കോലി ക്യാപ്റ്റന്‍: ശ്രീലങ്കയിലേക്ക് സഞ്ജുവില്ല, സാഹയും ഹര്‍ഭജനും ടീമില്‍
മുംബൈ: മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കാനായില്ല. വൃദ്ധിമാന്‍ സാഹയാണ് ടീമിലെ സ്‌പെഷലിസ്റ്റ് കീപ്പര്‍. അടുത്തിടെ നടന്ന സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയിരുന്നു. എം എസ് ധോണി വിരമിച്ച ഒഴിവില്‍ സഞ്ജു ടീമിലെത്തും എന്ന് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ സാഹയുടെ പരിചയസമ്പത്തും ബാറ്റിംഗ് മികവും സെലക്ടര്‍മാര്‍ പരിഗണിക്കുകയായിരുന്നു.
സിംബാബ്‌വെ പര്യടനത്തിന് ഇന്ത്യ രണ്ടാം നിര ടീമിനെയാണ് അയച്ചത്. എന്നാല്‍ ശ്രീലങ്കയില്‍ കളി മാറും. വിരാട് കോലിയാകും ടീമിനെ നയിക്കുക. ആഗസ്ത് 12 മുതലാണ് ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ കളിക്കുക. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടീല്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ ടീമിനെ പ്രഖ്യാപിച്ചത്. ടീമിന്റെ പ്രത്യേകതകള്‍ കാണൂ

സഞ്ജു നിരാശപ്പെടേണ്ട കാര്യമില്ല
വൃദ്ധിമാന്‍ സാഹയായിരിക്കും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള ആദ്യ ചോയ്‌സ് എന്ന കാര്യം നേരത്തെ അറിയാവുന്നതാണ്. സിംബാബ്‌വെയില്‍ അരങ്ങേറ്റ ഇന്നിംഗ്‌സ് കളിച്ച സഞ്ജുവിന് അത്യുജ്വല പ്രകടനം പുറത്തെടുത്ത് ടീമിനെ ജയിപ്പിക്കാനൊന്നും കഴിഞ്ഞതുമില്ല.

കോലി ക്യാപ്റ്റന്‍
ടെസ്റ്റ് ക്യാപ്റ്റനായിരുന്ന എം എസ് ധോണി വിരമിച്ചതിന് ശേഷമുള്ള രണ്ടാമത്തെ പര്യടനമാണ് ഇത് ഇന്ത്യന്‍ ടീമിന്. കോലി തന്നെയാണ് ക്യാപ്റ്റന്‍ എന്ന കാര്യം തീരുമാനിക്കാന്‍ സെലക്ടര്‍മാര്‍ക്ക് പ്രയാസപ്പെടാനൊന്നുമില്ല

ജഡേജ ഔട്ട്
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബംഗ്ലാദേശ് പര്യടനമടക്കം സമീപകാലത്തൊന്നും ജഡേജ ഫോമിലെത്തിയിട്ടേയില്ല.

ഭാജി പിടിച്ചുനിന്നു
ബംഗ്ലാദേശ് പര്യടനത്തിനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഹര്‍ഭജന്‍ സിംഗ് ടീമില്‍ ഇടം നിലനിര്‍ത്തി. ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭാജി സിംബാബ്‌വെയിലും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്.

ഫുള്‍ ടീമാണ്
കോലിക്ക് പുറമെ മുരളി വിജയ്, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ തുടങ്ങിയവരും ടീമിലുണ്ട്. പ്രമുഖ കളിക്കാരെയെല്ലാം അണിനിരത്തിയാണ് ഇന്ത്യ ലങ്കയിലേക്ക് പോകുന്നത്.

അമിത് മിശ്ര തിരിച്ചുവന്നു
ഹര്‍ഭജന്‍ സിംഗ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം സ്പിന്നറായി അമിത് മിശ്രയും ടീമിലുണ്ട്. 13 ടെസ്റ്റ് കളിച്ചിട്ടുള്ള മിശ്ര 43 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications