Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയെ 97 റണ്‍സിന് വീഴ്ത്തി; ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍!

മിര്‍പൂര്‍: കരുത്തരായ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. 97 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റിന് 267 റണ്‍സാണ് അടിച്ചത്. ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ശ്രീലങ്കയെ വെറും 170 റണ്‍സില്‍ ഓളൗട്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 97 റണ്‍സ് ജയവും ഫൈനല്‍ ടിക്കറ്റും.

ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയുടെ തുടക്കം ആശാവഹമായിരുന്നില്ല. തോല്‍വിയറിയാതെ സെമിയിലെത്തിയ ഇന്ത്യ പടിക്കല്‍ കലമുടക്കുമോ എന്ന ആശങ്കയോടെയാണ് ബാറ്റിംഗ് തുടങ്ങിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് ആദ്യം പുറത്തായത്. 14 റണ്‍സ്. തട്ടിയും മുട്ടിയും 25 പന്തില്‍ 7 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇഷന്‍ കിഷാന്‍ കൂടി പുറത്താകുമ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ വെറും 27 റണ്‍സ്.

sarfarazkhan

എന്നാല്‍ 96 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടോടെ സര്‍ഫ്രാസ് ഖാനും അന്‍മോല്‍പ്രീത് സിംഗും ഇന്ത്യയെ രക്ഷിച്ചു. 71 പന്തിലായിരുന്നു സര്‍ഫ്രാസിന്റെ 59 റണ്‍സ്. സിംഗ് 92 പന്തില്‍ 72 റണ്‍സടിച്ചു. അര്‍മാന്‍ ജാഫര്‍, ദാഗര്‍, ലോമ്രോര്‍ എന്നിവരുടെ സംഭാവന കൂടിയായതോടെ ഇന്ത്യ സുരക്ഷിതമായ 267 റണ്‍സിലെത്തി. ശ്രീലങ്കയ്ക്ക് വേണ്ടി ഫെര്‍ണാണ്ടോ 4 വിക്കറ്റ് വീഴ്ത്തി.

268 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെയും ഇന്ത്യ വെറുതെ വിട്ടില്ല. സ്‌കോര്‍ 5 ല്‍ നില്‍ക്കെ ഫെര്‍ണാണ്ടോ പുറത്ത്. 13 ല്‍ ബന്ദാര, 42ല്‍ അസലങ്ക എന്നിവരെ കൂടി വീഴ്ത്തി ഇന്ത്യ തുടക്കത്തിലേ കളിയില്‍ പിടിമുറുക്കി. 39 റണ്‍സെടുത്ത മെന്‍ഡിസും 38 റണ്‍സെടുത്ത അശാനും മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ പറ്റിയത്. 42.4 ഓവറില്‍ 170 ന് ശ്രീലങ്കയുടെ ചെറുത്തുനില്‍പ് അവസാനിച്ചു. അന്‍മോല്‍പ്രീത് സിംഗാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Tuesday, February 9, 2016, 15:52 [IST]
Other articles published on Feb 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+