Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ ധോണി വീണ്ടും ഇന്ത്യന്‍ ടീമിലെത്തി... റെയ്‌ന, യുവരാജ്, ഹര്‍ഭജന്‍ പുറത്ത്!

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരെ യു എസ് എയില്‍ വെച്ച് നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ച് വീട്ടില്‍ ഇരിക്കുന്ന എം എസ് ധോണി ചെറിയ ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ധോണി തന്നെയാണ് ടീമിനെ നയിക്കുന്നതും. ആഗസ്ത് 27, 28 എന്നീ ദിവസങ്ങളിലാണ് മത്സരങ്ങള്‍. ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ടീം യു എസ് എയില്‍ ട്വന്റി 20 ക്രിക്കറ്റ് കൡക്കുന്നത്.

Read Also: മെസ്സി തിരിച്ചുവന്നു.. പിന്‍ഭാഗം മുഴുവന്‍ തുറന്നുകാട്ടി ബ്രസീലിന്റെ നിതംബറാണി.. ഞെട്ടിക്കുന്ന ചിത്രം!

സീനിയര്‍ താരങ്ങളായ യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മധ്യനിര ബാറ്റ്‌സ്മാനും ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റുമായ സുരേഷ് റെയ്‌നയെ ഒഴിവാക്കിയതാണ് ഇതില്‍ ഏറ്റവും അപ്രതീക്ഷിതമായ നീക്കം. റെയ്‌നയും യുവരാജ് സിംഗും ദുലീപ് ട്രോഫി ടീമുകളുടെ ക്യാപ്റ്റന്മാരാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി ഹര്‍ഭജന്‍ ദുലീപ് ട്രോഫി ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

teamindia

സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീം പര്യടനം നടത്തിയപ്പോള്‍ വിശ്രമത്തിലായിരുന്ന പ്രമുഖ താരങ്ങളെല്ലാം ട്വന്റി 20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, രവി ചന്ദ്രന്‍ അശ്വിന്‍, അമിത് മിശ്ര എന്നിവരെല്ലാം ടീമിലുണ്ട്. യുവതാരങ്ങളായ കെ എല്‍ രാഹുലും ജസ്പ്രീത് ഭുമ്രയും ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും ടീമില്‍ ഇടം നിലനിര്‍ത്തി.

Story first published: Saturday, August 13, 2016, 10:15 [IST]
Other articles published on Aug 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+