ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍
മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ഏഴാമത്തെ വിജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്തുകൊണ്ടായിരുന്നു ചാംപ്യന്മാരുടെ പടയോട്ടം.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ഫീല്‍ഡിങിനയച്ചു. രോഹിത് ശര്‍മയുടെ 137 റണ്‍സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് അടിച്ചെടുത്തു. 65 റണ്‍സെടുത്ത സുരേഷ് റെയ്‌നയും 30 റണ്‍സെടുത്ത ശിഖര്‍ ധവാനും 23 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയും ശര്‍മയ്ക്ക് മികച്ച പിന്തുണ നല്‍കി.

ബംഗ്ലാദേശിന് കൃത്യതയോടെയുള്ള ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 45 ഓവറില്‍ 193 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാ താരങ്ങളെല്ലാം പവലിയനില്‍ മടങ്ങിയെത്തിയിരുന്നു. ഒമ്പതോവറില്‍ ഒരു മേഡിനടക്കം 31 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തതോടെ കളി വേഗം തീര്‍ന്നു. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദി മാച്ച്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications