Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ വിജയത്തിനായി കാത്തിരിക്കുകയാണ് ഷെയിന്‍ വാട്‌സണ്‍

ദില്ലി: ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാമില്‍ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയുടെ വിജയത്തിനായി കാത്തിരുന്ന് ഒരു മുന്‍ ഓസ്‌ട്രേലിയന്‍ താരം. ഓള്‍-റൗണ്ടര്‍ ഷെയിന്‍ വാട്‌സണാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ വിജയം പ്രവചിച്ച് രംഗത്ത് വന്നിരിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ വിജയിച്ചില്ലെങ്കില്‍ മാത്രമാണ് താന്‍ അത്ഭുതപ്പെടുകയെന്ന് വാട്‌സണ്‍ വ്യക്തമാക്കി.

shane watson

ഇന്ത്യക്ക് മത്സരത്തിനുള്ള അവസാന ഇലവനെ തെരഞ്ഞെടുക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ വാട്‌സണ്‍ ചൂണ്ടിക്കാണിക്കുന്നു. ഓസ്‌ട്രേലിയയ്ക്കും, ഇംഗ്ലണ്ടിനും ഒന്നുമില്ലാത്ത താരസമ്പത്താണ് ഇതിന് കാരണം. 'ഇംഗ്ലണ്ട് ഏകദിനങ്ങളില്‍ മികച്ച് നില്‍ക്കുന്നുവെങ്കിലും ടെസ്റ്റില്‍ അത്ര നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നില്ല. വിരാട് കോലിക്കും, സംഘത്തിനും ഇതൊരു മികച്ച ടെസ്റ്റായിരിക്കും. ഇന്ത്യ വിജയിച്ചില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ. ഇംഗ്ലണ്ടില്‍ നന്നായി കളിക്കാനുള്ള മികവും, ടെക്‌നിക്കും അവര്‍ക്കുണ്ട്. അത് കൊണ്ട് ഇന്ത്യ വിജയിച്ചില്ലെങ്കില്‍ അത്ഭുതപ്പെടും', വാട്‌സണ്‍ വ്യക്തമാക്കി.

ഇന്ത്യക്ക് അനുകൂലമായ കാറ്റാണ് ഇപ്പോഴുള്ളത്. മികവേറിയ ആളുകള്‍ അവര്‍ക്കുണ്ട്, സെലക്ഷനില്‍ ഈ മികവ് കാണാം. ധവാന്‍, പൂജാര, മുരളി വിജയ്, കെഎല്‍ രാഹുല്‍ എന്നിവരെ ഒരുമിച്ച് ടീമിലെടുക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടും. ഇംഗ്ലണ്ടിനും, ഓസ്‌ട്രേലിയയ്ക്കും ഇങ്ങനൊരു പ്രശ്‌നമില്ല. ദീര്‍ഘകാലം വിജയശ്രേണിയില്‍ തുടരുന്ന ടീമുകള്‍ക്ക് ഈ പ്രശ്‌നമുണ്ടാകും, 37-കാരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫോം ഇതില്‍ സുപ്രധാനമാകുമെന്നും വാട്‌സണ്‍ കരുതുന്നു.

2014 പര്യടനത്തില്‍ കോലി മികച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നതാണ് പോരായ്മയായി എല്ലാവരും ചൂണ്ടിക്കാണിക്കുന്ന കാര്യം. എന്നാല്‍ ആ മോശം അനുഭവത്തില്‍ നിന്നും വിരാട് നല്ലൊരു പാഠം ഉള്‍ക്കൊണ്ടിരിക്കുമെന്ന് ഉറപ്പാണെന്ന് വാട്‌സണ്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ പിച്ചില്‍ തങ്ങളുടെ ഫാസ്റ്റ് ബൗളര്‍മാരെ വിരാട് നേരിട്ട രീതി കണ്ട അനുഭവമാണ് തന്നെക്കൊണ്ട് ഇത് പറയിക്കുന്നതെന്നും ഷെയിന്‍ വാട്‌സണ്‍ വ്യക്തമാക്കി.

Story first published: Wednesday, August 1, 2018, 16:41 [IST]
Other articles published on Aug 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+