വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുട്ടിക്രിക്കറ്റില്‍ ഇന്ത്യ നിറംകെടുന്നോ? ഈ നാലു പേരുണ്ടെങ്കില്‍ ജയിക്കുമെന്ന് ഡീന്‍ ജോണ്‍സ്

മുംബൈ: ദില്ലിയിലെ തോല്‍വിക്ക് രാജ്‌കോട്ടില്‍ പകരം വീട്ടാനാണ് ഇന്ത്യയുടെ പുറപ്പാട്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യയെ നിസാരമായാണ് ബംഗ്ലാദേശ് ഒതുക്കിയത്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സംഘം സ്വപ്‌നത്തില്‍ പോലും കരുതിയില്ല തോല്‍ക്കുമെന്ന്. വിരാട് കോലിയും ജസ്പ്രിത് ബുംറയുമില്ലെങ്കില്‍ ടീം ഇന്ത്യ ദുര്‍ബലമാവുമോ? ആരാധകര്‍ക്കിടയില്‍ വാദപ്രതിവാദങ്ങള്‍ ശക്തം. എന്തായാലും ആദ്യ ട്വന്റി-20 -യിലെ നാണക്കേട് എങ്ങനെയും മായ്ച്ചുകളയണം. ഇതിന് അടുത്ത രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയേ തീരൂ.

രണ്ടാം ട്വന്റി-20

ഇന്ത്യന്‍ ക്യാംപില്‍ രവി ശാസ്ത്രിയും രോഹിത് ശര്‍മ്മയും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്.കഴിഞ്ഞതവണ ഫീല്‍ഡില്‍ സംഭവിച്ചതുപോലുള്ള പിഴവുകള്‍ ഒരുകാരണവശാലും ആവര്‍ത്തിക്കരുതെന്ന താക്കീത് ഇന്ത്യന്‍ താരങ്ങള്‍ക്ക് കിട്ടിക്കാണും. ഡിആര്‍എസ് തീരുമാനങ്ങളില്‍ രോഹിത് ശര്‍മ്മയും റിഷഭ് പന്തും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രണ്ടാം ട്വന്റി-20 മത്സരത്തിനായി ഇരു ടീമുകളും ഒരുങ്ങവെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് ആതിഥേയര്‍ക്ക് ജയിക്കാനുള്ള ഉപായവുമായി രംഗത്തുവന്നിരിക്കുകയാണ്.

ചേരുവകൾ

ഒരു ലോകോത്തര സ്പിന്നര്‍, ഒരു ഫാസ്റ്റ് ബൗളര്‍, പിന്നെ മൂന്നു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ --- ഈ ചേരുവകളുണ്ടെങ്കില്‍ ട്വന്റി-20 -യില്‍ ഇന്ത്യയ്ക്ക് സുഖമായി ജയിക്കാമെന്ന് ഡീന്‍ ജോണ്‍സ് പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയോടെ ഈ റോളുകള്‍ക്ക് പറ്റിയ താരങ്ങളെ ടീം ഇന്ത്യ കണ്ടെത്തുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡീന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടു.

ബൂംറ നിർണായകം

ട്വന്റി-20 -യില്‍ മൂന്നു പ്രധാന ഘടകങ്ങളാണ് ടീമിന് വേണ്ടത്. ഡെത്ത് ഓവറുകള്‍ എറിയാന്‍ കഴിവുള്ള ബൗളറാണ് ആദ്യത്തെ ഘടകം. ഇന്ത്യയുടെ കാര്യത്തില്‍ ഡെത്തു ഓവറുകള്‍ക്കായി ബൂംറയുണ്ട്. പക്ഷെ ബൂംറയെ പിന്തുണയ്ക്കുന്ന മറ്റൊരു ഫാസ്റ്റ് ബൗളര്‍ കൂടി ടീമില്‍ വേണം. ദീപക് ചഹാറോ ഖലീല്‍ അഹമ്മദോ --- ഈ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? വൈകാതെ അറിയാം, ഡീന്‍ ജോണ്‍സ് വ്യക്തമാക്കി.

ശിവം ദൂബെയ്ക്ക് അവസരം

ആദ്യ ആറ് ഓവറുകളില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിയുന്ന മൂന്നു വെടിക്കെട്ടു ബാറ്റ്‌സ്മാന്മാര്‍ ടീമില്‍ നിര്‍ണായക സ്വാധീനമാവും. നിലവില്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഈ ചുമതല ഭംഗിയായി നിറവേറ്റുന്നുണ്ട്. മൂന്നാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെക്കാള്‍ മികച്ചൊരു ഓള്‍റൗണ്ടറെ ഇന്ത്യയ്ക്ക് കിട്ടാനില്ല. പക്ഷെ പാണ്ഡ്യ വിശ്രമത്തിലായതിനാല്‍ ശിവം ദൂബെയ്ക്ക് ഈ അവസരം വിനിയോഗിക്കാം, ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടി.

വൈകാതെ ഉത്തരം കിട്ടും

പന്തിനെ രണ്ടു ദിശയിലേക്കും കറക്കാന്‍ കഴിയുന്ന സ്പിന്നറാണ് ടീമിലെ മറ്റൊരു നിര്‍ണായക തൂണ്‍. യുസ്‌വേന്ദ്ര ചാഹലിന് ഈ ഉത്തരവാദിത്വം ഏറ്റെടുക്കാനാവുമോ? എന്തായാലും അടുത്ത രണ്ടു മൂന്നു ട്വന്റി-20 പരമ്പരകളോടെ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടുമെന്ന് ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു.

പുറത്തിരുത്താന്‍ എന്തിനിത്ര തിടുക്കം, റിഷഭ് പന്തിനെ പിന്തുണച്ച് യുവരാജ് സിങ്

പ്രചാരം കൂടും

പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ചുള്ള കൗതുകവും മുന്‍ ഓസ്‌ട്രേലിയന്‍ താരം മറച്ചുവെയ്ക്കുന്നില്ല. ടെസ്റ്റിന്റെ പ്രചാരം വര്‍ധിപ്പിക്കന്‍ ഡേ/നൈറ്റ് രീതിക്ക് കഴിയുമെന്ന് ഡീന്‍ ജോണ്‍സ് ഉറച്ചു വിശ്വസിക്കുന്നു. നിലവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ക്രിക്കറ്റ് വിശകലന പരിപാടി, സെലക്ട് ഡഗ്ഔട്ടിലെ അവതാരകനാണ് 58 -കാരനായ ഡീന്‍ ജോണ്‍സ്.

Story first published: Tuesday, November 5, 2019, 18:16 [IST]
Other articles published on Nov 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X