫ് ദ മാച്ച്. ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ രാഹുല്‍ മാന്‍ ഓഫ് ദ സീരിസുമായി. ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ 3 ട്വന്റി 20 മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.

Story first published: Thursday, June 16, 2016, 9:35 [IST]
Other articles published on Jun 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+