Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ബംഗ്ലാദേശ്: സഞ്ജുവിന് വിളിയെത്തി, കോലിക്ക് വിശ്രമം — ടെസ്റ്റ്, ട്വന്റി-20 സ്‌ക്വാഡ് ഇങ്ങനെ

Sanju Samson Recalled To Team India For Bangladesh Series | Oneindia Malayalam

മുംബൈ: ബംഗ്ലാദേശിനെതിരെ ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോലിയെ കൂടാതെയാണ് ഇന്ത്യന്‍ ടീം ബംഗ്ലാദേശിനെതിരെ ട്വന്റി-20 കളിക്കുക. കോലിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ സംഘത്തെ നയിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണിനെയും ട്വന്റി-20 പരമ്പരയ്ക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചു. എന്നാല്‍ ടീമില്‍ റിഷഭ് പന്തുതന്നെയാണ് ഒന്നാം വിക്കറ്റു കീപ്പര്‍.

സഞ്ജു സാംസൺ

വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദൂബെ, ശ്രാദ്ധുൽ താക്കൂര്‍ തുടങ്ങിയ യുവതാരങ്ങള്‍ക്കും ഇക്കുറി അവസരം ലഭിച്ചിട്ടുണ്ട്. നവംബര്‍ മൂന്നിന് ദില്ലിയില്‍ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ ട്വന്റി-20 നടക്കുക. നവംബര്‍ ഏഴിന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം രണ്ടാം മത്സരത്തിന് വേദിയാവും. നവംബര്‍ പത്തിനാണ് പരമ്പരയിലെ അവസാന മത്സരം. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം ഇന്ത്യ – ബംഗ്ലാദേശ് മൂന്നാം ട്വന്റി-20 മത്സരത്തിന് കളമൊരുങ്ങും.

വിരാട് കോലി

ട്വന്റി-20 പരമ്പരയില്‍ നിന്നു വിട്ടുനില്‍ക്കുമെങ്കിലും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി നായകനായി തിരിച്ചെത്തുമെന്ന് സെലക്ടര്‍മാര്‍ വ്യാഴാഴ്ച്ച വ്യക്തമാക്കി. ടെസ്റ്റ് സ്‌ക്വാഡിലും യുവതാരം റിഷഭ് പന്തുണ്ട്. എന്നാല്‍ വൃദ്ധിമാന്‍ സാഹയാണ് ഒന്നാം വിക്കറ്റ് കീപ്പര്‍. ഹനുമാ വിഹാരി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടംകണ്ടെത്തി. രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ഇന്‍ഡോറിലും രണ്ടാം ടെസ്റ്റ് ഈഡന്‍ ഗാര്‍ഡന്‍സിലും നടക്കും.

ടെസ്റ്റ് ടീം

ഇന്ത്യ ട്വന്റി-20 സ്‌ക്വാഡ്:

രോഹിത് ശര്‍മ്മ (നായകന്‍), ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശ്രാദ്ധുല്‍ താക്കൂര്‍.

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്:

വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്യ രഹാനെ, ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്.

ബംഗ്ലാദേശ് ട്വന്റി-20 സ്‌ക്വാഡ്:

ഷാക്കിബ് അല്‍ ഹസന്‍ (നായകന്‍), തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, നയീം ഷെയ്ഖ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മഹമ്മദുള്ള റിയാദ്, ആതിഫ് ഹൊസൈന്‍, മുസാദെക് ഹൊസൈന്‍, അമിനുല്‍ ഇസ്‌ലാം ബിപ്ലബ്, അറാഫാത്ത് സണ്ണി, മുഹമ്മദ് സെയ്ഫുദീന്‍, അല്‍ അമീന്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹീം, ഷഫിയുള്‍ ഇസ്‌ലാം.

Story first published: Thursday, October 24, 2019, 17:20 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+